മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. |ഫ്രാങ്കോ ലൂയിസ്

Share News

ഫ്രാന്‍സിസ്, നീ ഉറങ്ങുകയാണ്. ദൈവത്തിന്റെ മടിയില്‍ തല ചായ്ച്ച് ഉറങ്ങുകയാണ്. സുഖനിദ്രയില്‍നിന്ന് നിത്യനിദ്രയിലേക്കുള്ള നിന്റെ അവിചാരിതമായ യാത്ര ഞങ്ങള്‍ക്കു വിശ്വസിക്കാനാകുന്നില്ല. പലതവണ മുഖാമുഖം കണ്ട മരണത്തെ ഇച്ഛാശക്തികൊണ്ടും ദൈവകൃപകൊണ്ടും തോല്‍പിച്ച നീ ഇങ്ങനെയൊരു പോക്കു പോകുമെന്നു ഞങ്ങളാരും കരുതിയിട്ടില്ല. ഫ്രാന്‍സിസ്, നീ ഞങ്ങള്‍ക്ക് ആരായിരുന്നു? നീ ഈ ലോകത്തിന് ആരായിരുന്നു. മാനവ നന്മയ്ക്കു വഴിയൊരുക്കിയ അനേകം വാര്‍ത്തകളും ലേഖനപരമ്പരകളുമെല്ലാം നിന്റെ തൂലികത്തുമ്പിലൂടെ പിറന്നതു ഞങ്ങള്‍ക്കറിയാം. മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം […]

Share News
Read More

‘അക്കാലത്തു തെയ്യക്കാലം വന്നാൽ പിന്നെ സ്ത്രീകൾക്കു പരിഭ്രമമാണ്. കാവിലേക്ക് പ്രവേശനമില്ല. നാട്ടിൽ ആരും പ്രസവിക്കാൻ പാടില്ലെന്നു വിലക്ക്. പുലയാകുമത്രെ”.|..”അങ്ങനെയാണ് ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകൾ സമാധാനത്തോടെ പ്രസവിച്ചു തുടങ്ങിയത്.”|ശൈലജ ടീച്ചർ

Share News

‘അക്കാലത്തു തെയ്യക്കാലം വന്നാൽ പിന്നെ സ്ത്രീകൾക്കു പരിഭ്രമമാണ്. കാവിലേക്ക് പ്രവേശനമില്ല. നാട്ടിൽ ആരും പ്രസവിക്കാൻ പാടില്ലെന്നു വിലക്ക്. പുലയാകുമത്രെ. നാടു വിട്ടു പോയില്ലെങ്കിൽ ഈശ്വര കോപവും. അതുകൊണ്ട് പ്രസവകാലത്ത് ബന്ധുവീടുകളിലേക്കോ അല്ലെങ്കിൽ വീടുവിട്ട് ദൂരെയെവിടെയെങ്കിലുമോ മാറിത്താമസിക്കണം. രസം അതല്ല, അധികം സ്ത്രീ തെയ്യങ്ങളാണ് കെട്ടിയാടുന്നത്. ഭദ്രകാളി, വീരർകാളി, പുലിയരുകാളി, പുള്ളിക്കാളി ഇങ്ങനെ പോകുന്നു ദേവതമാർ. വലിയ ശക്തരാണ്. അനീതിക്കെതിരെയൊക്കെ പോരടിക്കുന്നവർ. യുദ്ധദേവതമാരുമുണ്ട്. ചിരട്ടകൊണ്ട് കെട്ടിയ മാറിടമൊക്കെ കാണും. ദേവതാ തെയ്യങ്ങളെ കാണാ‍ൻ സ്ത്രീകളെ അനുവദിക്കാറില്ല.അമ്മയുടെ അമ്മയൊക്കെ ഉള്ള […]

Share News
Read More

ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ബീഭത്സവും ക്ഷോഭജനകവുമായ ഈ ക്യുരിയോസിറ്റിയേ പിഴിഞ്ഞെടുത്ത് വിഭവസമൃദ്ധമായ ഒരു വാർത്താ വിരുന്ന് ഉൽപാദിപ്പിച്ച് അതിൽ സത്യവും അസത്യവും വേണ്ട അളവിൽ ചേർത്ത് വിളമ്പി കച്ചവടം നടത്തുക എന്നത് ഇക്കാലത്തെ മാധ്യമ സംസ്കാരവുമാണ്.

