ഇടതുപക്ഷത്തിന്റെ ഭാഗമായി നിയമസഭയിൽ എത്തിയ പി വി അൻവർ പാർടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി മാറിയിരിക്കുന്നു.|മന്ത്രി പി .രാജീവ്

Share News

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനും സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതിനും നടത്തുന്ന ആസൂത്രിത പദ്ധതിയുടെ ഉപകരണമായി പി വി അൻവർ എംഎൽഎ മാറിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണിക്കുന്നത്. പാർടിയുടെ ആധികാരികതയും നേതൃത്വത്തിന്റെ വിശ്വാസ്യതയും തകർക്കാൻ യുഡിഎഫും ബിജെപിയും മതമൗലികവാദ സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന മഴവിൽ മുന്നണി കുറേക്കാലമായി ശ്രമിക്കുന്നുണ്ട്. അതിന് ഒരു എൽഡിഎഫ് സ്വതന്ത്രനെ ആയുധമായി ലഭിച്ചെന്നത് ഇക്കൂട്ടരെ ആവേശം കൊള്ളിക്കുന്നു. പാർടിയുടെ ആധികാരികത ദുർബലപ്പെടുത്തുക, സിപിഐ എമ്മിന്റെ സ്ഥായിയായ മതനിരപേക്ഷ നിലപാടിൽ അവിശ്വാസം സൃഷ്ടിക്കുകയും […]

Share News
Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സഖാവ് ഷൈൻ ടീച്ചറുടെ പ്രചരണ പരിപാടികളിൽ മുഖ്യമന്ത്രിഇന്നലെ പങ്കുചേർന്നു.

Share News

“കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ ശക്തമായ സാന്നിധ്യമാണ് സ. കെ ജെ ഷൈൻ ടീച്ചർ. സ്ത്രീകളുടെ അവകാശപോരാട്ടങ്ങളിലും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളിലും സഖാവ് മുൻനിരയിലുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സഖാവ് ഷൈൻ ടീച്ചറുടെ പ്രചരണ പരിപാടികളിൽ ഇന്നലെ പങ്കുചേർന്നു. ഇടതുപക്ഷത്തിന്റെ വർദ്ധിച്ചു വരുന്ന ജനപിന്തുണയുടെ നേർക്കാഴ്ചയായിരുന്നു ചെറായി, പള്ളുരുത്തി എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങൾ. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ എറണാകുളവും ഇടതുപക്ഷത്തോടൊപ്പം അണിചേരും” മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ […]

Share News
Read More

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.|മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള […]

Share News
Read More

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ്.|.മുഖ്യമന്ത്രി പിണറായി വിജയൻ

Share News

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ്. തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുക്കുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്. സി ഐ ടി യുവിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗൽഭനായ […]

Share News
Read More

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. |അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നിൽ ജ്വലിക്കുകയാണ്.|മുഖ്യമന്ത്രി പിണറായി വിജയൻ

Share News

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നിൽ ജ്വലിക്കുകയാണ്. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേർന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാർടി സംഘടനാകാര്യങ്ങളിൽ മുഴുകിയത്. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിനു നൽകിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. തലശ്ശേരി കലാപസമയത്ത് മതനിരപേക്ഷതയുടെ […]

Share News
Read More

മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലേക്ക്; ബഹുജനസദസിന് നവംബര്‍ 18ന് തുടക്കം

Share News

തിരുവനന്തപുരം: നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച്‌ ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എംഎല്‍എമാര്‍ നേതൃത്വം വഹിക്കും. […]

Share News
Read More

‘എനിക്ക് അയിത്തം, ഞാൻ തരുന്ന പൈസയ്ക്ക് ഇല്ല! പോയി പണി നോക്കാൻ പറഞ്ഞു’: ക്ഷേത്രച്ചടങ്ങില്‍ വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണൻ

Share News

കോട്ടയം: ക്ഷേത്രച്ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തില്‍‌ ഉദ്ഘടാനത്തിനു പോയപ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നും ഇക്കാര്യം താൻ അപ്പോള്‍ തന്നെ ആതേ വേദിയില്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് വേലൻ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഏത് ക്ഷേത്രത്തില്‍ വെച്ചാണ് ഇത്തരമൊരു വിവേചനം നേരിടേണ്ടി വന്നതെന്നു അദ്ദേഹം പക്ഷേ പറഞ്ഞില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ‘ഞാനൊരു ക്ഷേത്രത്തില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിക്കു പോയി. അവിടെയുള്ള […]

Share News
Read More

‘കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത്; മാധ്യമങ്ങളെ കാണാൻ വൈകിയതില്‍ എന്താ പ്രശ്നം?’:|‘ഡയറിയിലെ ആ പി വി ഞാനല്ല’; മന്ത്രിസഭ പുനഃസംഘടന തള്ളി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താ സമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാങ്കില്‍ ക്രമക്കേട് നടന്നാല്‍ ആ ബാങ്കില്‍ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത്. സഹകാരികള്‍ ഒന്നിച്ച്‌ ഇതിനെ ചോദ്യം ചെയ്യണം. ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഏഴ് മാസം വാര്‍ത്താ സമ്മേളനം നടത്താതിന്റെ […]

Share News
Read More

സഹതാപ തരംഗം +മരിച്ചയാളുടെ മഹത്വ തരംഗം+ ഭരണ വിരുദ്ധ വികാരം +യു ഡി എഫ് വോട്ട്= മൊത്തം എത്ര വോട്ട്‌?

Share News

വലിയ ഭൂരിപക്ഷം ഉണ്ടായാൽ ഇതിന്റെ പിരിച്ചുള്ള എഴുത്താവും ചർച്ചകളുടെ മുഖ്യ ഇനം. ന്യായീകരണങ്ങൾക്കുള്ള സ്പേസും ഈ ഫോർമുലയിലുണ്ട്. കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള വിജയമെങ്കിൽ അതിനെ വിജയമെന്ന് തന്നെ തോറ്റവർ വ്യാഖാനിക്കാം. എൽ. ഡി. എഫ് വിജയമെങ്കിൽ മുന്നണി ചാട്ടവും, കോൺഗ്രസ്സിലെ അടിയും ഉറപ്പ്. നോക്കേണ്ടത് മൊത്തം വോട്ടിൽ വരുന്ന വ്യതിയാനങ്ങളാണ്. അതാണ്‌ ശരിയായ സൂചന. ഭൂരിപക്ഷം മറ്റൊരു തലമാണ്. എന്താണ് സംഭവിക്കുക? കാത്തിരുന്ന് കാണാം. അപ്പോൾ എണ്ണി തുടങ്ങാം. ചാനൽ ആക്രാന്തങ്ങൾക്കൊപ്പം കൂടാം. കണ്ണടച്ച് ഇരുട്ടാക്കി കൊണ്ടുള്ള വിശദീകരണങ്ങൾക്ക് […]

Share News
Read More

ജെയ്‌ക്കോ ചാണ്ടി ഉമ്മനോ? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Share News

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമിയെ ഇന്ന് അറിയാം. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. ചൊവ്വാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ രാവിലെ 9 മണിയോടെ ലഭിക്കു. വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്. യുഡിഎഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽഡിഎഫിനായി ജെയ്ക് സി തോമസും എൻഡിഎക്കു വേണ്ടി ജി […]

Share News
Read More