വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ നടത്തിയ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം നിർവഹിച്ചു.

Share News

പ്രവാസികളെ സമയത്ത് തിരികെ നാട്ടിലെത്തിച്ചിരുന്നെങ്കിൽ വിലപ്പെട്ട ജീവനുകള്‍ പലതും രക്ഷിക്കാമായിരുന്നു. പറയുന്നതല്ലാതെ സര്‍ക്കാര്‍ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നില്ല. ജാഗ്രതയോടെ എങ്ങനെ പ്രവാസികളെ തിരിച്ചെത്തിക്കാമെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ ചിന്തിചിട്ടില്ല ഒരു വരുമാനവുമില്ലാത്ത കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അടിയന്തരമായി നൽകണം .വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ നടത്തിയ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിച്ചു.

Share News
Read More

തങ്കശ്ശേരി ഹാർബറിൽ മൽസ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് റീഫർ കണ്ടെയ്നർ സ്ഥാപിച്ചു…..

Share News

തങ്കശ്ശേരി ഹാർബറിൽ മൽസ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് റീഫർ കണ്ടെയ്നർ സ്ഥാപിച്ചു. ….നമ്മുടെ സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഹാർബറിൽ 20 അടി നീളമുള്ള റഫ്രിജറേറ്റഡ് റീഫർ കണ്ടെയ്നർ സ്ഥാപിച്ചു.- 2 മുതൽ – 5 ഡിഗ്രി സെൽഷ്യസ് വരെ പ്രവർത്തിക്കുന്ന ഈ കണ്ടെയ്നറുകളിൽ മൽസ്യം ഒട്ടും കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും.അധികമായി മൽസ്യം ലഭ്യമാകുന്ന അവസരങ്ങളിൽ അവ ശേഖരിച്ച് 72 മണിക്കൂർ വരെ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. ഈ മൽസ്യം മൂല്യശോഷണമോ, വില ഇടിവോ സംഭവിക്കാതെ വിറ്റഴിക്കാൻ […]

Share News
Read More

അതിരൂപതയുടെ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നു.

Share News

വാര്‍ത്താക്കുറിപ്പ് ചങ്ങനാശേരി അതിരൂപതയിലെ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ചര്‍ച്ച് വികാരി റവ. ഫാ. ജോര്‍ജ് എട്ടുപറയുടെ അസ്വഭാവിക മരണത്തില്‍ അതിരൂപതയുടെ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നു .2020 ഫെബ്രുവരി മാസത്തിലാണ് അദ്ദേഹം പുന്നത്തുറ പള്ളി വികാരിയായി ചുമതലയേറ്റത്. കുറച്ചു നാളുകള്‍ക്കുമുന്‍പ് പള്ളി കോമ്പൗണ്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ ചിലര്‍ക്ക് പരിക്ക്പറ്റിയ സംഭവം രക്തസമ്മര്‍ദ്ദരോഗിയായിരുന്ന അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയായിട്ടുണ്ടെന്ന് മനസ്സിലായിട്ടുള്ളതാണ്. ബഹുമാനപ്പെട്ട ജോര്‍ജ്ജ് എട്ടുപറയച്ചന്റെ അകാല നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെയും പുന്നത്തുറ ഇടവകയുടെയും ദു:ഖത്തില്‍ ചങ്ങനാശേരി അതിരൂപതാ […]

Share News
Read More

വീട്ടുപകരണങ്ങളിലെ ഊർജ്ജകാര്യക്ഷമത: ഫോൺ ഇൻ പരിപാടി 24ന്

Share News

ഗാർഹിക ഊർജ്ജസംരക്ഷണം  വിഷയമാക്കി എനർജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന വെബിനാറിന്റെ ഭാഗമായി 24ന് പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നു.  വീട്ടുപകരണങ്ങളിലെ ഊർജ്ജസംരക്ഷണം  എന്ന വിഷയവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇ. എം.  സി. യിലെ ഉദ്യോഗസ്ഥൻ  സുഭാഷ് ബാബു ബി. വി   മറുപടി നൽകും.  വിളിക്കേണ്ട നമ്പർ  1800 425 5256. കൂടുതൽ വിവരങ്ങൾക്ക് 9037984168 എന്ന നമ്പരിലോ  anoopsurendran@keralaenergy.gov.in   എന്ന ഇമെയിലിലോ ബന്ധപ്പെടണം.