Share News

ഒരു കേസ് അതിന്റെ അന്വേഷണ ഘട്ടത്തിലുള്ളപ്പോഴും,അതിന് ശേഷം കോടതിയുടെ പരിഗണനയിൽ വരുമ്പോഴും… അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളുടെ മുന്നിൽ പോയി നിന്ന് തൊള്ള തുറക്കുന്ന പരിപാടി നല്ല ഒന്നാന്തരം പോക്കണങ്കേടാണ്.പ്രത്യേകിച്ചും വിവരങ്ങൾ പൂർണ്ണമായും വെളിവാകാനുള്ളപ്പോൾ. ഇനി അങ്ങനല്ലെങ്കിൽ പോലും. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം ആര്‍ക്കാണ് ലഭിക്കുക എന്നത് നിയമ കാര്യങ്ങളിൽ അത്യാവശം ബോധമുള്ള ആർക്കും മനസ്സിലാകേണ്ടതാണ്. എതാണ്ട് ഇരുപത് വർഷമായിട്ട് ഞാൻ ഫൊറെൻസിക്ക്സിലാണ്. ആ പ്രവർത്തി പരിചയത്തിൽ നിന്നും പറയുന്ന കാര്യങ്ങളാണ്. എക്സ്പീരിയൻ്സിൽ നിന്നും വരുന്ന അഭിപ്രായങ്ങൾക്ക് യാതോരുവിധ […]

Share News
Read More

‘മിസ്സിംഗ്‌’ കേസുകളിൽ കാണാതാകുന്ന അനേകർ എങ്ങോട്ടു പോകുന്നു? കേരളത്തെ പിടിച്ചുകുലുക്കാൻ പര്യാപ്തമായ അന്തർദേശീയ അവയവ മാഫിയയുടെ ഒരു കണ്ണിയാണോ ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത് എന്ന ചോദ്യം ഈ ബഹളത്തിൽ മുങ്ങിപോകാൻ ഇടയാകരുത്.

Share News

അതിരുവിടുന്നത് അന്ധവിശ്വാസമോ പണക്കൊതിയോ? അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ടു സ്ത്രീകളെ മനുഷ്യക്കുരുതി നടത്തിയ വാർത്തയിൽ കേരളം നടുങ്ങി നിൽക്കുകയാണ്! പോലീസും മാധ്യമങ്ങളും പ്രതികളും ഒരേ കഥ ആവർത്തിക്കുന്നു! അന്വേഷണം പുരോഗമിക്കുന്നതേയുള്ളു.. . മൃതശരീരങ്ങൾ അനേകം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു എന്നും, കുറേ ഭാഗങ്ങൾ പാകം ചെയ്തു കഴിച്ചു എന്നുംമറ്റുമുള്ള കാര്യങ്ങൾ, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പല ചോദ്യങ്ങളും ഉയർത്തുന്നതാണ്. കണ്ടെടുക്കാൻ കഴിയാത്ത അവയവങ്ങൾ എന്തൊക്കെയാണ്? മാസങ്ങളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട ഈ രണ്ടുവ്യക്തികളുടെയും കണ്ടെത്താൻ കഴിയാത്ത ശരീരഭാഗങ്ങൾക്കു യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? […]

Share News
Read More

നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്.|പണത്തിനുള്ള ആർത്തിയാണ് ഇതിലെ എല്ലാ കഥാ പാത്രങ്ങളുടെയും മനസ്സിന്റെ പ്രേത്യേകത.

Share News

നരബലിയോ???വിശ്വസിക്കാൻ പറ്റാത്ത സംഭവങ്ങളുമായി സാക്ഷര കേരളം. ഇത് ഭ്രാന്തമായ അന്ധവിശ്വാസവും ക്രൂരത നിറഞ്ഞ ക്രിമിനൽ മനോഭാവവും തമ്മിലുള്ള ബാന്ധവമോ? നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. കൊല്ലപ്പെട്ടവരെന്നും, ബലിക്കായി കൊല ചെയ്തവരെന്നുമുള്ള വേർതിരിവില്ലാതെ ഈ ഭീകര സംഭവത്തെ ഒന്ന് നോക്കി കാണാം. കെണിയിൽ വീണ സ്ത്രീകളെ കുടുക്കിയത് പെട്ടെന്ന് കുറെയധികം ധനം തരമാക്കാമെന്ന വാഗ്ദാനമാണ്. അതിനായി എന്തും ചെയ്യാമെന്ന മനോഭാവവുമാണ്. സമൂഹത്തിൽ സാമാന്യം വില ഉണ്ടായിരുന്ന തിരുമ്മൽ വിദഗ്ധൻ നരബലിക്ക്‌ ഇറങ്ങാനുണ്ടായ പ്രേരക […]

Share News
Read More

ലജ്ജ….ലജ്ജ…|എന്റെ കേരളം! |എന്റെ ജില്ല!

Share News

ലജ്ജ….ലജ്ജ…എന്റെ കേരളം! എന്റെ ജില്ല! വിദ്യാഭ്യാസംവെറുംആഭാസമോആഭിചാരമോ? ഏതായാലുംഒരുപാവംസ്ത്രീയെകാണാനില്ലഎന്നപരാതികാര്യമായിഅന്വേഷിച്ചുഈബീഭത്സസംഭവംവെളിച്ചത്തു കൊണ്ടുവന്ന കൊച്ചി പോലീസിന്അഭിനന്ദനങ്ങൾ! Jacob Punnoose Former DGP, Kerala Jacob Punnoose IPS are the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He […]

Share News
Read More

മൃഗാധിപത്യത്തിന്റെ കാവൽക്കാർ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ലഹരിയിൽ ഉന്മാദ നൃത്തം ആടുമ്പോൾ വിരിയാൻ അനുവദിക്കാതെ തല്ലിക്കൊഴിച്ച ആ പിഞ്ചു കുസുമം പാലക്കാട് ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടന്നു.

