മന്ത്രിസഭായോഗ തീരുമാനങ്ങൾ|(25/06/2025)
—– ആഗസ്റ്റ് 31 വരെ ഫയല്‍ അദാലത്തുകള്‍ സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതാണ്. […]
Read More