സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്.

Share News

സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾ വളർത്തി ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകരെ ഈ പ്രക്രിയയിൽ പങ്കാളികൾ ആക്കേണ്ടതുണ്ട്. ആ ലക്ഷ്യം മുൻനിർത്തി ഇന്ന് ഹൈദരാബാദിൽ വച്ച് ‘കേരള ഇൻവെസ്റ്റ്മെൻ്റ് റോഡ് ഷോ’ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. തെലങ്കാനയിലെ പ്രമുഖ വ്യവസായികളും, CII, CREDAI തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളും, ഐടി, ഫാർമസ്യൂട്ടിക്കൽ […]

Share News
Read More

അതിദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്റ് സ്ഥലവും: സില്‍വര്‍ ലൈന്‍ പാക്കേജായി

Share News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്കുള്ള പാക്കേജ് പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം നഷ്ടപരിഹാരത്തിനൊപ്പം 1.6 ലക്ഷം രൂപയും നല്‍കും. https://www.facebook.com/PinarayiVijayan/videos/390392309554404/?cft[0]=AZWi1E912G-xSdqvjGa7EtnH6ny37TQdmZKnZfgRdp-cQgjJnwRkOVgojnm_87SCUahYpP_RLuFZ53kWlSBmjjSSnfwhFUWSdKHO_2cRbbhZIpy2zqBJaalaaY3odCd5USYoHhVu7V6PnixfgN2zyQy1UojGmSJYT22i_gsyKNLGwQ&tn=%2B%3FFH-R അതിദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്റ് സ്ഥലവും ലൈഫ് മാതൃകയില്‍ വീടും നല്‍കും. ലൈഫ് മാതൃക വീടുകള്‍ വേണ്ടാത്തവര്‍ക്ക് പകരം നാലു ലക്ഷം രൂപ നല്‍കും. കാലിത്തൊഴുത്തു പൊളിച്ചു നീക്കിയാല്‍ […]

Share News
Read More

തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർഷത്തെ വരവേൽക്കാം. |മുഖ്യമന്ത്രി

Share News

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ മറികടക്കാൻ ഐക്യത്തോടെയും ആർജ്ജവത്തോടെയും മുന്നോട്ടു […]

Share News
Read More

നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ കേരളം തുടർച്ചയായി നാലാം തവണയും ഒന്നാമത്. നൂറിൽ 82.20 സ്‌കോർ നേടിയാണ്‌ 2019–-20 വർഷത്തെ പ്രവർത്തനങ്ങളുടെ മികവിൽ കേരളം ഒന്നാമതെത്തിയത്.

Share News

രൂക്ഷമായ പ്രളയക്കെടുതിയെ നേരിടേണ്ടി വന്ന ഘട്ടമായിരുന്നു അതെന്നത് നേട്ടത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ, ഭരണസംവിധാനവും സേവനവും, ജീവനക്കാരും ആശുപത്രികളും എന്നിങ്ങനെ മൂന്ന്‌ വിഭാഗത്തിലായി 24 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സ്‌കോർ നിശ്ചയിച്ചത്‌. പൊതു ആരോഗ്യമേഖലയെ ശാക്തീകരിക്കുക എന്ന ഇടതുപക്ഷ നയം പ്രതിസന്ധിഘട്ടങ്ങളിലും നിശ്ചയദാർഢ്യത്തോടെ നടപ്പാക്കാൻ കഴിഞ്ഞതു കൊണ്ടാണ് ഈ നേട്ടം സാധ്യമായത്. ആരോഗ്യ പ്രവർത്തകരുടെ ത്യാഗമനസ്ഥിതിയോടു കൂടിയ സേവനം ഈ വലിയ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ കേരളത്തെ പ്രാപ്തമാക്കി. തുടർന്ന് വന്ന കോവിഡ് മഹാമാരിയെ മാതൃകാപരമായ […]

Share News
Read More

ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം

Share News

 December 27, 2021 നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30  മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ […]

Share News
Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.|മുഖ്യമന്ത്രി

Share News

തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രിപിണറായി വിജയൻ

Share News
Read More

ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവർക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കയാണ് വേണ്ടത്.|മുഖ്യമന്ത്രി

Share News

https://www.facebook.com/PinarayiVijayan/videos/642672683584430/?cft[0]=AZVTqvfAssy0W5Ba_gdnwJ6Bpz93CvmE4LN-t8BEppVj75Z8powfP_mgmuZhyhV_tJ1qql49KSeNmd8aaYQtwQawcwz5NJRUkhzW-kz0-hcYOy2mHZwuwEF5jc7T7rzv1MnWsG-p4E5H0mEXaSCFv-hpIMVd4Ya6_vrz9tIm4sKHaA&tn=%2B%3FFH-R ലൈംഗികതയെക്കുറിച്ച് നിലനിൽക്കുന്ന അശാസ്ത്രീയമായ ധാരണകൾ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലിംഗ നീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കുന്നതിനും പ്രധാന പ്രതിബന്ധമാണ്. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നൽകുക എന്നത് ഒരു ആധുനിക സമൂഹത്തിൻ്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്. ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവർക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കയാണ് വേണ്ടത്. ഇല്ലെങ്കിൽ അവർ ഉത്തരങ്ങൾ തേടി ഒടുവിൽ തെറ്റായ സ്രോതസ്സുകളിൽ എത്തിച്ചേരും, പലപ്പോഴും ശരിയല്ലാത്ത […]

Share News
Read More

അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്.|മുഖ്യമന്ത്രി

Share News

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയുംപ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

ഹ​ലാ​ൽ എ​ന്നാ​ൽ ക​ഴി​ക്കാ​ൻ കൊ​ള്ളാ​വു​ന്ന ഭ​ക്ഷ​ണ​മെ​ന്നാ​ണ് അ​ർ​ത്ഥം: വിവാദം സംഘപരിവാര്‍ അജണ്ടയെന്ന് മുഖ്യമന്ത്രി

Share News

കണ്ണൂർ: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹലാല്‍ വിവാദം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങലെ ആക്രമിക്കാനാണ് ഹലാല്‍ വിവാദം ഉയര്‍ത്തുന്നത്. പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം എന്നേ അര്‍ത്ഥമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സിപിഎം പിണറായി ഏരിയാസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഗോവധ നിരോധനത്തിന്റെ പേരുപറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ എല്ലം അജണ്ടയുടെ ഭാഗമാണ്. അതോടൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ […]

Share News
Read More

സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ.

Share News

സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്.. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക […]

Share News
Read More