ഒന്നും രണ്ടുമല്ല നാല് ജീവനുകളാണ് തളിക്കുളത്തെ ഈ പത്തൊമ്പത് വയസ്സുകാരൻ ദിക്കറിയാത്ത കടലിൽ നിന്ന് ഇന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നത്.. പേര് ദേവാങ്ക്…
തളിക്കുളം പുത്തൻതോട് പരിസരത്ത് താമസിക്കുന്ന, തളിക്കുളം സെന്ററിലെ അമൂല്യ ജുവല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയിൽ സുബിൻ എന്നവരുടെ മകനാണ് ദേവാങ്ക്.. രാവിലെ മുതൽ പ്രധാന ന്യൂസ് ചാനലുകളിലൊക്കെ തളിക്കുളത്ത് കടലിൽ വള്ളം തകർന്ന് നാലുപേരെ കാണാതായി എന്ന വാർത്തയുണ്ടായിരുന്നു.. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്കുവെച്ച മണിക്കൂറുകൾ.. രാവിലെ പത്ത് മണിയോടെയാണ് ദേവാങ്കിനെ വിളിച്ച് അച്ഛൻ ആ വിവരമറിയിക്കുന്നത്.. കേട്ടതും കയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്നേഹതീരത്തേക്ക്.. വള്ളം തകർന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂർ പിന്നിട്ടിരുന്നു. […]
Read Moreസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായുംമുഖ്യമന്ത്രി നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായും നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും. സംസ്ഥാനത്തിൻ്റെ വികസനത്തിനും, കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിനും അവരുടെ പിന്തുണ തേടുന്നതായിരിക്കും. കേരളത്തിൻ്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒത്തൊരുമയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ആ സന്ദേശം ജനപ്രതിനിധികളുമായി പങ്കു വയ്ക്കും മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreസംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി ഗെയിൽ പദ്ധതി മാറണം. അതിനുള്ള നടപടികൾക്കാണ് ഇനി മുൻഗണന
കേരളത്തിന്റെ വികസനത്തിൽ എൽഡിഎഫിനുള്ള പ്രതിബദ്ധതയുടെ ഏറ്റവും തിളക്കമുള്ള അടയാളപ്പെടുത്തലാണ് ഗെയിൽ പദ്ധതി. അക്ഷരാർത്ഥത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ ബൃഹദ് പദ്ധതിയെ പുനരുജ്ജീവിപ്പിച്ച്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് യാഥാർത്ഥ്യമാക്കി ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ, ഈ സർക്കാരിന്റെ ഇച്ഛാശക്തിയെ കേരളം ഒറ്റമനസോടെ അംഗീകരിക്കുകയാണ്. എന്തു സംഭവിച്ചാലും ഈ പദ്ധതി നടപ്പാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നാടിന് ഉറപ്പു നൽകി. തുടർന്ന് രചിച്ചത് ചരിത്രം. കൊച്ചി- മംഗലാപുരം പാതയിൽ 510 കിലോമീറ്ററിലാണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. ഇതില്‍ 470 കി മീ പൈപ്പ് […]
Read Moreഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.|ഈ അവസരത്തിൽ ചിലത് പറയാതെ വയ്യ.-ഹൈബി ഈഡൻ എം പി
ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബഹു.കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ.ധർമ്മേന്ദ്ര പ്രധാൻ, മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തുടങ്ങിയവർ പങ്കെടുത്തു. 2007ൽ ഡോ.മന്മോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അനുവദിച്ച പദ്ധതിയാണ്. പദ്ധതി യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷം. ഈ അവസരത്തിൽ ചിലത് പറയാതെ വയ്യ.കൊച്ചിയിൽ നിന്നും മംഗ്ളുരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈൻ പദ്ധതി 2007ലാണ് പ്രഖ്യാപിക്കുന്നത്. 2011 ൽ ശ്രീ.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള […]
Read Moreഇ- തപാല്‍ വോട്ട് യഥാർഥ്യത്തിലേക്ക്: അനുമതി നൽകി കേന്ദ്രം
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇ- തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. ഇത് നടപ്പാക്കുന്നതിന് മുന്‍പ് പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ വിദേശകാര്യമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ നിര്‍ദേശിച്ചു. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേകാര്യമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള സാധ്യത ഇതോടെ ഉയര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ […]
Read Moreപക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: അതീവ ജാഗ്രത
തിരുവനന്തപുരം : പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതേതുടർന്ന് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. സംസ്ഥാനമൊട്ടാകെയും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാന്‍ പ്രത്യേക ദൗത്യസംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അരലക്ഷത്തിലേറെ പക്ഷികളെ […]
Read Moreകേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാകും: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു പ്രധാനമന്ത്രി
കൊച്ചി: 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിൽ കേരള, കര്‍ണാടക ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണു പദ്ധതി നാടിനു സമര്‍പ്പിച്ചത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാമെന്നും, പദ്ധതി വികസനത്തിന് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ […]
Read Moreസാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. -മുഖ്യമന്ത്രി
സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും. അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന […]
Read Moreതീര നിയന്ത്രണ വിജ്ഞാപനം CRZ പബ്ലിക് ഹിയറിംഗ്- അറിയാൻ
CRZ -തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പുതിയ CZMP (തീര മേഖല പരിപാലന പ്ലാൻ) ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിൻറെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കി അന്തിമ രേഖ പ്രസിദ്ധീകരിക്കും എന്നാണ് റിപ്പോർട്ട്. കേന്ദ്ര വിജ്ഞാപനം ആണെങ്കിലും മാപ്പിങ് തയ്യാറാക്കുന്നത് സംസ്ഥാന തലത്തിലാണ്. അന്തിമ മാപ്പ് തയ്യാറായി കഴിഞ്ഞാൽ പിന്നീട് അതിനനുസൃതമായി മാത്രമേ നിർമ്മാണത്തിന് അനുവാദം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പബ്ലിക് ഹിയറിങ് ഘട്ടത്തിലാണ് പൊതുജനങ്ങൾക്കും വിജ്ഞാപന പരിധിയിൽ വരുന്നവർക്കും അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉള്ളത്. 2011 വിജ്ഞാപനത്തെത്തുടർന്ന് ഇപ്പോൾ […]
Read More