ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് മ​ന്ത്രി​സ​ഭാ​യോ​ഗം|സംഭാവനകള്‍ അവിസ്മരണീയമാണ്

Share News

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​ശോ​ചി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി കേ​ര​ള​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ആ​ദ​ര​വോ​ടെ ഈ ​ഘ​ട്ട​ത്തി​ൽ സ്മ​രി​ക്കു​ക്കു​ന്ന​താ​യി മ​ന്ത്രി​സ​ഭ പാ​സാ​ക്കി​യ അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയം മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി കേരളത്തിനു നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം […]

Share News
Read More

ശ്രീ. ഉമ്മന്‍ചാണ്ടി |വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. |തോമസ് ജോർജ് മൊട്ടക്കൽ

Share News

കൊച്ചി. ‘അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി മലയാളികളുടെ മുഴുവൻ ആദരണീയനായ നേതാവായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അത്ഭുതത്തോടെയാണ് എന്നും നോക്കി കണ്ടിട്ടുള്ളത്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. ഒരു കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നമ്മുടെ സംസ്ഥാനത്തിനും, വ്യക്തിപരമായി എനിക്കുമുണ്ടാക്കിയിട്ടുള്ളത്. ജേഷ്ഠസഹോദരന് തുല്യം ഞാൻ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. തോമസ് […]

Share News
Read More

മത്തായി 25:40| ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ ആളെ പോലും, ഏറ്റവും കരുണയോടെ കണ്ട ജനകീയ നേതാവ്.

Share News

“സത്യമായി നിങ്ങളോടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്‌തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്‌തത്‌.” മത്തായി 25:40 ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ ആളെ പോലും, ഏറ്റവും കരുണയോടെ കണ്ട ജനകീയ നേതാവ്. സാധാരണക്കാരോടൊപ്പം, അവരിൽ ഒരാളായി അതിവേഗം, ബഹുദൂരം യാത്ര ചെയ്ത അദ്ദേഹം തുടർന്നും, അദ്ദേഹം വിശ്വസിച്ചിരുന്ന ദൈവത്തോട് ചേർന്നു നിന്ന്, സാധാരണക്കാരിൽ സാധാരണക്കാരുടെ കഷ്ടപ്പാടുകളും, സങ്കടങ്ങളും […]

Share News
Read More

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻഉമ്മൻ ചാണ്ടി സാർ പരിശ്രമിച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി

Share News

അനുശോചനസന്ദേശം ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകൻ. രാഷ്ട്രീയപ്രവത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ […]

Share News
Read More

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം.

Share News

….എങ്കിലും അവരെന്നെ കുറ്റവാളിയാക്കി. ഉമ്മയ്ക്ക് അറിയാമല്ലോ, ഞാന്‍ കൊതുകുകളെ പോലും കൊല്ലാറല്ലെന്ന്. പാറ്റകളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാല്‍ കൊമ്പില്‍ തൂക്കിയെടുത്ത് കളയാറല്ലായിരുന്നോ ഞാന്‍. പക്ഷെ ഇവരുടെ മുമ്പില്‍ ഞാന്‍ വലിയ കുറ്റവാളിയാണ്.… മരിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ ഉമ്മ എനിക്ക് ചെയ്തുതരണം. ഉമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് അത് ചെയ്യണം. ഉമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ […]

Share News
Read More

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം…

Share News

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് […]

Share News
Read More

തെരുവുനായകളുടെ കടിയേറ്റ് ഭിന്നശേഷി ബാലകൻ നിഹാലിന്റെ ജീവൻ പൊലിഞ്ഞത് ഏറ്റവും വേദനാകരമാണ്.

Share News

ഓട്ടിസവും സംസാര പരിമിതിയുമുള്ള കുഞ്ഞിനെ കാണാതാവുകയും, പിന്നീട് തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ധർമ്മടം ജേഴ്‌സിക്കുന്നിലെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഉപ്പ നിഷാദിന്റെയും ഉമ്മ നുസീഫയുടെയും സഹോദരൻ നസ്റിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. സമാനമായ ദുരന്തങ്ങളുടെ സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമെന്ന നിലയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ – മുതിർന്നവരെയും – ഏറ്റവും കരുതലോടെ നോക്കി, വേണ്ട പോലെ പരിപാലിക്കാൻ നമുക്കൊക്കെ ജാഗ്രതയുണ്ടാവാൻ കുഞ്ഞു നിഹാലിന്റെ സങ്കടകരമായ വിയോഗം എപ്പോഴും ഓർമ്മയിൽ ഉണ്ടാവട്ടെ.

Share News
Read More

ഒഡീഷയിലെ ട്രെയിൻ ദുരന്തം :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.

Share News

കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മരണത്തിൽ വേർപെട്ടവരുടെ മൃതശരീരം ആദരവോടെ സൂക്ഷിക്കുവാനും സംസ്കരിക്കുവാനും സർക്കാർ ശ്രദ്ധിക്കണമെന്നും പ്രൊ ലൈഫ് അഭ്യർത്ഥിച്ചു. സുരക്ഷിതയാത്ര ഉറപ്പുവരുത്തേണ്ട കേന്ദ്രങ്ങളിൽ വരുന്ന വീഴ്ചകളെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കുകയും, യാത്രക്കാർക്ക് പ്രത്യാശപകരുകയും ചെയ്യണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് […]

Share News
Read More

ഒഡീഷയിലെ ട്രെയിൻ അപകടം ഏറെ വേദനാജനകം .| മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

Share News

കാക്കനാട്: ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും അനേകം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിൻ അപകടത്തെക്കുറിച്ച് ഏറെ വേദനയോടെയാണ് അറിയാൻ ഇടയായതെന്ന് സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേട്ടുകേൾവിയില്ലാത്ത വിധം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കുകയും പാളം തെറ്റുകയും തത്ഫലമായി രാജ്യത്തെ മുഴുവൻ വേദനയിലാഴ്ത്തുകയും ചെയ്ത ദുരന്തത്തിൽ കർദിനാൾ ദുഃഖം രേഖപെടുത്തി. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും അതോടൊപ്പം പരിക്കേറ്റവർക്കും ആശ്വസവും സഹായവുമെത്തിച്ചു കൊടുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനോടും റെയിൽവേ ഡിപ്പാർട്മെന്റിനോടും […]

Share News
Read More

A message from the Holy Father, Pope Francis on the train accident that happened in Odisha.

Share News

ഒഡീഷ ട്രെയിന്‍ ദുരന്തം: ദുഃഖം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും പാപ്പയുടെ സന്ദേശം വത്തിക്കാന്‍ സിറ്റി/ ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിന് കാരണമായ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ഇന്നു ശനിയാഴ്ച ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ തന്റെ പ്രാർത്ഥന അർപ്പിച്ചു. ട്രെയിൻ അപകടത്തിൽ ഉണ്ടായ വലിയ ജീവഹാനിയെ കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്നും തന്റെ ആത്മീയ സാമീപ്യം ഉറപ്പുനല്‍കുകയാണെന്നും പാപ്പ […]

Share News
Read More