വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രസിദ്ധീകരിച്ചു. 03-09-2020: ഇടുക്കി04-09-2020: ഇടുക്കി05-09-2020: മലപ്പുറം06-09-2020: കൊല്ലം07-09-2020: എറണാകുളംഎന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreഫാ. ജോയിച്ചന്‍ പറഞ്ഞാട്ട് രാജ്കോട്ട് രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ്
കാക്കനാട്: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് ആയി രൂപതാവൈദികനായ ഫാ. ജോയിച്ചന്‍ പറഞ്ഞാട്ടിനെ രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ നിയമിച്ചു. രാജ്കോട്ട് രൂപതയിലെ ഗാന്ധിധാം സെന്റ് തോമസ് ഇടവക വികാരിയായും എപ്പാര്‍ക്കിയല്‍ യൂത്ത് ഡയറക്ടര്‍, ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തുവരികെയാണ് പുതിയ നിയമനം. പാലാ രൂപതയിലെ മുഴൂര്‍ ഇടവകാംഗമാണ് പുതിയ വികാരി ജനറാള്‍. അദ്ദേഹത്തിന്റെ ഒരു സഹോദരന് ഫാ. മാത്യു, മേഘാലയിലെ തൂറാ രൂപതയില്‍ വൈദികനായും ഒരു സഹോദരി സി. […]
Read Moreഅളവ് തൂക്ക വെട്ടിപ്പോ: വിളിക്കാം കൺട്രോൾ റൂമിൽ
തിരുവനന്തപുരം: ഓണക്കാലത്ത് അളവ് തൂക്ക വെട്ടിപ്പുകള്‍ തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ കണ്ട്രോള് റൂം ആരംഭിച്ച് മിന്നല്‍ പരിശോധനകള്‍ ശക്തമാക്കി. നാല് ദിവസങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനകളില്‍ 775 ഷോപ്പുകളില്‍ പരിശോധന നടത്തി. 104 പേര്‍ക്കെതിരെ കേസെടുത്തു. ഉപഭോക്താക്കള്‍ക്ക് 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്ബരിലും സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലും lmd.kerala.gov.in വെബ് സൈറ്റിലും പരാതി അറിയിക്കാം. കണ്ട്രോള് റൂം നമ്ബറുകള്തിരുവനന്തപുരം 8281698011, 8281698020കൊല്ലം 8281698021, 8281698028പത്തനംതിട്ട 8281698029, 8281698035ആലപ്പുഴ […]
Read Moreവിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ തുറക്കില്ല, മെട്രോയ്ക്ക് അനുമതി: അൺലോക്ക് മാർഗ്ഗരേഖ പുറത്തിറക്കി
ന്യൂഡൽഹി: കോവിഡ് അൺലോക്ക്-4 മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. സ്കൂളുകളും കോളജുകളും ഉടൻ തുറക്കാൻ തീരുമാനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 30 വരെ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. 9 മുതൽ 12 വരെ ക്ലാസിലുള്ള വിദ്യാർഥികൾക്ക് പുറത്തുപോകാൻ അനുമതി നൽകി. അധ്യാപകരുടെ സഹായം തേടാൻ പുറത്തുപോകാനാണ് അനുമതി നൽകിയിരിക്കുന്നത്. ഓൺലൈൻ ക്ലാസിന് 50 ശതമാനം അധ്യാപകർക്ക് സ്കൂളിലെത്താമെന്നും മാർഗനിർദേശം. മെട്രോ ട്രെയിൻ സർവീസുകൾ സെപ്റ്റംബർ ഏഴ് മുതൽ പുനരാരംഭിക്കാമെന്നും കേന്ദ്രം വിശദമാക്കി. രാജ്യത്ത് പൊതുപരിപാടികൾ സെപ്റ്റംബർ 21 മുതൽ […]
Read Moreഓഗസ്റ്റ് 30ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഓഗസ്റ്റ് 30ന് (ഞായര്‍) പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. അതേസമയം ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
Read Moreസംസ്ഥാനത്ത് 30 കോവിഡ് ഹോട്ട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം […]
Read Moreവിലക്ക് നീക്കി: ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിക്കാം
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് മറ്റ് സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും പൂക്കള്‍ വില്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പൂക്കള്‍ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. പൂക്കൾ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ […]
Read Moreകെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:പിഎസ്സിയുടെ ആദ്യ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്ന്, രണ്ട് വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. സ്ട്രീം രണ്ട് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. നവംബര്‍ 20,21 തീയതികളില്‍ അന്തിമ പരീക്ഷ നടക്കും. നൂറ് മാര്‍ക്ക് വീതമുളള മൂന്ന് പേപ്പറുകളാകും അന്തിമ പരീക്ഷയില്‍ ഉണ്ടാവുക. അതേസമയം, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നല്കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ട്രീം മൂന്നിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
Read Moreവാഹന ഉടമകള്‍ക്ക് ആശ്വാസമായി ഉത്തരവ്, രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി; 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്
കണ്ണൂര്‍: രജിസ്ട്രേഷന്, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായി കണക്കാക്കും. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന്റെയും നിലവിലെ കോവിഡ് സ്ഥിതിഗതികളെയും കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ […]
Read More