ജീവൻ |ദൈവത്തിന്റെ സമ്മാനം , നമ്മുടെ ഉത്തരവാദിത്വം

Share News

> “ഞാൻ നിന്നെ ഗർഭത്തിൽ രൂപപ്പെടുത്തുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.” — യിരെമ്യാവ് 1:5 ജീവിതം വെറും നിലനിൽപ്പല്ല. അത് ഒരു ദാനമാണ്—പവിത്രവും ലക്ഷ്യബോധമുള്ളതും ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ സ്വാഭാവിക മരണത്തോളം അക്ഷയമായ മഹത്വം ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ഇന്നത്തെ ലോകത്തിൽ ജീവിതത്തിന്റെ അർത്ഥം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഉപകാരപ്രാധാന്യം, ഉൽപാദനക്ഷമത, വ്യക്തിപരമായ തിരഞ്ഞെടുപ്പ്—ഇവയിലൂടെ ജീവിതത്തെ അളക്കാനുള്ള പ്രവണത ശക്തമാകുന്നു. ഇത് ഒരു അപകടകരമായ തെറ്റിദ്ധാരണയിലേക്കാണ് നമ്മെ നയിക്കുന്നത്: ചില ജീവിതങ്ങൾ കൂടുതൽ വിലപ്പെട്ടതും ചിലത് കുറവുമായിട്ടാണ് കാണപ്പെടുന്നത്. […]

Share News
Read More

അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു.

Share News

അനുസരണ ശീലം മോശപ്പെട്ട ഒന്നായി കരുതുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും കനത്ത തിരിച്ചടിയായി അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻന്റെ (APA) പുതിയ പഠന റിപ്പോർട്ട് പുറത്തിറങ്ങി. അനുസരണശീലം കുറഞ്ഞ കുട്ടികളെ അപേക്ഷിച്ച് അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ ഉൾക്കൊള്ളുകയും പാലിക്കുകയും ചെയ്യുന്ന കുട്ടികൾ മുതിർന്നു കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസമുള്ളവരും വിജയികളും ആയിത്തീരുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. Parenting That Work എന്ന പേരിൽ അമേരിക്കൻ […]

Share News
Read More

ജീവന്റെ സ്പന്ദനം : പ്രൊ – ലൈഫ് നിലപാടുകളുടെ സമഗ്ര കാഴ്ചപ്പാട്

Share News

മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ ഏറ്റവും വലിയ അവകാശം ജീവിക്കാനുള്ള അവകാശമാണ്. മറ്റെല്ലാ അവകാശങ്ങളും ഈ അടിസ്ഥാന അവകാശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജീവൻ ഇല്ലെങ്കിൽ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും പുരോഗതിയും അർത്ഥശൂന്യമാണ്. ശാസ്ത്രവും ദർശനങ്ങളും, മതചിന്തകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്:ഗർഭധാരണ നിമിഷം മുതൽ ഒരു മനുഷ്യജീവൻ ആരംഭിക്കുന്നു.ഈ സത്യത്തിന്റെ വെളിച്ചത്തിൽ ജീവന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഉയർന്നുവന്ന ആഗോള മനുഷ്യത്വപ്രസ്ഥാനമാണ് പ്രൊ-ലൈഫ്. പ്രൊ-ലൈഫ് എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമല്ല.അത് ജീവിതത്തോടുള്ള പ്രതിബദ്ധതയും, മനുഷ്യസ്നേഹത്തോടുള്ള സാക്ഷ്യവുമാണ്. ആധുനിക ശാസ്ത്രം […]

Share News
Read More

അനുദിന ജീവിതത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന 7 വാക്കുകൾ!!! | Rev Dr Vincent Variath

Share News
Share News
Read More

ഇന്ന് തന്നെ ജീവിതം വീണ്ടും തുടങ്ങുക ചങ്ങാതി!!! | great motivation, confidence and hope.|Start Again | Rev Dr Vincent Variath

Share News
Share News
Read More

“ഞാൻ പഠിച്ച മൂന്ന് പാഠങ്ങൾ ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” |അലക്സാണ്ടറുടെ ചക്രവർത്തി

Share News

അലക്സാണ്ടറുടെ ചക്രവർത്തി യുടെ അവസാനത്തെ മൂന്ന് ആഗ്രഹങ്ങൾ അലക്സാണ്ടർ, രാജ്യങ്ങൾ കീഴടക്കിയ ശേഷം തൻ്റെ രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തിന് കഠിനമായ അസുഖം ബാധിച്ചു, അത് അദ്ദേഹത്തെ മരണക്കിടക്കയിലേക്ക് നയിച്ചു. അദ്ദേഹം തൻ്റെ സൈന്യാധിപന്മാരെ കൂട്ടി അവരോട് പറഞ്ഞു, “ഞാൻ ഉടൻ ഈ ലോകം വിട്ടുപോകും, ​​എനിക്ക് മൂന്ന് ആഗ്രഹങ്ങളുണ്ട്, ദയവായി അത് കൃത്യമായി നടപ്പിലാക്കുക.” ഈ അവസാന ആഗ്രഹങ്ങൾ പാലിക്കാൻ രാജാവ് തൻ്റെ ജനറലിനോട് ആവശ്യപ്പെട്ടു: 1) , “എൻ്റെ വൈദ്യന്മാർ മാത്രമേ എൻ്റെ ശവപ്പെട്ടി വഹിക്കാവൂ.” […]

Share News
Read More

ജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .|ഡോ .സി. ജെ .ജോൺ

Share News

കുടുംബാംഗങ്ങൾക്ക്‌ ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം? ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി ആരോഗ്യകരമായി പൊരുത്തപ്പെടുത്തുവാൻ വീട്ടുകാർ കൂടുതൽ ശ്രദ്ധിക്കണം. വേലയും കൂലിയുമില്ലാതെ വെറുതെ ഇരിക്കേണ്ട അവസ്ഥയെന്ന വിചാരത്തിൽ കുടുങ്ങി അപകർഷതാ ബോധത്തിൽ വീണ്‌ […]

Share News
Read More

ഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?

Share News

അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ്‌ പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് . തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് […]

Share News
Read More

ജീവിതം സുഖിക്കാനുള്ളതാണ് എന്നുപറയുന്ന തത്ത്വശാസ്ത്രത്തെ ഭയപ്പെടണം…|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !

Share News

ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ആ കെട്ടിടം അവർ മാറ്റങ്ങൾ വരുത്തി ഇത്തരം ധ്യാന ഗ്രൂപ്പുകൾക്കും മറ്റും ഉപയോഗപ്പെടുത്തുകയാണ്. 50-60 വർഷം മുമ്പ് ആ മഠത്തിൽ 500 -ഓളം സന്ന്യാസിനികൾ പാർത്തിരുന്നു. അതേ ക്യാമ്പസിൽത്തന്നെ നോവിഷ്യേറ്റ് മഠത്തിന്റെ മറ്റൊരു […]

Share News
Read More

ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താനല്ല മറിച്ച് ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക.

Share News

*ഞാൻ മരിച്ചു പോയാൽ എല്ലാവരും ഞെട്ടും, കരയും…* എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല… നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം, നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും, നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും! എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്ന് അടുത്തനിമിഷം എടുക്കപ്പെട്ടാൽ, നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല. ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന…ചെറിയൊരു പിടി ആളുകൾ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും, പിന്നീട് അവരും മറക്കും… അങ്ങനെ […]

Share News
Read More