പൊലീസ് നിയമഭേദഗതിയിൽ നിന്നും സര്‍ക്കാര്‍ പിന്മാറി: നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമ ഭേദഗതിക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വം അടക്കം രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ പിന്‍മാറുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. […]
Read More