ഒരു എമർജൻസി കിറ്റ് നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം!!

Share News

പല ജില്ലകളിലും വെള്ളപ്പൊക്ക- ഉരുൾപൊട്ടൽ സാഹചര്യത്തിൽ വീട് ഒഴിയേണ്ട സാഹചര്യം നിലവിൽ ഉണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നാൽ ഈ കിറ്റുമായി നിങ്ങൾക്ക് ഒട്ടും സമയം കളയാതെ തന്നെ മാറാവുന്നതാണ് താഴെ പറയുന്ന വസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തേണ്ടത്.  എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്ക  1.ഒരു കുപ്പി കുടിവെള്ളം (ഒരു വ്യക്തിക്ക് ഒരു ദിവസം ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം എന്ന കണക്കിൽ)2. […]

Share News
Read More

ദുരന്തത്തിൽ ദുഃഖവും, അനുശോചനവും അറിയിച് സി. എസ്. ഐ. സഭ.

Share News

കൊച്ചി ; തീവ്രമായ കാലവർഷത്തെ തുടർന്ന് മൂന്നാറിനടുത്ത് രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ 24 ആളുകൾ മരിക്കുകയും, അതിലേറെപേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിലും, കോഴിക്കോട് കരിപ്പൂർ വിമാന അപകടത്തിൽ മരണപെട്ട പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരുടെയും , വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെയും വേദനകളിലും, ദുഃഖത്തിലും സി.എസ്. ഐ. സഭ അനുശോചനം രേഖപ്പെടുത്തുന്നതായി സി. എസ്. ഐ. കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ബി.എൻ. ഫെൻ അറിയിച്ചു. ഈ അവസരത്തിൽ കേന്ദ്ര ഗവണ്മെന്റും, കേരള സർക്കാരും നടത്തുന്ന മാർഗനിർദ്ദേശങ്ങൾക്കും, […]

Share News
Read More

ഒരു കൊണ്ടോട്ടിക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.

Share News

പ്രിയമുള്ളവരേ,എയർ പോർട്ടിൽ കോവിഡ് ഡ്യൂട്ടി കിട്ടുമ്പോൾ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല.ഇതെഴുതുമ്പോഴും അപകടത്തിന്റെ നേർസാക്ഷ്യത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ഇന്നലെ വൈകിട്ട് 5 മണിക്കാണ് ഞാൻ എയർപോർട്ടിലെത്തിയത്. 5 മണിക്കെത്തിയ ഷാർജ ഫ്ലൈറ്റിലെ യാത്രക്കാരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് 6.45 ന് എത്തേണ്ട ദുബായ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.നാലഞ്ച് KSRTC ഡ്രൈവർമാരും അവരുടെ വാഹനത്തിന് അകമ്പടി പോകേണ്ട പോലീസുകാരും വിവിധ ജില്ലകളുടെ കൗണ്ടറിലുള്ള അധ്യാപകരും പോലീസുകാരുടെ വെടി പറച്ചിലുമായി സമയം കളയുകയായിരുന്നു. അപ്പോൾ വിളിച്ച […]

Share News
Read More

സിവിൽ സർവീസ് പരീക്ഷാ ഫലം ; ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു.

Share News

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു. വിജയികളെ മുഖ്യമന്ത്രിപിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. പത്തനാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർമാനായ ആശിഷ് ദാസ് 291 -ആം റാങ്ക് നേടി കേരളാ സർവീസിനു തന്നെ അഭിമാനമായി മാറി. കേരളത്തിൽ നിന്നും 50ൽ അധികം ആളുകൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി. അവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. […]

Share News
Read More

സമുദായ സ്വരം സർക്കാർ മാനിക്കണം : മാർ ആൻഡ്രൂസ് താഴത്ത്

Share News

സാമ്പത്തിക സംവരണം അട്ടിമറിക്കരുത് എന്നും സമുദായത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്തോലിക്കാ കോൺഗ്രസ് സമരങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രശ്നപരിഹാരത്തിന് മറ്റു മാർഗങ്ങൾ തേടുമെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം […]

