തിന്മയ്ക്കെതിരേ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.|മാർ. ജോസഫ് കല്ലറങ്ങാട്ട്
തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്. മാർ. ജോസഫ് കല്ലറങ്ങാട്ട് ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓർമകളിൽ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമവും ജീവിതവുംകൊണ്ട് ആവിഷ്കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകൾ ആവശ്യമില്ല. മന:സാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓർമിപ്പിക്കുന്നത്.റോമയ്ൻ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികൾ ശ്രദ്ധേയമാണ്, “യുഗയുഗാന്തരങ്ങളിൽ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയചരിത്രത്തിനു മാത്രം […]
Read Moreനടുവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സ്പോണ്ടിലോലിസ്തസിസ്|Dr Arun Oommen
കുനിഞ്ഞു നിവരുമ്പോൾ അസഹനീയമായ നടുവ് വേദന, അല്ലെങ്കിൽ ദീർഘനേരം കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ദുസ്സഹമായ വേദന, ഇവയെല്ലാം നമ്മളിൽ ബഹുഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണം എന്ന് നമുക്ക് നോക്കാം. എന്താണ് സ്പോണ്ടിലോലിസ്തസിസ്? നട്ടെല്ലിന്റെ അസ്ഥിരത ഉൾപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ നട്ടെല്ലിലെ അസ്ഥികളെ കശേരുക്കൾ അഥവാ വെർട്ടിബ്രൽ ബോഡി എന്നാണു വിളിക്കുന്നത്. നമ്മുടെ നട്ടെല്ല് 33 ചെറിയ ദീർഘചതുരാകൃതിയിലുള്ള അസ്ഥികളാൽ നിർമ്മിച്ചിരിക്കുന്നു, ഇവയെ കശേരുക്കൾ എന്ന് […]
Read Moreപ്രണയം പകയായി മാറുന്നതിന് പിന്നിൽ !
പ്രണയം പിടിച്ചു വാങ്ങാൻ കത്തിയും തോക്കും ആത്മഹത്യ ഭീഷണിയും അക്രമവും ഒക്കെ അഴിച്ചു വിടുന്ന ഒരു തലമുറ .. പണ്ട് മറുനാടുകളിൽ മാത്രം കേട്ടിരുന്നത് ഇന്ന് കേരളത്തിൽ സാധാരണമായി മാറുന്നു … യുവതലമയുടെ മാനസിക നിലവാരം എങ്ങോട്ട് എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.കുറ്റകൃത്യം ചെയ്യാൻ തയ്യാറായ മനസ്സ് മരവിച്ച തലമുറയ്ക്ക് പിന്നിൽ പല ഘടങ്ങൾ ഉണ്ട് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. കുടുംബ പശ്ചാത്തലവും സമൂഹ സാഹചര്യങ്ങളും ഒക്കെ പലപ്പോഴും ചർച്ച ചെയ്യുമ്പോഴും ഇതിൻ്റെ പിന്നിലെ പ്രധാനപ്പെട്ട പലതും ചർച്ച […]
Read Moreകിണർ കുഴിച്ചപ്പോൾ ഒരു കുടംകിട്ടി. കുടം നിറയെ സ്വർണം. പകുതി വിലയ്ക്ക് തരാം വേണോ?
“ഗുജറാത്തുകാരായ മൂന്നു ചെറുപ്പക്കാർ തൃശ്ശൂർ ജില്ലയിലെ ഒരു ചെറുകിട സ്വർണ്ണ വ്യാപാരിയെ സമീപിക്കുന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചുതുടങ്ങി. കിണർ കുഴിച്ചപ്പോൾ ഒരു ഉടൻ കിട്ടി കുടം നിറയെ സ്വർണം. അത് പകുതി വിലക്ക് നൽകാൻ തയ്യാറാണ്! വ്യാപാരി ആലോചിച്ചപ്പോൾ സംഗതി കൊള്ളാം! രാവിലെതന്നെ ഭാഗ്യം വന്നു കയറിയ വഴിയോർത്തു സർവ്വദൈവങ്ങളെയും മനസ്സിൽ സ്തുതിച്ചു. സംഘം നൽകിയ സ്വർണത്തിൽ നിന്ന് അൽപമെടുത്ത് ഉരച്ചു നോക്കി. ഒറിജിനൽ തന്നെ! ഉടനെ ഇടപാട് ഉറപ്പിച്ചു സാംസ്കാരിക നഗരത്തിൽ കച്ചവടം പച്ചപിടിക്കും എന്ന് […]
Read Moreചോദ്യങ്ങൾ ചോദിക്കാൻ വീണ്ടും മന്ത്രിമാർ കൈ ഉയർത്തുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം ഒന്നര മണിക്കൂർ കഴിഞ്ഞിരുന്നു.| മുരളി തുമ്മാരുകുടി
