അതിഥി തൊഴിലാളി കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം.
എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തിവരുന്ന സുധാർ പദ്ധതിയുടെ ഭാഗമായി ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സഹൃദയ ആരംഭിച്ചിട്ടുള്ള പ്രവാസി ബന്ധു മൈഗ്രന്റ് റിസോഴ്സ് സെനറ്റിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ മേഖലയിൽ ലോക്ക്ഡൗൺ മൂലം തൊഴിൽ രഹിതരായ അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഓണകിറ്റുകൾ നൽകിയത് . സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഓണകിറ്റുകളുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു . അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, […]
Read Moreതിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു
തിരുവനന്തപുരത്ത്: വെഞ്ഞാറമ്മൂട് തേന്പാമ്മൂടിനടുത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി വെട്ടിക്കൊന്നു. വെന്പായം സ്വദേശി ഡിവൈഎഫ്ഐ പ്രവർത്തകരായ മിതിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. മിതിലാജ് ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സിപിഎം കലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമാണ്. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ഏതാനും നാളുകളായി സിപിഎം-കോണ്‍ഗ്രസ് സംഘർഷം നിലനിന്നിരുന്നു. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിൽ. മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ,കൊലപാതകം ,,,ഏറെ […]
Read Moreനല്ല നാളേയ്ക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം – ഉമ്മൻ ചാണ്ടി
അത്തച്ചമയത്തിന്റെ ആര്‍പ്പുവിളികള്‍ വീണ്ടുമുയരും.വഞ്ചിപ്പാട്ടിന്റെ ആരവമുയരും.പുലിക്കളികള്‍ വീണ്ടും വരും.പൂവിളിയും ഓണക്കളികളും തീര്‍ച്ചയായും തിരിച്ചുവരും.പതിവുതെറ്റിക്കാതെ മാവേലിയും.ഇരുള്‍മൂടിയ കാലം കഴിഞ്ഞുപോകും.നല്ല നാളേയ്ക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.ആഘോഷങ്ങള്‍ ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമുക്ക് ഓണത്തെ വരവേല്ക്കാം.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാംശകള്‍!
Read Moreസന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്‍റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം.-മുഖ്യമന്ത്രി
എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലത്തെ സാഹചര്യത്തിൽ വ്യവസ്ഥകൾ പാലിച്ച് പരിമിധികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓണാശംസ അങ്ങേയറ്റം അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അസാധാരണമാം വിധം മ്ലാനമായ ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്കു കഴിയുകതന്നെ ചെയ്യും എന്ന പ്രത്യാശ പടര്‍ത്തിക്കൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷം. […]
Read More2154 പേര്‍ക്കു കൂടി കോവിഡ്; 1962 പേര്‍ക്കും സമ്പര്‍ക്കം വഴി – 30 08 2020
സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]
Read Moreകോവിഡിനിടയ്ക്ക് ഓണം – ആഘോഷിക്കാം കരുതലോടെ
കോവിഡിനിടയ്ക്ക് ഓണം – ആഘോഷിക്കാം കരുതലോടെ ജില്ലയിൽ കോവിഡ് കേസുകൾ പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകൾ നൂറും കടന്ന് ഇരുനൂറും അതിനപ്പുറവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നാം അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗ വ്യാപനം അതീവ ഗുരുതരവും, സ്ഥിതി കൂടുതൽ സങ്കീർണവും ആകാൻ സാദ്ധ്യതയുണ്ട്. ജില്ലയിൽ 28-9-20 വരെ റിപ്പോർട്ട് ചെയ്ത 5517 പോസിറ്റീവ് കേസുകളിൽ 67 % ആഗസ്റ്റ് മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. വരും മാസങ്ങളിൽ […]
Read More