Smart Eating|Dr Appu Cyriac|Diabetologist & General Physician

Share News

Recently, I came across an article in social media by Dr. Bhawna, a councillor in Pediatric Surgery, highlighting the adverse effects of palm oil. While palm oil is a significant concern, it’s important to recognize that it is part of a larger issue involving the consumption of unhealthy oils and processed foods.The broader impact of […]

Share News
Read More

മസ്തിഷ്കത്തിൻ്റെ മികച്ച പ്രവർത്തനത്തിന് ആവശ്യമായ ലഘുഭക്ഷണം ആണ് ‘പവർ നാപ്’-‘ലഖുനിദ്ര’|Dr Arun Oommen

Share News

അജയ്, 35 വയസ്സുള്ള ഒരു കമ്പ്യൂട്ടർ പ്രൊഫഷണൽ ആണ്.തൻ്റെ ജോലി സൂക്ഷ്മമായി ചെയ്യാൻ ശ്രമിച്ചാലും എളുപ്പത്തിൽ ക്ഷീണിതനാകുന്നു. മിക്കവാറും ദിവസങ്ങളിൽ ഇടയ്ക്കിടെ ഒന്ന് മയങ്ങി പോവുക പതിവാണ്. 6 മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നത് വാഹനാപകട സാധ്യത 33% വർദ്ധിപ്പിക്കുകയും 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അപകടസാധ്യത 47% ആയി വർദ്ധിപ്പിക്കുന്നു. കൂടാതെ, 24 മണിക്കൂർ ഉറക്കം നഷ്ടപ്പെടുന്നത് നിയമപരമായ പരിധി കഴിഞ്ഞ 0.1% രക്തത്തിൽ മദ്യം ഉള്ളതിന് തുല്യമാണ്. ഉറക്കക്കുറവ് ഉള്ള ആളുകൾക്ക് കൂടുതൽ സമ്മർദ്ദം, […]

Share News
Read More

ഇരുപത് വർഷം മുമ്പാണ്കൊച്ചി നഗരസഭക്ക് വേണ്ടി ജീവൻമൈത്രിയെന്ന സന്നദ്ധ സംഘടന ഒരു മാനസികാരോഗ്യ പ്രൊജക്റ്റ് ചെയ്തത്.|ഡോ.സി ജെ ജോൺ

Share News

ഇരുപത് വർഷം മുമ്പാണ്കൊച്ചി നഗരസഭക്ക് വേണ്ടി മൈത്രിയെന്ന സന്നദ്ധ സംഘടന ഒരു മാനസികാരോഗ്യ പ്രൊജക്റ്റ് ചെയ്തത് . ജീവൻ മൈത്രിയെന്നായിരുന്നു അതിന്റെ പേര്. ഡോ. വിജയലക്ഷ്മി മേനോനായിരുന്നു അന്ന് മൈത്രിയുടെ ഡയറക്ടർ .ടൗൺ ഹാളിൽ നടന്ന ഉദ്‌ഘാടനത്തിൽ കക്ഷി ഭേദമില്ലാതെ നല്ലൊരു ശതമാനം വാർഡ് പ്രതിനിധികളും പങ്ക്‌ ചേർന്നു .കൊച്ചി നഗരസഭയെ പതിനഞ്ചു സോണുകളായി തിരിച്ചു .ഓരോ സോണിലും നാലോ അഞ്ചോ വാർഡുകൾ .അതാത് സോണുകളിലെജനപ്രതിനിധികൾ,അയൽക്കൂട്ട കുടുംബശ്രീ പ്രവർത്തകർ ,സ്‌കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർ ,പൗര മുഖ്യർ -ഇവരായിരുന്നു […]

Share News
Read More

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”|ഇപ്പോൾ 40 വയസ്സിനു താഴെയുള്ള ഡോക്ടർമാരിൽ പലരും മരണപ്പെടുന്നത് പുതിയ രോഗാതുരതയായ സ്ട്രെസ് സിൻഡ്രോം കൊണ്ടാണ്.

