നൽകിയ പിന്തുണയും സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ എഴുപുന്നയിൽ നടത്തിയിട്ടുള്ള ഇടപ്പെടലുകളുമാണ് കൈമുതൽ
ബഹുമാന്യരായ എഴുപുന്ന നിവാസികളെ സ്നേഹസമ്പന്നരായ ഒന്നാം വാർഡിലെ സമ്മതിദായകരെ, ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ എഴുപുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും ജനവിധി തേടുന്ന ഞാൻ ഇന്ന് ജനുവരി 18 ന് എഴുപുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ… ഇന്നലകളിൽ നിങ്ങൾ നൽകിയ പിന്തുണയും സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ എഴുപുന്നയിൽ നടത്തിയിട്ടുള്ള ഇടപ്പെടലുകളുമാണ് കൈമുതൽ… നിങ്ങളാലൊരുവനായി ഞാൻ ഉണ്ടാകും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രോത്സാഹനവും […]
Read Moreസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത:ജാഗ്രത പാലിക്കാൻ നിർദേശം
തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. വ്യാഴാഴ്ച തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും […]
Read Moreമുല്ലപെരിയാർ പുതിയ ഡാമിനുള്ള ഒരുക്കങ്ങൾ സ്വാഗതാർഹം
കൊച്ചി. പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ മുല്ലപെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ പ്രാഥമിക നടപടികൾ സ്വാഗതം ചെയ്യുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്. 10 വർഷം മുമ്പ് തയ്യാറാക്കിയ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് കാലോചിതമായി ഇപ്പോൾ പരിഷ്കരിക്കുന്നത് പദ്ധ്യതി പ്രദേശത്ത് ആശങ്കളോടെ ജീവിക്കുന്ന ജനങ്ങ ൾക്ക് വലിയ പ്രത്യാശ നൽകുന്നു.2011 -ൽ 4 വർഷത്തിനുള്ളിൽ പൂർ ത്തീകരിക്കുവാൻ ആഗ്രഹിച്ച ഈ പദ്ധ്യതി നിയമകുരുക്കുകളുടെ ഇടപെടലുകളില്ലാതെ പുർത്തീകരിക്കുവാൻ സർക്കാർ പ്രതേക […]
Read Moreഇത് ഷാരോൺ പനയ്ക്കൽ…
എറണാകുളം ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷനിൽ നിന്ന് ജനവിധി തേടുന്നു. ബി ടെക് ഇലക്ട്രിക്കൽ ബിരുദധാരിയായ ഷാരോൺ നിലവിൽ എറണാകുളം ഗവ. നിയമ കലാലയത്തിൽ എൽ. എൽ. ബി പൂർത്തീകരിച്ചു നിൽക്കുകയാണ്. നിലവിൽ കെ.എസ്. യു ജില്ലാ വൈസ് പ്രസിഡന്റാണ് ഈ കൂനമ്മാവുകാരൻ.ജില്ലാ പഞ്ചായത്തിൽ കോട്ടുവള്ളി ഡിവിഷന്റെ ശബ്ദമാവുകാൻ ഷാരോണിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. Hibi Eden
Read Moreഇന്ന് അദ്ദേഹം –അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്– മാർത്തോമ്മാ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെടുകയാണ്.
ഇനി നാടിനാവശ്യം ദേവാലയങ്ങളല്ല, മനുഷ്യവാസമുള്ള വായനാലയങ്ങളാണ് ! കാശുണ്ടെങ്കിൽ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ വാങ്ങി ചില്ലലമാരയിൽ വച്ചു പൂട്ടി ഗമ കാണിക്കാം. അതിനു മാത്രം ആസ്തിയുണ്ട്. പക്ഷേ ഈ ഇടയൻ അങ്ങനെയല്ല. ഓരോ അലമാരയും തുറന്നു പെറ്റു വീണ ശിശുവിനെ കയ്യിലെടുക്കുന്ന സൂക്ഷ്മതയോടെ ഓരോ പുസ്തകവും തുറന്ന് അതിന്റെ ഉള്ളടക്കം പരിചയപ്പെടുത്തുകയായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അഭിനിവേശം. ഈ പുസ്തകത്തിൽ സവിശേഷമായ ഒരു സംഗതി പറയുന്നുണ്ട് അത് ഇത്രാം പേജിലാണ് എന്നു പറഞ്ഞ് ആ താൾ തുറന്ന് അതു […]
Read Moreആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു-മുഖ്യമന്ത്രി
ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ആധുനിക റിപ്പബ്ലിക്കായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു. ദേശീയ പ്രസ്ഥാനത്തിനകത്തുണ്ടായിരുന്ന യാഥാസ്ഥിതികപക്ഷത്തെ എതിരിട്ടു കൊണ്ട് പുരോഗമന മൂല്യങ്ങളെ നെഹ്റു ഉയർത്തിപ്പിടിച്ചു. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചാൽ മാത്രം പോരാ, സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രാവബോധവും മതേതരത്വവും സമത്വവും വളർച്ച പ്രാപിച്ച സമൂഹ നിർമ്മിതി നടക്കണമെന്നു കൂടി അദ്ദേഹം ഉറച്ചു വിശ്വസിച്ചു. താഴേത്തട്ടിലേയ്ക്ക് […]
Read Moreപാലാരിവട്ടം ഡിവിഷൻ കൗൺസിലർ എന്നനിലയിൽ എന്റെ അഞ്ചു വർഷം പൂർത്തീകരിക്കുകയാണ്..സ്നേഹപൂർവം നന്ദി അറിയിക്കുന്നു
പ്രിയ 43-ാ൦ ഡിവിഷൻ കുടുബാ൦ഗങ്ങളെ…. 12/11/2015 മുതൽ പാലാരിവട്ടം ഡിവിഷൻ കൌൺസിലർ എന്ന നിലയിൽ നാളിതുവരെ നിങ്ങൾ എന്നോട് കാണിച്ച സ്നേഹാദരങ്ങൾക്കു൦ ,വിശ്വാസത്തിനു൦ സ്നേഹപൂർവം നന്ദി അറിയിക്കുന്നു കഴിഞ്ഞ അഞ്ച് വർഷം നമ്മുടെ ഡിവിഷൻ്റെ സമഗ്രമായ വികസനത്തിനായ്, അഴിമതി രഹിതവും ആദർശപരവുമായ കാഴ്ചപ്പാടുകളോടെ പ്രവർത്തിക്കുവാൻ ഞാൻ ആത്മാർത്ഥമായ് ശ്രമിച്ചിട്ടുണ്ട്.എൻ്റെ സ്വന്തം ഡിവിഷനിൽ മത്സരിച്ചപ്പോൾ നിങ്ങളുടെ പ്രാർത്ഥനയു൦ അകമഴിഞ്ഞ പ്രോത്സാഹനവു൦ എനിക്കു പ്രവൃത്തി ക്കാനുള്ള ഊർജ്ജമായിരുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളു൦ പൂർണ്ണമായി നടപ്പാക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ചിലതെല്ലാം […]
Read More