Share News
Read More

തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും

Share News

 മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ എം.എൽ.എമാരുടെ യോഗം ചേർന്നു തിരുവനന്തപുരം ജില്ലയിൽ ഇളവുകൾക്കുള്ളിൽനിന്ന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. * ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കൽ, സോപ്പിട്ട് കൈകഴുകൽ തുടങ്ങിയവ കടകൾ, ഓഫീസുകൾ, വീടുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശക്തമായി നടപ്പാക്കും. * നഗരത്തിൽ സമരവേലിയേറ്റങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. സമരങ്ങളിൽ അഞ്ചുമുതൽ 10 വരെ ആളുകളേ പങ്കെടുക്കാവൂ. […]

Share News
Read More

മൂലമ്പിള്ളി – പിഴല പാലം ഉദ്ഘാടനം ചെയ്തു

Share News

ഗോശ്രീ ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ മൂലമ്പിള്ളി-പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ്  ഉദ്ഘാടനചടങ്ങ്  സംഘടിപ്പിച്ചത്. 80 കോടിയോളം രൂപ ചെലവഴിച്ചാണ് 608 മീറ്റർ നീളവും 9.6 മീറ്റർ വീതിയുമുള്ള മൂലമ്പിള്ളി-പിഴല പാലം നിർമിച്ചത്. പിഴല കണക്ടിവിറ്റി പാലത്തിന് 14 കോടി രൂപയാണ് ചെലവ്. മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നീ ഗോശ്രീ ദ്വീപുകളെ വല്ലാർപാടം-ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച […]

Share News
Read More

സെക്രട്ടേറിയറ്റിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

Share News

ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല  ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു.  ഞാറ്റുവേല കലണ്ടർ, സുഭിക്ഷകേരളം ബ്രോഷർ, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ഞാറ്റുവേലയെ മുൻനിർത്തി കൃഷിവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നഴ്സറികളിൽ നിന്നെത്തിച്ച പച്ചക്കറി, തെങ്ങ്, വാഴ, ഫലവൃക്ഷം എന്നിവയുടെ തൈകളാണ് വില്പനയ്ക്കായുള്ളത്. ഇതോടൊപ്പം വിത്തിനങ്ങളും, ജൈവവളം, കീടനാശിനി എന്നിവയും വിൽക്കുന്നു.  എല്ലാ കൃഷിഭവൻ മുഖേനയും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നുണ്ട്. മേയർ കെ.ശ്രീകുമാർ, […]

Share News
Read More

സംസ്ഥാനത്ത് നാല് ഹോട്ട്സ്‌പോട്ടുകള്‍ കൂടി

Share News

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 1,747 […]

Share News
Read More

പ്രതിപക്ഷ നേതാവിന്റെ പ്രകടനം മികച്ചതെന്ന് ഉമ്മന്‍ചാണ്ടി

Share News

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയം കലര്‍ത്തുന്നെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനമാനങ്ങള്‍ തന്റെ വിഷമയല്ലെന്നും കോണ്‍ഗ്രസിന് നേതൃ ദാരിദ്ര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ പാര്‍ട്ടി ആകുമ്ബോള്‍ ആ പാര്‍ട്ടിയില്‍ ഒരുപാട് ചര്‍ച്ചകളും മറ്റും ഉണ്ടാകും, അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനനങ്ങള്‍ എടുക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. […]

Share News
Read More