സ്ത്രീക്ക് നേരെ ദാമ്പത്യത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾ ആത്മഹത്യയിലും, കൊലപാതകത്തിലുമെത്തുമ്പോൾ മാത്രം കണ്ണീർ ഒഴുക്കിയിട്ട് എന്ത് കാര്യം?
വിപഞ്ചികയും അതുല്യയും സമൂഹത്തെ ഓർമ്മിപ്പിക്കുന്നത് … __________________________ വിവാഹ ജീവിതത്തിന്റെ കെട്ടുപാടിലോ, പ്രണയ സാഹചര്യത്തിലോ ഉള്ള സ്ത്രീകൾ പങ്കാളിയുടെ ക്രൂര പീഡനത്തിന് വിധേയമാകുന്ന വാർത്തകൾ ആവർത്തിക്കുന്നു. ആൺ മേൽക്കോയ്മയുടെ പ്രതിഫലനമാണ് ഈ അതിക്രമങ്ങളെന്ന വിധത്തിലുള്ള ചർച്ചകൾ ഇതിലെ വലിയ സാമൂഹിക തലത്തെ അപ്രസക്തമാകുന്നു. ഒരു പുരുഷന്റെ ഒട്ടും ഹിതകരമല്ലാത്ത പെരുമാറ്റങ്ങൾ സഹിച്ചു ഒരു സ്ത്രീ കഴിയണമെന്ന് നിഷ്കർഷിക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്? തല്ലുന്നു, സ്ത്രീധനത്തിനായി പീഡിപ്പിക്കുന്നു , വൈകാരികവും ശാരീരികവുമായ ബന്ധം നിഷേധിക്കുന്നു, സ്നേഹവും പരിഗണനയും വട്ടപ്പൂജ്യം, […]
Read More