ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട, ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം. […]
Read Moreരാജസ്ഥാനിലെ സൗജന്യ ചികിൽസാ വിവരം കേരളത്തെ അറിയിച്ചു .
. ചികിൽസാ വിവരം മലയാളികളെ അറിയിക്കുന്നതിൽ സന്തോഷം .ആ നാട്ടിലേയ്ക്ക് മലയാളികളെ ആകർഷിക്കാനായിരിക്കും .ആരോഗ്യരംഗത്തെ കേരള മോഡൽ പറയുമ്പോൾ ,ഇപ്പോൾ ഇതാ രാജസ്ഥാൻ മോഡൽ വലിയ പരസ്യമായി അവതരിപ്പിക്കപ്പെടുന്നു .കേരളത്തെ അറിയിക്കാൻ മാത്രമുള്ള ചെലവ് ചുരുങ്ങിയത് 10-15 കോടി രൂപയെങ്കിലും വന്നേക്കും. കേരള സർക്കാർ രാജസ്ഥാനിലെ സൗജന്യ ചികിൽസ രീതി ഇവിടെയും ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . കേരള മോഡൽ ഇതര സംസ്ഥാനങ്ങളിൽ ഇതേ രീതിയിൽ കോടിക്കണക്കിന് തുക ചിലവഴിച്ചുകൊണ്ട് പരസ്യം നൽകുകയില്ലെന്ന് പ്രതീക്ഷിക്കുന്നു .വികസനത്തിൻെറ വാർത്തകൾക്ക് […]
Read More“മാംസം പൂർണ്ണമായി വെന്തതാവാനുള്ള സാധ്യതയും, ചിക്കൻ അതേ ദിവസത്തേത് തന്നെ ആവണമെന്നില്ല എന്നുള്ളതും അപകടകരമാണ്.”
ചില സംഭവങ്ങളെ തുടർന്ന് മാത്രം ചർച്ച ചെയ്യപ്പടുകയും അതിന്റെ അലയൊലികൾ അടങ്ങിക്കഴിഞ്ഞാൽ എല്ലാവരും പാടേ മറക്കുകയും ചെയ്യുന്ന ചില നിത്യ ദുരന്തങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് ഭക്ഷ്യവിഷബാധകൾ. കഴിഞ്ഞ ദിവസം ഷവർമ്മ വിഷബാധയിൽ മരിച്ച പെൺകുട്ടി അതിന്റെ അവസാന ഇരയാണ്. പത്തുവർഷംമുമ്പും തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായെങ്കിലും അന്വേഷണങ്ങളും നടപടികളും പാതിവഴിയിൽകുടുങ്ങി. പിന്നീട് മരണത്തോളമെത്തിയ സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. പ്രശസ്ത നടൻ ഷോബി തിലകനും കുടുംബവും (ഒപ്പം കുറെപ്പേരും) തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് വലിയ അവശതയിലായ […]
Read Moreഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്.
ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ. 1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. […]
Read Moreപാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനംനടന്നു
പാലാരിവട്ടം പാവന പാലിയേറ്റീവ്കെയർ4- മത് വാർഷിക പൊതുസമ്മേളനം നടത്തി . പാലാരിവട്ടം . പാലിയേറ്റീവ് സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനം നടന്നു. പാലാരിവട്ടം സെന്റ്. മാർട്ടിൻ ഡി പോറസ് പള്ളി ജൂബിലി ഹാളിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി ഫാ. ജോൺ പൈനുങ്കൽ അധ്യക്ഷത വഹിച്ചു. വിസ്മയിപ്പിക്കുന്ന സേവനത്തിൻെറ അനുഭവങ്ങൾ സഹജീവികൾക്ക് പങ്കുവെയ്ക്കുന്ന അനേകം സന്നദ്ധപ്രവർത്തകർ നമുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .കിടപ്പുരോഗികൾക്ക് ആശ്വാസം, ഒറ്റപ്പെട്ടവർക്ക് […]
Read Moreമസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു..
മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു.. പുസ്തക രചയിതാവ് എന്ന നിലയിൽ എന്റെ ആദ്യ ശ്രമമാണിത്.കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങനെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിൻ്റെ പങ്ക് സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ്. . പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ […]
Read More