ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2016ല്‍ രാജ്യം പത്മശ്രീ നല്‍കിയ ആദരിച്ചു. 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് ചെറുപ്പത്തില്‍തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 […]
Read Moreഇന്ന് വായിച്ചതിൽ മനസ്സിനെ അത്യധികം വേദനിപ്പിച്ച ഒരു വാർത്ത .
‘എന്തൊക്കെ പറഞ്ഞു’ മദ്യപാനത്തെ ആളുകൾ ന്യായീകരിക്കാൻ ശ്രമിച്ചാലും അത് തെറ്റ് തന്നെ ആണ്.. നഷ്ട്ടങ്ങൾ അല്ലാതെ ഒന്നും അത് തരുന്നില്ല.. ഈ നാല് വയസ്സുകാരിയെ കൊലയ്ക്ക് കൊടുത്തത് അപ്പന്റെ മദ്യപാനം അല്ലേ?? ജോലിക്ക് പോയ അപ്പൻ തിരികെ വരുമ്പോൾ സന്തോഷത്തോടെ അപ്പന്റെ അടുത്തേക്ക് ഓടി ചെല്ലുന്ന പ്രായം അല്ലേ ഈ 4 വയസ്സ് എന്ന് പറയുന്നത്.. ഇവിടെ ആ കൊച്ചിന് അപ്പനെ പേടിച്ചു വീട്ടിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നില്ലേ.. Joji Kolenchery
Read Moreമത സാഹോദര്യത്തിന്റെ ചരിത്രപ്രതീകം.|മീനച്ചിൽ കുമ്പാനി ഞാവക്കാട്ടു മഠംദാമോദർ സിംഹൻ ഭാസ്ക്കരൻ കർത്താവ് നൂറ്റിരണ്ടാo വയസ്സിൽ നാടു നീങ്ങുമ്പോൾ മീനച്ചിൽ പ്രദേശത്തിന്റെ ചരിത്ര പാരമ്പര്യത്തിന്റെയും സാമൂഹ്യ ഘടനയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ജാജ്ജ്വല്യമാനമായ ഒരു മഹാദ്ധ്യായത്തിനാണ്തിരശ്ശീല വീഴുന്നതെന്നു പറയാം .
പാലാ :മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണി കെ കെ ഭാസ്‌ക്കരൻ കർത്താ(101) നിര്യാതനായി. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പഞ്ചായത്ത് പ്രസിഡണ്ടായി ഏറെ നാൾ പ്രവർത്തിച്ചിരുന്നു. ഈ രാജ വംശത്തിന്റെ ഭരണകാലത്താണ് പാലായിലെ പ്രസിദ്ധമായ കത്തീഡ്രൽ പള്ളി പണിതത്.നിർമ്മാണത്തിനുള്ള സർവ്വ വിധ സഹായങ്ങളും ചെയ്തുകൊടുത്തതും.ഈ രാജവംശക്കാരാണ്.കത്തീഡ്രൽ പള്ളിയിൽ ജനുവരി 5,6 തീയതികളിൽ നടക്കുന്ന ദനഹാ രാക്കുളി തിരുന്നാളിനോട് അനുബന്ധിച്ച് കൽക്കുരിശിൽ വിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം ഈ രാജവംശത്തിനാണ്. സംസ്ക്കാര കർമ്മങ്ങൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് […]
Read Moreയുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അന്തരിച്ചു
അബുദാബി: യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസായിരുന്നു. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു […]
Read Moreഇടതുപക്ഷമാണ് ഹൃദയപക്ഷം; സ്ഥാനാർഥിത്വം ലഭിച്ചത് ഭാഗ്യം: ഡോ. ജോ ജോസഫ്
കൊച്ചി: ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ചരിത്രത്തിലാദ്യമായമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായത്. അതിന് ഒറ്റക്കാരണം പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലുമായിരുന്നു. ആ തരംഗത്തിനൊപ്പം നില്‍ക്കാന്‍ തൃക്കാക്കരയ്ക്ക് കഴിയാത്തതില്‍ ഓരോ തൃക്കാക്കരക്കാരനും വിഷമമമുണ്ടായിരുന്നു. അതിന് കിട്ടിയ ഒരവസരമായി ഇതിനെ കാണുന്നു. ഹൃദ് രോഗവിദഗ്ധനായ ഞാന്‍ എന്നും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതുപക്ഷം. സ്ഥാനാര്‍ഥിയായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ജോ ജോസഫ് […]
Read Moreതൃക്കാക്കര: ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാരനടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് […]
Read Moreവിവാദ പ്രസംഗം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.അതേസമയം വിവാദമായ കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി […]
Read Moreഭാരതത്തിന്റെ ദേശീയതയും അഖണ്ഡതയും മുറുകെപ്പിടിച്ചുകൊണ്ട് രാഷ്ട്രപുരോഗതിക്കും സാമൂഹിക ഉന്നമനത്തിനുമായി പ്രയത്നിക്കുന്ന പാരമ്പര്യമാണ് ക്രൈസ്തവ സഭകൾക്കുള്ളത്. |ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്
പ്രസ്താവന കാക്കനാട്: ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് സ്വതന്ത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനും തങ്ങളുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും തലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള അവകാശം മൗലികമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. അതുപോലെതന്നെ ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഒരു ഇന്ത്യൻപൗരന് ഏതുമതവും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മൗലികമായ അവകാശമുണ്ട്. ആയതിനാൽ സ്കൂൾ പഠനത്തോടൊപ്പം തന്നെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, ക്രിസ്തീയ മതബോധനം നൽകുകയെന്നത് ക്രിസ്ത്യൻ ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായിനൽകപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. വസ്തുത ഇതായിരിക്കെ, ക്രിസ്ത്യൻകുട്ടികൾക്ക് മാത്രമായി, സ്കൂൾ […]
Read More