കയ്യടിക്കാം! സല്യൂട്ട് ചെയ്യാം! ‘മുലയൂട്ടിയ ഈ പൊലീസമ്മക്ക്! ‘

Share News

അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവില്‍ ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ നാല് മക്കളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. മറ്റു മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോഴാണ് ഫീഡിങ് മദർ ആയി ആര്യ മുന്നോട്ട് വന്നത്.

“ഉദരത്തിൽ” ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാൽ നല്‍കി വിശപ്പകറ്റിയ ആര്യ എന്ന കാക്കിയണിഞ്ഞ പോലീസും ആ കുഞ്ഞിൻ്റെ അമ്മയായി.

”താന്‍ പ്രസവിച്ചതല്ലെങ്കിലും തന്‍റെ ഒന്‍പത് മാസമായ മകളെപോലെ കരുതി തന്നെയാണ് ആര്യ കുഞ്ഞിന് മുലയൂട്ടിയത്”

മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ കുഞ്ഞിന് സ്‌നേഹത്തിന്റെ ആര്‍ദ്രമധുരം നല്‍കിയ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീമതി.എം.എ.ആര്യയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ

അമ്മ സ്നേഹം;

കുഞ്ഞിന് മുലപ്പാൽ നൽകിയ സിവിൽ പൊലീസ് ഓഫീസർ ആര്യയെ അനുമോദിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. സിവിൽ പൊലീസ് ഓഫീസർ ആര്യയുടെ പ്രവർത്തി സേനയ്ക്ക് തന്നെ അഭിമാനമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ ഐ പി എസ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പാട്ന സ്വദേശിയുടെ 4 കുട്ടികളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. യുവതിയുടെ ഭർത്താവ് ജയിൽവാസം അനുഭവിക്കുകയാണ്. മൂന്ന് കുട്ടികൾക്കും ആഹാരം വാങ്ങി നൽകി. 4 മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോളാണ് മുലയൂട്ടുന്ന അമ്മയായ ആര്യ പാലുകൊടുക്കാൻ തയ്യാറായത്.

“ഉദരത്തിൽ” ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാൽ നല്‍കി വിശപ്പകറ്റിയ ആര്യ എന്ന കാക്കിയണിഞ്ഞ പോലീസും ആ കുഞ്ഞിൻ്റെ അമ്മയായി.

കടപ്പാട്…

Share News