Share News

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”, ഡോക്ടർമാരുടെ സേവനങ്ങളെ അംഗീകരിക്കുവാനും അവരെ അനുമോദിക്കാനും ഓർമ്മപ്പെടുത്തുന്ന ദിനം. പൊതുജനം കരുതുന്നതുപോലെ ഡോക്ടർമാർ അത്ര ഭാഗ്യവാന്മാരല്ലെന്ന് ഓർക്കണം. കർക്കശപ്രകൃതക്കാരായ മാനേജ്മെന്റുകൾക്കും എന്തിനും വിമർശനം തൊഴിലായി വച്ചിരിക്കുന്ന പൊതുജനത്തിനും ഇടയിൽ നട്ടംതിരിയുന്ന ഡോക്ടർമാരുടെ പ്രശ്നങ്ങൾ ആരും കാണാറില്ല. പകലന്തിയോളം ചെയ്തുകൂട്ടുന്ന ജോലിയും ഒടുങ്ങാത്ത സ്‌ട്രെസും വിശ്രമമില്ലായ്മയും ഡോക്ടർമാരുടെ ആയുസ്സ് കുറച്ചുകളയുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 39 ശതമാനം ഡോക്ടർമാരും മരണപ്പെട്ടത് ഹൃദയസംബന്ധമായ രോഗങ്ങളാൽ. 25 ശതമാനം പേരുടെ മരണത്തിനു അർബുദം കാരണമായി. ഇന്ത്യയിലെ […]

Share News
Read More

ഹോം നേഴ്സിങ്ങും നേഴ്സിങ് ഹോമും|സത്യത്തിൽ വീടിനുള്ളിൽ സ്ഥിരമായി ഹോംനേഴ്‌സ് ഉണ്ടാകുക എന്നത് അത്ര നല്ല കാര്യമല്ല|മുരളി തുമ്മാരുകുടി

Share News

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ പതിവുപോലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ പോയ പത്തു വീടുകളിലെങ്കിലും ഹോംനേഴ്‌സുമാർ ഉണ്ടായിരുന്നു. പ്രായം കൊണ്ടോ രോഗം കൊണ്ടോ കിടപ്പിലായവർ ഉള്ളയിടത്തൊക്കെ ഹോം നേഴ്‌സ് ഉണ്ട്. കിടപ്പിലായവരുടെയും വീട്ടിലെ മറ്റുള്ളവരുടെയും ജീവിതത്തിന്റെ ഗുണനിലവാരം ഹോംനേഴ്‌സുമാരുടെ സാന്നിധ്യം വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല ഹോംനേഴ്‌സുമാരെ കിട്ടാൻ പ്രയാസമാണ്. ഹോംനേഴ്‌സുമാർക്ക് കേരളത്തിലെ സാഹചര്യത്തിൽ നല്ല ശന്പളവുമുണ്ട്. ഏറെ വിദ്യാഭ്യാസവും പരിചയവുമുള്ള സ്വകാര്യമേഖലയിലുള്ള നേഴ്‌സുമാരേക്കാളും അധ്യാപകരേക്കാളും ശന്പളം ഹോം നേഴ്‌സുമാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ പോലും ഈ […]

Share News
Read More

“മാനസിക രോഗം ഉണ്ടായത് കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ ഒരു കോട്ടവും ഇല്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോയ ധാരാളം പേരെ അറിയാം”|ഡോ :സി .ജെ .ജോൺ

Share News

ഒരൽപ്പം ഉന്മാദമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് സംവിധായകൻ ബ്‌ളസ്സി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ . ബൈപോളാർ ഡിസോർഡർ രോഗമുള്ളവർ മാനിയയുടെ മിതമായ അവസ്ഥയായ ഹൈപ്പോ മാനിയയെ കുറിച്ച് ഇങ്ങനെ പറയാറുണ്ട് .എന്നാൽ രോഗത്തിന്റെ കാഠിന്യം നിശ്ചയിക്കാൻ പാവം രോഗിക്കാവില്ലല്ലോ ?ഉന്മാദത്തെ ഓരോ സാഹചര്യത്തിലും പൊതു ബോധം വ്യത്യസ്തങ്ങളായ രീതിയിലാണ് പ്രയോഗിക്കുന്നത് . രാഷ്ട്രീയക്കാർ എതിർചേരിയിൽ ഉള്ളവരെ താഴ്ത്തി പറയാൻ ഈ വാക്ക് ഉപയോഗിക്കും. കവിയും കലാകാരനുമൊക്കെ ചിലപ്പോൾ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് നൽകും .രണ്ടും സ്റ്റിഗ്മ കൂട്ടുകയാണ് ചെയ്യുന്നത് […]

Share News
Read More

മെയ് 16 – ദേശീയ ഡെങ്കിപ്പനി ദിനാചരണം.

