ജെയിൻ സാധ്വിജികൾ ആരെയും സ്പർശിക്കില്ല. പുരുഷന്മാർ അവരിൽ നിന്ന് രണ്ടടി എങ്കിലും അകലെയെ നിൽക്കാവൂ.

Share News

“Take nothing for the journey–no staff, no bag, no bread, no money, no extra tunic. Whatever house you enter, stay there until you leave that town”, Jesus said to his disciples.

“ലോകമെല്ലാം പോയി ശിഷ്യരെ നേടുവിൻ. പോകുമ്പോൾ വടിയോ ബാഗോ പണമോ ഉടുതുണിക്ക് മറുതുണിയോ എടുക്കരുത്. ഏതു വീട്ടിലും ചെന്നാൽ അവിടെ താമസിക്കുക….

ലോകമെങ്ങും സുവിശേഷം പ്രസംഗിക്കാൻ ശിഷ്യരെ വിട്ടപ്പോൾ യേശു ശിഷ്യന്മാർക്ക് കൊടുത്ത ഉപദേശമാണ്.

ജെയിൻ മതത്തിലെ സാധുസും സാധ്വിജികളും ഇത് ഇന്നും പിഞ്ചെല്ലുന്നതു ഈ ഉപദേശമാണ്. അവർ കൽനടയായി മാത്രം യാത്ര ചെയ്യുന്നു. ജെയിൻ ഭാവനങ്ങളിൽ താമസിക്കുന്നു. അല്ലെങ്കിൽ അവർക്കു താമസിക്കാനുള്ള “ഉപാശ്രയ” എന്ന പേരിലുള്ള മഠങ്ങൾ ഉണ്ട്. അവിടെ അവർക്കു താമസിക്കാം. ഏതു ജെയിൻ വിശ്വാസിക്കും അവിടെ താമസിക്കാം.

ജെയിൻ സാധ്വിജികൾ ആരെയും സ്പർശിക്കില്ല. പുരുഷന്മാർ അവരിൽ നിന്ന് രണ്ടടി എങ്കിലും അകലെയെ നിൽക്കാവൂ.

ഒരു എക്സ്ട്രാ ഉടുപ്പ് മാത്രമാണ് കയ്യിലുണ്ടാകുക. വേറൊന്നും അവർക്കില്ല ഒരിടത്തും. നടന്നു മാത്രമാണ് യാത്ര. സാധ്വിജി ഋതിമ (ഫോട്ടോയിൽ) കന്യാകുമാരിയിൽ നിന്ന് നടന്നു ഇവിടെ ഗോവയിൽ എത്തി. ഇനി നേപ്പാളിലേക്ക് പോകും. നടന്നു തന്നെ.

ഇന്നും ഇത്തരം കർക്കശമായ സന്യാസം അനുധാവനം ചെയ്യുന്ന വരുണ്ട്. ലോകത്തിലെ വസ്തുക്കൾ ക്കൊന്നും മനുഷ്യമനസിനെ തൃപ്തിപ്പെടുത്താനാവില്ല എന്ന തിരിച്ചറിവാണ് ഇത്തരം ജീവിതരീതി യിലേക്ക് മനുഷ്യരെ നയിക്കുന്നത്.

“ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാൽ എന്ത് പ്രയോജനം?”

Fr. Cyriac Thundiyil

Share News