അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ ആദരിച്ചു.

Share News

ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽപ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയുംആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു.ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽതെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ളകുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായിസംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിച്ചു. കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു […]

Share News
Read More

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം പോയി: വീട് വിട്ടിറങ്ങിയ പതിനാലുകാരന്റെ മൃതദേഹം കുളത്തില്‍

Share News

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. കൊരുമ്ബിശ്ശേരി സ്വദേശി പോക്കര്‍പറമ്ബില്‍ ഷാബിയുടെ മകന്‍ ആകാശ് (14) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുളത്തില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അമ്മ സുല്‍ഫത്ത്. സഹോദരന്‍ അമല്‍. ജീവൻ […]

Share News
Read More