Share News

കാലം മാപ്പ് തരില്ല കൊലയാളികളെ…വിടരാൻ അനുവദിക്കാതെ വനം വകുപ്പ് തല്ലിക്കൊഴിച്ച പിഞ്ചു മാലാഖയ്ക്ക് ആദരാഞ്ജലികൾ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു എന്ന് ആരോപിച്ചു 16-09-22 തീയതിയിൽ രാവിലെ ആറുമണി സമയത്ത് ഒലവക്കോട് റേഞ്ച് ഓഫീസറും സംഘവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാധുക്കൾ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചുകയറി മൂന്നു സഹോദരങ്ങളേ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ അവരിൽ രണ്ടുപേരുടെ ഗർഭിണികളായ ഭാര്യമാർ അലമുറയിട്ട് കരഞ്ഞത് നരാധമന്മാരുടെ ചെവിയിൽ വീണില്ല. അവരിൽ ഒരാൾ ഒമ്പത് മാസം ഗർഭിണിയായിരുന്നു. മതിയായ യാതൊരുവിധമായ […]

Share News
Read More

ചുരുക്കിപ്പറഞ്ഞാൽ ഈ സാംസ്കാരിക മന്ത്രികൊള്ളാം. ഇതു പോലെ മുല്ലക്കരയുടേയും പ്രഭാഷണങ്ങൾ കേട്ടിഷ്ടമായിട്ടുണ്ട്.

Share News

മന്ത്രി വി.എൻ. വാസവന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തുമൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയേതര പ്രസംഗം തിരുവനന്തപുരത്ത് എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ കേൾക്കാനിടയായത്. അൽപംമുൻപ്. പ്രസംഗമായിരുന്നില്ല പ്രഭാഷണമെന്നു പറയാം. സാഹിത്യം, സമൂഹം, കല, നവമാധ്യങ്ങൾ എന്നിവയെ ബന്ധപ്പെടുത്തി ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പ്രഭാഷണം പ്രഫ.എൻ. കൃഷ്ണപിള്ളയുടെ ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഷേക്സ്പിയർ, ബ്രെഹ്ത്…. മുതൽ തോപ്പിൽഭാസി വരെയുള്ള നാടകകാരന്മാരുടെ കൃതികളുടെ രാഷ്ട്രീയ ഉള്ളടക്കം, ഉദ്ധരണികൾ.. മേമ്പൊടി കവിതകൾ.. പൊൻകുന്നം വർക്കിയുടെ ദീർഘദർശനം ചെയ്തുള്ള എഴുത്ത്.. ലോകത്തെങ്ങുമെങ്ങുമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും […]

Share News
Read More

കാര്യങ്ങൾ ക്ഷമയോടെ കേട്ട ” മുഖ്യമന്ത്രി എന്നതാണ് ഹൈലൈറ്റ്!

Share News

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പി ആർ അഭ്യാസമാണ്! ” കാര്യങ്ങൾ ക്ഷമയോടെ കേട്ട ” മുഖ്യമന്ത്രി എന്നതാണ് ഹൈലൈറ്റ്! വിശ്വവിഖ്യാതമായ ക്ഷമ അഥവാ patience!! മനോരമയും മംഗളവും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സുമൊക്കെ പി ആർ മാറ്ററിലെ “ക്ഷമ” അക്ഷരംപ്രതി പകർത്തിയപ്പോൾ മാതൃഭൂമിയും കേരള കൗമുദിയുമൊക്കെ ക്ഷമ വെട്ടിപ്പറിച്ച് ദൂരെക്കളഞ്ഞു. ക്ഷമിക്കണം, പി ആർ ടീമേ… J Binduraj

Share News
Read More

മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ?

Share News

മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ? കുട്ടിയല്ലേയെന്ന് ചൊല്ലി എല്ലാം മാതാപിതാക്കൾ ചെയ്ത് കൊടുക്കും. ഇതേ വളർത്തൽ ശൈലി തന്നെ പിന്നെയും തുടരും. പഠിക്കാൻ വേണ്ടി ഒപ്പമിരുന്ന്‌ ഉന്തും. സ്വയം ചിന്തിക്കാൻ വിടാതെ അവർക്കായി ചിന്തിക്കും. പ്രായത്തിന് ചേരുന്ന കാര്യങ്ങൾ സ്വയം ചെയ്യിപ്പിച്ചു സ്വാശ്രയത്വത്തിന്റെ പാഠങ്ങൾ ശൈശവം മുതൽ തുടങ്ങണം. വളർച്ചയുടെ എല്ലാ ഘട്ടത്തിലും തുടരണം. പുതിയ ലോകത്തിൽ പൊരുതി നിൽക്കാൻ അപ്പോഴേ പ്രാപ്തിയുണ്ടാകൂ. […]

Share News
Read More