Share News

‘സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം’ എന്ന സന്ദേശമാണ് ഇത്തവണത്തേത്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവപ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന്തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, രക്തസമ്മര്‍ദ്ദം കുറയുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവയും ലക്ഷണങ്ങളാണ്. പനി മാറിയാലും നാലു ദിവസംവരെ സമ്പൂര്‍ണ്ണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങി […]

Share News
Read More

പ്രമേഹവും വൃക്ക തകരാറും|ഡോ. അപ്പു സിറിയക്ക്

Share News

പ്രമേഹം നിയന്ത്രിക്കപ്പെടാതെ തുടരുന്ന അവസരത്തിൽ, ചെറുപ്പക്കാരിൽ ആണെങ്കിലും, മധ്യവയസ്കരിലാണെങ്കിലും, പ്രായമായവരിൽ ആണെങ്കിലും, ഇത് വൃക്കകളെ സാരമായി ബാധിക്കും.ചെറുപ്പക്കാരിലും, മധ്യവയസ്കരിലും, ഇത് ബാധിക്കുമ്പോൾ, കുടുംബത്തെ തന്നെ ആകമാനം ബാധിക്കുന്നു. ചികിത്സാചെലവകൾ വളരെയേറെ വർദ്ധിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ, കുടുംബങ്ങളെ തന്നെ, ഒരു അർത്ഥത്തിൽ, ഈ സങ്കീർണത പിടിച്ചുലക്കും. വൃക്ക പരാജയം അഥവാ കിഡ്നി ഫെയിലിയർ ഉൾപ്പെടെയുള്ള അവസ്ഥയിലേക്ക് പോയി, ഡയാലിസിസും, കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർന്നതകളിലേക്കും കാര്യങ്ങൾ കൈവിട്ടു പോകുന്നു . ആയതിനാൽ ചെറുപ്പക്കാരിലും, മധ്യവയസ്ക്കരിലും, പ്രമേഹരോഗ […]

Share News
Read More

അതിരു വിടുന്ന കോപവും അക്രമവും കൊടി കുത്തി നിന്ന വർഷമായിരുന്നു കടന്ന് പോയത്. കോപനിയന്ത്രണം പുതു വർഷത്തിലെ ഒരു മുൻഗണനാ മാനസികാരോഗ്യ വിഷയമാണ്.

Share News

അതിരു വിടുന്ന കോപവും അക്രമവും കൊടി കുത്തി നിന്ന വർഷമായിരുന്നു കടന്ന് പോയത്. കോപനിയന്ത്രണം പുതു വർഷത്തിലെ ഒരു മുൻഗണനാ മാനസികാരോഗ്യ വിഷയമാണ്. സ്ട്രെസ്സിനെ നേരിടുന്ന കാര്യത്തിലും കേരളം പിന്നോക്കം പോയി. ആത്മഹത്യാ നിരക്ക് കൂടുന്നു. ടെൻഷൻ മാറ്റാനായി ലഹരി പദാർത്ഥങ്ങളെയും മദ്യത്തെയും ആശ്രയിക്കുന്നവർ കൂടുന്നു. അത് കൊണ്ട്‌ സ്ട്രെസ് കൈകാര്യം ചെയ്യലും മുൻഗണനാ വിഷയമാകുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ ഇതേ കുറിച്ച് എഴുതിയ കുറിപ്പിന്റെ ലിങ്ക്. (ഡോ .സി ജെ ജോൺ) https://www.newindianexpress.com/cities/kochi/2024/jan/02/two-be-tamed-in-2024-2646853.html?fbclid=IwAR0LjjJmuVSFVY-JZomGeikfeRUBXwn_SWF78AyZ6yyihCST2eMVWf-X2_0

Share News
Read More