അടച്ചിട്ട വീടു നോക്കി നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട്.|..അഴിമതി മാത്രം മുഖമുദ്രയായി കാണുന്ന ഉദ്യോഗസ്ഥർക്ക്, ശമ്പളം നൽകാൻ വേണ്ടിമാത്രം ഈ പാവം ജനങ്ങളെ ഇങ്ങനെ പിഴിയരുത്.
*അടച്ചിട്ട വീടു നോക്കി നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട്..* ഇന്ത്യൻ ഭരണഘടനയനുസരിച്ച്, ഭാരത പൗരത്വമുള്ള പ്രായപൂർത്തിയായ ഒരാൾ, പണം കൊടുത്തു സ്ഥലം വാങ്ങി, (അന്യായ താരിഫ് വിലയനുസരിച്ച് രജിസ്റ്റർ ചെയ്ത്) *നിയമപ്രകാരം വർഷംതോറും എല്ലാനികുതികളും അടച്ച്, ആ വസ്തുവിൽ ഒരു വീടു വക്കുന്നു.* അതിൻ്റെ പ്രാരംഭ നടപടിയായി വില്ലേജോഫീസിൽ നിന്നും രേഖകൾ വാങ്ങി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ലൈസൻസുള്ള എൻജിനീയർ വരച്ച പ്ലാനുമായി അവർ നിർദേശിക്കുന്ന ഫീസ് അടച്ചു അനുമതി വാങ്ങി വീടു നിർമിച്ചശേഷം, വീണ്ടും എൻജിനീയറെ വീടു […]
Read Moreസംരംഭകത്വ വികസനം വിവാദത്തിൽ അവസാനിക്കരുത്
സംരംഭകത്വ വികസനം വിവാദത്തിൽ അവസാനിക്കരുത്വ്യവസായവകുപ്പ് ഒന്നര ലക്ഷം സംരംഭങ്ങൾ ഒരു വർഷത്തിനുള്ളിൽ തുടങ്ങിയോ, ഇല്ലയോ എന്ന തർക്കം ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട നിലവിലുള്ളവയും പുതുതായി ആരംഭിച്ചതുമായ സംരംഭങ്ങളുടെ മുഴുവൻ ക്രെഡിറ്റും സംസ്ഥാന സർക്കാർ ഏറ്റെടുത്തു എന്ന ആരോപണം അവിടെ നിൽക്കട്ടെ. സി പി എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ, സ്വകാര്യ സംരംഭകത്വം, അംഗീകരിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ് എന്ന നയം സ്വീകരിച്ചിട്ടുണ്ട്! അതാണ് പരമ പ്രധാനം! പക്ഷേ, അതുകൊണ്ട് തീരുന്നില്ല. ഇനിയാണ് […]
Read Moreനാടു വിടുന്ന നമ്മുടെ യുവതലമുറ|നമ്മുടെ നാട്ടിൽ വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ( Brain drain) ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.!
നാടു വിടുന്ന നമ്മുടെ യുവതലമുറ പ്ലസ് ടു / ഡിഗ്രി കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany, Newzealand, US, UAE, ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.! നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നുവെങ്കിൽ അതിനു വ്യക്തമായ കാരണങ്ങൾ പലതുണ്ട്. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ! 1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല. […]
Read Moreകുറച്ച് കാലത്തിന് ശേഷം എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയില്‍ കളക്ടറായി വന്നപ്പോള്‍ എനിക്ക് ഉണ്ടായത്.
കുറച്ച് കാലത്തിന് ശേഷം എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത് പോലെയുള്ള അനുഭൂതിയായിരുന്നു ആലപ്പുഴയില്‍ കളക്ടറായി വന്നപ്പോള്‍ എനിക്ക് ഉണ്ടായത്. ഇന്ന് ഞാന്‍ ഇവിടെ എത്തിയിട്ട് ആറ് മാസം പൂര്‍ത്തിയായി. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരുപാട് സംതൃപ്തിയുണ്ട്. ആലപ്പുഴയില്‍ രണ്ട് വര്‍ഷക്കാലം സബ് കളക്ടറായി ജോലി ചെയ്തത് കൊണ്ടു തന്നെ കളക്ടറായി എത്തുമ്പോഴേക്കും ആലപ്പുഴക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അതൊക്കെയായും അതിവേഗം നടത്തിക്കൊടുക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഓരോ പദ്ധതിക്കും പ്രത്യേകം പ്രാധാന്യമാണ് നൽകിയിരുന്നത്. എന്നാൽ […]
Read Moreഅർബുദം ബാധിക്കുന്ന ഓരോ വ്യക്തിക്കും യഥാർത്ഥത്തിൽ ആ രോഗവുമായിട്ടു മാത്രമല്ല പൊരുതേണ്ടി വരുന്നത് എന്നു നാം മനസ്സിലാക്കണം.