Share News
Read More

ഫാ​യിസി​നു മു​ഖ്യ​മ​ന്ത്രിയുടെ അ​ഭി​ന​ന്ദനം

Share News

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം കീ​ഴ്ശേ​രി​യി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് ഫാ​യി​സി​നെ അ​ഭി​ന​ന്ദി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സമൂഹത്തിന് ഒന്നടങ്കം മാതൃകയാവുന്ന വാക്കുകളും പ്രവര്‍ത്തികളുമാണ് ഫായിസിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ക്ക് നടുവിലും തളരാതെ മുന്നോട്ടുപോവാന്‍ ഇന്ധനമായി മാറേണ്ടത് ശുഭാപ്തി വിശ്വാസമാണ്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഘട്ടത്തില്‍ നാം പരസ്പരം പ്രചോദിപ്പിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തം കുഞ്ഞുങ്ങളും ഏറ്റെടുത്തത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്റെ തന്നെ മുദ്രാവാക്യമായി മാറി. […]

Share News
Read More

പ്രവാസികൾക്ക് സഹായഹസ്തവുമായി കോതമംഗലം രൂപതയുടെ – ലേബർ ബാങ്ക്

Share News

കോവിഡ് രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ പ്രവാസികളിൽ നല്ലൊരുപങ്കും ജോലി നഷ്ടപ്പെട്ടോ ഉപേക്ഷിച്ചോ നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നിരിക്കുകയാണ്. ജോലിയിൽ തുടരുന്നവർ പോലും ശമ്പളം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നത്. പഠനത്തിനും ജോലിക്കുമായി വിദേശത്ത് ചേക്കേറിയവരും സമാന സാഹചര്യത്തെയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ തിരികെ വരുന്ന പ്രവാസികളുടെ തൊഴിൽ പ്രാഗത്ഭ്യവും സാങ്കേതിക പരിജ്ഞാനവും തിരിച്ചറിഞ്ഞ് ഉചിതമായ തൊഴിൽ സാഹചര്യം ഒരുക്കാനും സംരംഭകരെന്ന നിലയിൽ സാധിക്കുമെങ്കിൽ തൊഴിൽ ദാതാക്കളായിക്കൂടി അവരുടെ കഴിവ് പ്രയോജനപ്പെടുത്താനും കഴിയണം. അഥിതി തൊഴിലാളികളുടെ തിരിച്ചുപോക്ക് നമ്മുടെ […]

Share News
Read More

ചമ്മന്നൂർ ലക്ഷംവീട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Share News

തൃശ്ശൂർ: പുന്നയൂർക്കുളം പഞ്ചായത്ത് എട്ടാം വാർഡിലെ ലക്ഷംവീട് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചമ്മന്നൂർ ലക്ഷംവീട് കുടിവെളള പദ്ധതി പൂർത്തീകരണത്തിലേക്ക്. പഞ്ചായത്ത് കിണറിനെ മാത്രം കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുപ്പത് കുടുംബങ്ങളുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുക. പഞ്ചായത്ത് ഫണ്ടിൽ നിന്ന് ആറ് ലക്ഷം ചിലവിട്ടാണ് ചമ്മന്നൂർ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പുതിയ കുഴൽ കിണർ നിർമ്മിച്ച് പരിശോധനകൾ പൂർത്തിയാക്കി. വാട്ടർടാങ്ക് നിർമ്മാണം, പൈപ്പിടൽ പ്രവർത്തനം, ഓരോ വീട്ടിലും മീറ്റർ എന്നിവ സ്ഥാപിച്ചു. കൂടാതെ വൈദ്യുതീകരണം പൂർത്തിയാക്കി കെഎസ്ഇബി കണക്ഷനും ലഭ്യമാക്കി. വീടുകളിൽ […]

Share News
Read More