നാ​ണ​യം വി​ഴു​ങ്ങി​യ കു​ഞ്ഞി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി:കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍

Share News

കൊ​ച്ചി: നാ​ണ​യം വി​ഴു​ങ്ങി മ​രി​ച്ച ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ര്‍ വ​ള​ഞ്ഞ​മ്ബ​ലം ന​ന്ദി​നി-​രാ​ജു ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി. പൃഥ്വിരാജിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെടുത്തത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നി​ഗമനം.കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ന​ട​ത്തും. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കാ​നാ​ണ് ഇ​ത്. വന്‍കുടലിന്റെ താഴ്ഭാ​ഗത്തുനിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. മരണകാരണം പൂര്‍ണമായി വ്യക്തമാകാന്‍ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് […]

Share News
Read More

കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി

Share News

കൊച്ചി: കേരളത്തില്‍ കോവിഡ് സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി ഹൈക്കോടതി . ഓ​ഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. തുടർച്ചയായ വിവാദങ്ങളെ തുടർന്ന് സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാന വ്യകപകമായി വർധിച്ചിരുന്നു.ഇതിനെത്തുടർന്ന് കൂടുതല്‍ ആളുകള്‍ സമരങ്ങളില്‍ പങ്കെടുക്കുന്നതും ലാത്തി ചാര്‍ജ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ കടന്നപ്പോഴാണ് ഹൈക്കോടതി ഇടപെട്ടത്.

Share News
Read More

ഹരിപ്പാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Share News

കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്നത്തെ മൂന്നാമത്തെ കോവിഡ് മരണമാണിത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് വീയപുരം കാരിച്ചാല്‍ സ്വദേശി രാജം എസ് പിളളയാണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്.74 വയസായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.ഇതിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കി വരികയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കാസര്‍കോട് ഉപ്പള […]

Share News
Read More

Ten Percent Reservation for the Economically Backward should be Implemented: Mar Andrews Thazhath

Share News

Kakkanad: The Syro-Malabar Public Affairs Commission has protested against the action taken by various departments in denying 10 percent reservation to the economically backward non-reserved sections. In a petition to the Chief Minister, the Commission Chairman Mar Andrews Thazhath said that the government order implementing 10 percent reservation in government jobs and access to education […]

Share News
Read More

സാമ്പത്തിക പിന്നാക്കക്കാര്‍ക്കുള്ള സംവരണം നടപ്പിലാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Share News

കാക്കനാട്: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ക്ക് നടപ്പിലാക്കിയിട്ടുള്ള പത്തുശതമാനം സംവരണം അര്‍ഹിക്കുന്നവര്‍ക്കു നിഷേധിക്കുന്ന രീതിയിലുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്തുശതമാനം സംവരണം നടപ്പിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കാര്യക്ഷ്യമമായി നടപ്പിലാക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍, നഴ്സിംഗ്-പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്പെക്ടസും അപേക്ഷാ ഫോറങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം […]

Share News
Read More

എറണാകുളം ജില്ലയിൽ 59 പേർക്ക് കോവിഡ്

Share News

എറണാകുളം  ജില്ലയിൽ ശനിയാഴ്ച  59    പേർക്ക്  രോഗം  സ്ഥിരീകരിച്ചു. ശനിയാഴ്ച   32 പേർ രോഗ മുക്തി നേടി. ഇതിൽ  29  പേർ എറണാകുളം  ജില്ലക്കാരും  3  പേർ മറ്റ് ജില്ലക്കാരുമാണ് . •      ശനിയാഴ്ച 645 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 900 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  11096  ആണ്. ഇതിൽ 9200 പേർ […]

Share News
Read More

കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ദേ​വ​സി ആ​ലു​ങ്ക​ലി​ന് കോ​വി​ഡ്

Share News

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ന്ത​രി​ച്ച പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ദേ​വ​സി ആ​ലു​ങ്ക​ലി​ന്(80) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് മരണം എന്നാണ് കരുതിയിരുന്നത്. എന്നാൽ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ദേവസിയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share News
Read More

കൊവിഡ് ബാധിച്ചു മരിച്ച സന്യാസിനിയുടെ മൃതസംസ്കാര കർമ്മത്തിന് സന്നദ്ധ സേവകരായി യുവവൈദികർ.

Share News

കൊറോണ ബാധിച്ചു മരിച്ച കൂനമ്മാവ് കർമലീത്താ കോൺവെന്റിലെ സി.ഏഞ്ചൽ സി.എം.സി.(86) ന്റെ കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരമുള്ള മൃതസംസ്കാര കർമത്തിന് സന്നദ്ധ സേവകരായത് സഹൃദയ സമരിറ്റൻസിലെ അംഗങ്ങളായ യുവ വൈദികർ. കൂനമ്മാവ് കർമലീത്താ ആശ്രമം സിമിത്തേരിയിൽ നടത്തിയ സംസ്കാര കർമങ്ങൾക്ക് സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെളളിൽ, ഫാ.ജിനോ ഭരണികുളങ്ങര, ഫാ.പോൾ ചെറുപിള്ളി, ഫാ.ഡൊമിനിക് കാച്ചപ്പിള്ളി, ഫാ.മാത്യു തച്ചിൽ, ഫാ.ജയ്സൺ കൊളുത്തുവെള്ളിൽ, ഫാ.പെറ്റ്സൺ തെക്കിനേടത്ത് എന്നിവർ നേതൃത്വം നൽകി. കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം മൃതസംസ്കാര കർമങ്ങൾ നടത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ […]

Share News
Read More

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് :നഗരസഭയ്ക്കു വീഴ്ച പറ്റിയിട്ടില്ല

Share News

കൊച്ചി:     കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. വിഷയം ഇടതുപക്ഷം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ഡി സിസി പ്രസിഡന്റ് ടി. ജെ. വിനോദും പി. ടി. തോമസ് എംഎല്‍എയും വ്യക്തമാക്കി.   വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പറേഷനു നേരെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ന് ജില്ലയിലെ പ്രധാന നേതാക്കളടക്കം അടിയന്തിര യോഗം ചേര്‍ന്നത്.ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുമ്പോള്‍ കോര്‍പറേഷനുമായോ […]

Share News
Read More

ക​ണ്ണൂ‍‍​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ല്‍ കോവിഡ് ബാധിതന്‍ : കമ്പാട്ട്മെന്റുകൾ സീല്‍ ചെയ്തു

Share News

കൊച്ചി: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്‌സ്പ്രസില്‍ കോവിഡ് രോ​ഗബാധിതന്‍. കോഴിക്കോട് നിന്നാണ് ഇയാള്‍ യാത്ര തുടങ്ങിയത്. ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോഴാണ് പരിശോധനാഫലം പുറത്തുവന്നത്. ഇ​യാ​ളുടെ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ റെ​യി​ല്‍​വേ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും റെ​യി​ല്‍​വെ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​യാ​ളെ കൊ​ച്ചി​യി​ലി​റ​ക്കി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യാത്രക്കാരന്‍ യാത്ര ചെയ്തത് അടക്കം മൂന്ന് കമ്ബാര്‍ട്ടുമെന്റുകള്‍ സീല്‍ ചെയ്തു. കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്ബേ ഇയാള്‍ ട്രെയിനില്‍ കയറുകയായിരുന്നു […]

Share News
Read More