കഠിനാധ്വാനത്തിന്റ പാത വലിയ പ്രദീക്ഷയോടെ സ്വീകരിക്കുവാൻ ഈ ഫോട്ടോ നമ്മെ ഏവരെയും സഹായിക്കട്ടെ.
നമ്മുടെ സാധ്യതകളെ, നമ്മുടെ പദ്ധതികളെ, നമ്മുടെ പ്രവർത്തന മേഖലകളെ പലപ്പോഴും നാം ചെറുതായി കാണുകയും സ്വയം ചെറുതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത, അതായതു എന്തിനോടും ഉള്ള നെഗറ്റീവ് മനസ്, നിസ്സംഗത നമ്മളിൽ നിന്ന് പിഴുത് കളഞ്ഞ്, കഠിനാധ്വാനത്തിന്റ പാത വലിയ പ്രദീക്ഷയോടെ സ്വീകരിക്കുവാൻ ഈ ഫോട്ടോ നമ്മെ ഏവരെയും സഹായിക്കട്ടെ. നല്ല ഒരു ദിവസം ഏവർക്കും ആശംസിക്കുന്നു Biju Parayannilam President,Catholic Congress (Global Committee)
Read Moreഒറ്റയ്ക്ക് പടവെട്ടാൻ നവാബ് രാജേന്ദ്രനെപ്പേലെ കെൽപ്പുള്ള ഒരുത്തൻ മതി കേരളം ശുദ്ധമാകും.
അനുഭവ പാഠങ്ങൾ. .പണ്ടൊരിക്കൽ കായംകുളം KSRTC ക്യാന്റിനിൽ രാവിലെ 10 മണി കഴിഞ്ഞപ്പോൾ, താടിയും മുടിയും നീട്ടി വളർത്തി, നീളൻ ജുബ്ബാ ധരിച്ച ഒരു മലിന വേഷധാരി കയറി വന്നു. ആ സമയത്ത് ക്ലാന്റിനിൽ തിരക്ക് കുറവായിരുന്നു. ജുബ്ബാക്കാരൻ കഴിക്കാൻ ദോശ ആവശ്യപ്പെട്ടു. വെയിറ്റർ കടല കറി, ഇറച്ചി കറി, മീൻ കറി, കിഴങ്ങു കറി ഇവയിൽ ഏതു വേണമെന്ന് ചോദിച്ചു. ചമ്മന്തി മതിയെന്ന് ജുബ്ബാക്കാരൻ പറഞ്ഞു. ചമ്മന്തിയില്ല സാമ്പാറ് താരമെന്ന് മാനേജർ പറഞ്ഞു. മാനേജർ സാമ്പാർ […]
Read Moreമൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി;ഉദ്ഘാടനം ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
* 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും * 1,700 ടൺ അധിക മത്സ്യോത്പാദനം പ്രതീക്ഷിക്കുന്നു * മുഖ്യമന്ത്രി ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങളാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 1,700 ടൺ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നു. […]
Read Moreപൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!
ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]
Read Moreസാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിക്കൊണ്ടായിരിക്കണം വികസന സംബന്ധമായ ഏതു പദ്ധതികളും രൂപപ്പെടേണ്ടത്. ലോകം ഏറ്റവും ഗൗരവപൂര്‍ണമായി പരിഗണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തിന്റെ കാതലാണിത്. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം […]
Read Moreഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുകയാണ്.
കേരളത്തിൻ്റെ വിഭ്യാഭ്യാസ മേഖല കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുകയാണ്. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളനിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കേരളാ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി’ എന്ന പേരില്‍ കേരളാ ഡിജിറ്റല്‍ സര്‍വകലാശാലക്ക് രൂപം കൊടുത്തിരിക്കുന്നത്. ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ […]
Read Moreസദ്ഭരണത്തിനും വികസനത്തിനും മത – ജാതി – വംശ വിവേചനമില്ല : പ്രധാനമന്ത്രി
ന്യൂഡൽഹി: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ”ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ” എന്ന വരികൾ അദ്ദേഹം ഉദ്ധരിച്ചു. പുഗലൂർ – തൃശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് സോളാർ പദ്ധതി, അരുവിക്കരയിലെ 75 എംഎൽഡി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാപിക്കുന്ന […]
Read Moreനഷ്ടത്തിലാകുന്ന എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടിയിരുന്ന ഒരു കാലം കേരളത്തിൽ അതിവിദൂരമായിരുന്നില്ല. എന്നാൽ സാധാരണക്കാർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിണിത്. -മുഖ്യമന്ത്രി
നഷ്ടത്തിലാകുന്ന എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടിയിരുന്ന ഒരു കാലം കേരളത്തിൽ അതിവിദൂരമായിരുന്നില്ല. എന്നാൽ സാധാരണക്കാർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിണിത്. അതുകൊണ്ടു തന്നെ പൊതുവിദ്യാലയങ്ങൾ പൂട്ടിപ്പോകുന്നത് നോക്കിനിൽക്കാതെ, അവ ഏറ്റെടുക്കാനും ഏറ്റവും മികച്ച നിലവാരത്തിലേക്കുയർത്താനും ആവശ്യമായ ശ്രമങ്ങളാണ് ആദ്യ നാളുകൾ മുതൽ നടത്തി വരുന്നത്. ഈ നയത്തിൻ്റെ ഭാഗമായി പുതുതായി 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍, ആര്‍.വി.എല്‍.പി.എസ്. (കുരുവിലശ്ശേരി), എ.എല്‍.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. […]
Read More