സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക.

Share News

സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായ എല്ലാ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. കേരളത്തിൻ്റെ പൊതു ആരോഗ്യമേഖലയെ കൂടുതൽ മികവിലേയ്ക്കുയർത്താൻ പര്യാപ്തമായ ഇ-ഹെൽത്ത് പദ്ധതി 50 ആശുപത്രികളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 311 ആശുപത്രികളില്‍ ഇതിനോടകം തന്നെ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടൽ സന്ദർശിച്ച് […]

Share News
Read More

“അധികം വൈകാതെ 100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാർത്ഥ്യമാക്കണം.” |മുഖ്യമന്ത്രി

Share News

വിദ്യാലയങ്ങൾ അടച്ചിടുകയും അധ്യയനം മുടങ്ങുകയും ചെയ്യുന്ന സാഹചര്യം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രധാന പ്രതിസന്ധികളിൽ ഒന്നായിരുന്നു. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന നിശ്ചയദാർഢ്യത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് കേരളം ചെയ്തത്. അതിൻ്റെ ഫലമായി ഓൺലൈൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിച്ചു. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു. ആ പ്രവർത്തനങ്ങൾക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും […]

Share News
Read More

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണം. വയനാട്, കോഴിക്കോട് അതിര്‍ത്തിയില്‍ ഒരു ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം […]

Share News
Read More

മഴക്കെടുതി: ജാഗ്രത പാലിക്കുക; ദുരന്ത സാധ്യത മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം : വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത […]

Share News
Read More

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും|മുഖ്യമന്ത്രി

Share News

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്. ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണിത്. ഒരു വ്യക്തിയോടുള്ള […]

Share News
Read More

സർവെ, റവന്യൂ, രജിസ്ട്രേഷൻ സേവനങ്ങൾ ഒരു പോർട്ടലിൽ ലഭ്യമാക്കാൻ ഡിജിറ്റൽ സർവെ സഹായിക്കും: മുഖ്യമന്ത്രി

Share News

സംസ്ഥാനത്ത് സർവെ, റവന്യൂ, രജിസ്ട്രേഷൻ സേവനങ്ങൾ ഒരു പോർട്ടലിൽ ലഭ്യമാക്കാൻ ഡിജിറ്റൽ സർവെ സഹായിക്കമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവെയെ സംബന്ധിച്ച വിവരങ്ങൾ നിയമസഭാ സാമാജികർക്ക് വിശദമാക്കുന്നതിനുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമികൾക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നമ്മുടെ ലക്ഷ്യം. അത് സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടിയാണ് ആധുനിക സാങ്കേതിക വിദ്യയായ കോർസ് സംവിധാനം ഉപയോഗിച്ച് കേരളത്തെ ഡിജിറ്റലായി റീ സർവെ ചെയ്യാൻപോകുന്നത്. സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ സിവിൽ […]

Share News
Read More

പബ്ലിക് അഫയേർസ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു|മുഖ്യമന്ത്രി

Share News

കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനം, […]

Share News
Read More

കേരളപ്പിറവി ദിനം. |മുഖ്യമന്ത്രിയുടെ ആശംസകൾ

Share News

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകൾ കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിൻ്റേയും അഭിമാനത്തിൻ്റേയും മുഹൂർത്തമാണ്. ആധുനിക കേരളത്തിൻ്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമർശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമർപ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭം കൂടിയാണിത്. 1956 നവംബർ 1-നു രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും […]

Share News
Read More

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്.

Share News

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. അധ്യയനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിൻ്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണ്. 18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ […]

Share News
Read More

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്.|മുഖ്യമന്ത്രി

Share News

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്. പക്ഷേ, തീർത്തും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുയർത്തി ജനങ്ങളിൽ അനാവശ്യമായ ആശങ്ക പടർത്താനുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്നുമുണ്ടാകുന്നത്. സാമൂഹ്യമാധ്യമങ്ങൾ വഴി ഇത്തരത്തിലുള്ള വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തി ഭീതി സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ https://www.facebook.com/PinarayiVijayan/videos/248856860593133/?cft[0]=AZVhYkiGZtRe65VmHGWeH7znYANixrkmHONtZ9yuofB-bMW9DCaaEtwtaHtp_Ep1896QvkaOXmgkYnVuxJMtY5cl_tFU2pNCuyK7MtPFR855XsMDSEB38DfFYtvsou4GTwi7iZyzbm79tpkLJGF-La1XO7YCHfAJWHFMpH7SjpNFLw&tn=%2B%3FFH-R

Share News
Read More