ലിയാ ഇന്നു എന്നെ കാണുവാനായി ഓഫീസിൽ എത്തിയിരുന്നു. Blood Cancer ബാധിയായി RCCയിൽ ചികിത്സ കഴിഞ്ഞു നിലവിൽ പരുമല ആശുപത്രിയിൽ തുടർ ചികിത്സയിൽ ആണ് ഈ കൊച്ചുമിടുക്കി. ഹോം നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന വല്യമ്മച്ചിയാണ് റിയയുടെ അച്ഛനും അമ്മയും എല്ലാം. ക്യാൻസറിനും കുടുംബപ്രശ്നങ്ങലക്കും സാമ്പത്തികപ്രതിസന്ധിക്കും ഒന്നും ലിയയുടെ പുഞ്ചിരിയെ മായ്ക്കാനായിട്ടില്ല. കാരണം അവൾ ഒരു പോരാളി ആണ്, അതിജീവിതയാണ്.. എല്ലാറ്റിലുമുപരിയായി ജീവിതത്തെ പൂർണ്ണമനസ്സോടെ സ്നേഹിക്കുന്നവളാണ്. തുടർന്നു പഠിക്കുവാനും, ചുറ്റുമുള്ളവരുടെ ജീവിതങ്ങളിൽ പ്രകാശം പരത്തുവാനും ഇവൾക്കാകട്ടെ എന്നു […]
Read More“മതം അതിന്റെ അതിലോലവും ഉദാത്തവും ഉന്നതവുമായ തലം വിട്ട് സംഘങ്ങളുടെ തലത്തിലേക്ക് തരം താഴുമ്പോഴാണ് സംഘവെറുപ്പ് പിറക്കുന്നത്. .|ഓരോ മതത്തിലും ഒരു സംസ്‌കാരത്തിന്റെ വേരുകളുണ്ട്. ഓരോന്നിനും അവയുടെ തനതായ സുകൃതങ്ങളുണ്ട്. “
ഞങ്ങളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു സന്തോഷുണ്ട്. ഉത്തരേന്ത്യക്കാരനായ സന്തോഷ്് അവിടെയുള്ള വീടുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കിയും അമിതമായി വളരുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിയും മറ്റ് സഹായങ്ങള്‍ ചെയ്തും ജീവിച്ചു പോരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ഭവശാല്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരു മരം വെട്ടുന്ന കാര്യം ചര്‍ച്ചയില്‍ വന്നു. അത് കേട്ട് ഞാനും ഇരിക്കുന്നുണ്ടായിരുന്നു. ഓരോ മരവും വെട്ടുമ്പോള്‍ ഞാന്‍ ആ മരത്തോട് മാപ്പ് ചോദിച്ചിട്ടാണ് വെട്ടുന്നത്. നമ്മള്‍ വെട്ടുമ്പോള്‍ ആ മരത്തിന് നോവും. അതില്‍ നിന്ന് ചോര കിനിയും. അനുവാദം […]
Read Moreസംസ്ഥാന സർക്കാരിന്റെ ആർത്തവ അവധി നന്മയിലേയ്ക്കോ …?|സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മാത്രം ആർത്തവ അവധി നൽകുന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചിലന്തി വലകൾ കണ്ടില്ല എന്ന് നടിക്കാനാവില്ല…
ആർത്തവം ഒരു ജൈവപ്രക്രിയ ആണ് എന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. ഭൂമിയിൽ സ്ത്രീത്വത്തിന് എന്ന് അസ്തിത്വം ഉണ്ടായോ അന്ന് മുതൽ സ്ത്രീകളുടെ സന്തത സഹചാരിയാണ് ആർത്തവം. ആർത്തവത്തിന്റെ പേരിൽ നൂറ്റാണ്ടുകളോളം ലോകം ഒത്തിരി വേദനകളും നൊമ്പരങ്ങളും സ്ത്രീകൾക്ക് വെച്ചു വിളമ്പിയിട്ടുണ്ടെങ്കിലും അവയെ എല്ലാം ശക്തമായി അതിജീവിച്ചാണ് ഈ 21-ാം നൂറ്റാണ്ടിൽ അവൾ എത്തി നിൽക്കുന്നത്. ഈറ്റുനോവ് പോലെ തന്നെ ഈ വേദനയേയും നിശബ്ദം സഹിക്കാൻ സ്ത്രീക്ക് ജന്മനാൽ ഒരു വരം ലഭിച്ചിട്ടുണ്ട്. ആർത്തവം വേദനാജനകം ആണെങ്കിൽ […]
Read Moreമനസ്സ് നേരെയായാൽ എല്ലാം നേരെയാകും. താഴെ പറയുന്നതൊക്കെ ഓർത്താൽ പുതു വര്‍ഷം സന്തോഷകരമാക്കാം….|ഡോ .സി ജെ ജോൺ
1.രോഗം വൈറസിൽ നിന്നാണെങ്കിലും അത് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഓർമ്മപ്പെടുത്തൽ കോവിഡ് കാലത്തുണ്ടായി. രോഗ ബാധക്ക് ശേഷം വിഷാദ രോഗത്തിന്റെയും, ഉൽക്കണ്ഠ രോഗത്തിന്റെയും പിടിയിൽ പെട്ടവർ അനവധി. മാനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യമേ ഇല്ലെന്ന തത്വത്തിന് പുതു വർഷത്തിൽ വലിയ പ്രാധാന്യം കൈ വരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾക്ക് സഹായം തേടുവാൻ തെല്ലും മടിക്കരുതെന്ന നയം അത് കൊണ്ട് ശക്തമാക്കണം. 2.ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ മനസ്സിനെ ആടി ഉലയാതെ പിടിച്ച് നിർത്താൻ പോന്ന മിടുക്കുകൾ വളർത്തിയെടുക്കാൻ കൂടുതൽ ശ്രദ്ധ നല്‍കണം. […]
Read More