വെള്ളി ശില സ്ഥാപിച്ച് പ്രധാനമന്ത്രി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം
ന്യൂഡല്‍ഹി : അയോധ്യയില്‍ പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലസ്ഥാപിച്ചു. 12.15 നാണ് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചത് .40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ചടങ്ങിലേക്കായി രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നുള്ള മണ്ണും എല്ലാ പുണ്യനദികളിലെയും ജലവും എത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പൂജാചടങ്ങുകളില്‍ പൂര്‍ണമായും സംബന്ധിച്ചു. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രോച്ചാരണമുഖരിതമായ വേദിയില്‍ പ്രധാനമന്ത്രി വെള്ളിശില പാകി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു അയോധ്യയില്‍ വന്‍ […]
Read More