മന്ത്രിമാരെ പഠിപ്പിക്കുന്പോൾ …ഇത്തവണ നാട്ടിലുള്ള ഒരു ദിവസം അവിചാരിതമായി ശ്രീ ജയകുമാർ (ഐ. എം. ജി. ഡയറക്ടർ) വിളിച്ചു. “ഇപ്പോൾ നാട്ടിലുണ്ടോ?” “ഉണ്ട്” എന്നാണ് പോകുന്നത്?” “ഈ മാസം 13 ന്.” “അത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കാൻ പറ്റുമോ? ഇനി ഞാൻ കാര്യം പറയാം. കേരളത്തിലെ എല്ലാ മന്ത്രിമാർക്കും വേണ്ടി ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിൽ മുരളി ഒരു ക്ലാസ് എടുക്കണം. നേരിട്ടെടുക്കുന്നതാണല്ലോ കൂടുതൽ നല്ലത്.” “നല്ല കാര്യമാണ്. വരാൻ സന്തോഷമേയുള്ളൂ. പക്ഷെ ഒരു മാസമായി […]
Read Moreഡിങ്കന്റെ ജെട്ടി!|എന്നാണ് നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ അധികാരികതയെ അല്പം സംശയത്തോടെ സമീപിക്കാൻ നമുക്ക് സാധിക്കുന്നത്?|മുരളി തുമ്മാരുകുടി
ഡിങ്കന്റെ ജെട്ടി! രണ്ടു ദിവസമായി “ടിപ്പു സുൽത്താന്റെ” സിംഹാസനത്തിൽ ഇരുന്നവരെ എയറിൽ കയറ്റുന്ന പരിപാടിയാണല്ലോ ഫേസ്ബുക്കിൽ മുഖ്യം. പേരുകേട്ടവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ട് ഈ ഗ്രൂപ്പിൽ. എന്തോ ഭാഗ്യം കൊണ്ട് ഇവരാരും എന്നെ വിളിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ പോയില്ല. പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു. പൊതുവെ മനുഷ്യർ സംശയാലുക്കളാണ്. ഇത് പരിണാമത്തിന്റെ ബാക്കിപത്രമാണ്. ജന്തുലോകത്ത് ശത്രുക്കളാണ് ചുറ്റും. മറ്റു വർഗ്ഗത്തിലും സ്വന്തം വർഗ്ഗത്തിലും. അതുകൊണ്ട് എല്ലാവരേയും സംശയത്തോടെ മാത്രമേ കാണാനാകൂ. അല്ലെങ്കിൽ […]
Read Moreവാർത്തകളിൽ നിന്നും തട്ടിപ്പിന്റെ കഥകൾ മാറി, സാമർഥ്യത്തിന്റെ വാർത്തകൾ നിറയട്ടെ, ഒരു നല്ല നാളെ നമ്മുടെ നാടിന് ഉണ്ടാവട്ടെ.
മോൻസൺ, സ്വപ്ന, സരിത, ചിട്ടി, ബ്ലേഡ്, സഹകരണ ബാങ്കിന്റെ പേരിൽ, എന്നിങ്ങനെ തട്ടിപ്പുകൾ പലവിധം കേരളത്തിൽ നടക്കുന്നുണ്ട്. ഇതിലെ ഏറ്റവും വിചിത്രമായ സംഭവം, സമൂഹത്തിൽ നമ്മൾ വിദഗ്ധർ, മിടുക്കർ എന്ന് കരുതുന്നവരും, അധികാര സ്ഥാനത്തിരിക്കുന്നവരും ഒക്കെ ഇമ്മാതിരി തട്ടിപ്പിൽ പെട്ടു പോവുന്നു എന്നതാണ്. “ഫൂൾ മി വൺസ്, ഷെയിം ഓൺ യു, ഫൂൾ മി ട്വൈസ്, ഷെയിം ഓൺ മി” എന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. ഒരിക്കൽ ഞാൻ കബളിക്കപെട്ടാൽ, അത് കബളിപ്പിക്കുന്നവന്റെ കുഴപ്പം, എന്നാൽ വീണ്ടും […]
Read Moreചിദംബരത്തിന്റെ “തോന്നലുകൾ’|ജോർജ് കള്ളിവയലിൽ|ദീപിക
ഇന്ത്യയിലെ മഹാഭൂരിപക്ഷം പേരും സമാധാന പ്രേമികകളാണ്. മയക്കുമരുന്നുകളുടെ വ്യാപനത്തിനും തീവ്രവാദത്തിനും ഭീകരതയ്്ക്കുമെതിരേ പൊതുസമൂഹവും മത, രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളും യോജിച്ചു പോരാടേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തുർക്കിയും സിറിയയും ഇറാക്കും മുതൽ നൈജീരയയും ഫ്രാൻസും ന്യൂസിലൻഡും ശ്രീലങ്കയുംവരെയുള്ള രാജ്യങ്ങൾ നമുക്കു പാഠവും മുന്നറിയിപ്പുമാണ്. സമാധാനത്തിനും പുരോഗതിക്കും തടസമാകുന്ന സാമൂഹ്യതിന്മകളെ ഉന്മൂലനം ചെയ്യാനാകട്ടെ നമ്മുടെ ഉൗർജം ചെലവഴിക്കേണ്ടത്. ജോർജ് കള്ളിവയലിൽ ചിദംബരത്തിന്റെ “തോന്നലുകൾ’ https://www.deepika.com/feature/Leader_Page.aspx?topicid=31&ID=21072&fbclid=IwAR0StuObpl1oMPxW4YOeqnronJ_jv5RPvJN-JDzfprs0iWuwWbXMe2hEHI4
Read Moreഅഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് ഇടവകപള്ളിയിൽ നടത്തിയ പ്രസംഗം മതസ്പർധ വളർത്തിയെന്നു ആരോപിച്ചുകൊണ്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവകമായ പ്രചരണം നടത്തുന്നവർ അതിൽനിന്നു പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.
പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക് നൽകിയ ചില മുന്നറിയിപ്പുകളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകുകയും ചെയ്തു. ഏതെങ്കിലും […]
Read More