കേരളം നാളെയും നിലനിൽക്കണം, വളരണം, വികസിക്കണം

Share News

ചരിത്രത്തിൽ കോൺഗ്രസ്സ് പാർട്ടി രാജ്യത്തിനുവേണ്ടി ചെയ്ത നന്മകളെ ഉയർത്തിക്കാണിക്കുന്നതിലും, ചരിത്ര പഥങ്ങളിൽ കോൺഗ്രസ്സ് പാർട്ടിക്കു സംഭവിച്ച അപചയങ്ങളെ വ്യക്തമായും കൃത്യമായും വസ്തുനിഷ്ഠമായും അപഗ്രഥിക്കുന്നതിലും ഡോ. ശശി തരൂരിനോളം കൃത്യത പുലർത്തിയിട്ടുള്ള സമകാലിക ഇന്ത്യൻ എഴുത്തുകാർ വിരളമായിരിക്കും. ഒരു പക്ഷേ അതുതന്നെയായിരിക്കും, കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അനഭിമതനാക്കുന്നതും!ഇന്നത്തെ ഇന്ത്യയിൽ, അദ്ദേഹത്തെപ്പോലുള്ള വ്യക്തികളെ മാറ്റിനിർത്തിക്കൊണ്ടോ, പാർശ്വവൽക്കരിച്ചുകൊണ്ടോ ഉള്ള കോൺഗ്രസ്സ് രാഷ്ട്രീയത്തിനു ഉൽബുദ്ധമായ ഒരു ജനതയെ സ്വാധീനിക്കാൻ കഴിയില്ല. വിജ്ഞാന വിപ്ലവത്തിന്റെ കാലത്ത്, വസ്തുതകൾ മറച്ചുവച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ […]

Share News
Read More

വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരദേശവാസികളെ കൈവിടരുത്: സീറോമലബാർസഭ അൽമായ ഫോറം

Share News

കാക്കനാട്: കേരളത്തിൽ ഏറ്റവും ജൈവസമ്പന്നമായ കടൽമേഖലകളിലൊന്നാണ് വിഴിഞ്ഞം. ധാരാളം പാവപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നം ഈ വിഷയത്തിൽ അന്തർലീനമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലായെന്ന് സീറോമലബാർസഭ അൽമായ ഫോറം വിലയിരുത്തി. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മൽസ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്. തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും […]

Share News
Read More

പി.ടി തോമസ് എന്ന എൻ്റെയും നിങ്ങളുടെയും നന്മ മരം ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്.. |ഉമ തോമസ്MLA

Share News

പി.ടി ഏറ്റെടുത്തിരുന്ന പദ്ധതികളിൽ ഒന്നുകൂടി ഫല പ്രാപ്തിയിലെത്തിച്ച് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചു.മോഡൽ എൻജിനീയറിംഗ് കോളേജിന് ബസ് വാങ്ങിക്കുവാൻ പി.ടി 27 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാധാരണ ഗവൺമെന്റ് സ്കൂളുകളിൽ എം.എൽ.എ ഫണ്ടിൽ ബസ്സ് അനുവദിക്കുന്നത് പോലെ അല്ലായിരുന്നു ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള മോഡൽ എൻജിനീയറിങ് കോളേജിന് ബസ്സ് അനുവദിച്ച് ഇറക്കാനുള്ള നടപടിക്രമങ്ങൾ. നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥ-മന്ത്രി തല ചർച്ചകൾ പി.ടി ഇടപെട്ട് നടത്തിച്ചിരുന്നു. അതിന്റെയൊക്കെ പൂർത്തീകരണമായി ഇന്ന് ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു. ചുവപ്പുനാടകളിൽ കുരുങ്ങി […]

Share News
Read More

എൽഡിഎഫ് തൃക്കാക്കരയിൽ വികസനരാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്. മതത്തെ വലിച്ചിഴച്ചുകൊണ്ടുള്ള യുഡിഎഫ് പ്രചരണങ്ങൾ അവസാനിപ്പിക്കണം.| പി രാജീവ്

Share News

പ്രതിപക്ഷ നേതാവിന് റെഡ് ക്രോസിന്റെ ചിഹ്നം കണ്ടാൽപ്പോലും ഹാലിളകുന്ന അവസ്ഥയാണെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയുടെ ചിഹ്നം കണ്ടാൽപ്പോലും അത് വേറെ രീതിയിൽ ചിന്തിക്കുകയാണ്. മതചിഹ്നം ഏതാണെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും സ.പിരാജീവ് പറഞ്ഞു. കുരിശും ആശുപത്രിയുടെ ചിഹ്നവും പ്രതിപക്ഷ നേതാവിന് പരസ്പരം മനസിലാകുന്നില്ല. തർക്കത്തിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമം. വൈദികർക്കിടയിൽ തർക്കമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നതായി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെയാണ് ഈ രൂപത്തിൽ സംസാരിക്കുന്നതെന്നോർത്ത് അത്ഭുതം തോന്നുന്നു. റെഡ് ക്രോസിന്റെ ചിഹ്നം കാണുമ്പോഴേക്കും […]

Share News
Read More