ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പുഞ്ചിരിക്കാനും സംസാരിക്കാനും സമയമില്ലാത്തതായിരുന്നു അവരുടെ പ്രശ്‌നം.

Share News

ദിവസം ചെല്ലുംതോറും ജീവിതം വിരസമായി അയാള്‍ക്ക് അനുഭവപ്പെട്ടു. ഒന്നിലും സന്തോഷിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രശ്‌നം. ജീവിതം എങ്ങനെ എങ്കിലും അവസാനിച്ചാല്‍ മതിയെന്ന് അയാള്‍ക്ക് തോന്നിതുടങ്ങി. ഡിപ്രഷന്‍ കീഴടക്കുമോ എന്നു തോന്നിയപ്പോഴായിരുന്നു പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡോ. നോര്‍മന്‍ വിന്‍സെന്റ് പീലിനെ സമീപിച്ചത്. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനുള്ള പ്രതിവിധി ഡോ.പീല്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ ഇതെന്റെ അവസാന ദിവസമാണ് എന്ന ചിന്തയോടെ എഴുന്നേല്ക്കണം. ഇങ്ങനെയൊരു മനോഹര പ്രഭാതം ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന ചിന്തയോടെ വേണം പുറത്തേക്ക് […]

Share News
Read More

..അതുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറവും ഒരു പുലരിയിൽ അവരിങ്ങനെ ഒരുമിച്ചൊരു യാത്ര പുറപ്പെട്ടത്. മഞ്ഞ കലർന്ന പഴക്കുലകൾക്കു കീഴെ ഒരു മരബഞ്ചിൽ ഒരു പീടികച്ചായയ്ക്കു വേണ്ടി അവരിങ്ങനെ കാത്തിരിക്കുന്നത്!

Share News

കൗമാര കാലം വരെയും യാത്രകൾക്കു ഹരംപകർന്നിരുന്നത് എത്തിച്ചേരാൻ പോകുന്ന ഇടത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച പ്രതീക്ഷകളായിരുന്നു. എന്നാൽ പിന്നീടതു മാറി. യാത്രകൾ അതിൽത്തന്നെ ആവേശകരമായി. എത്തിച്ചേരുന്നത് എവിടെയുമാകട്ടെ, എത്ര ദൂരമുണ്ടായിക്കൊള്ളട്ടെ, സഞ്ചരിച്ചുകൊണ്ടിരുന്നാൽ മതി എന്നായി. എന്നാൽ യൗവ്വനം മടക്കയാത്രയ്ക്കൊരുങ്ങുകയും കാലം ശരീരത്തെ ക്ഷയിപ്പിക്കാൻ തുടങ്ങുകയും ചെയ്ത വർത്തമാനകാലത്തിൽ ലക്ഷ്യത്തെക്കാളും ദൂരത്തേക്കാളും ആർക്കൊപ്പം സഞ്ചരിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒന്നായി മാറി. ആത്മശരീരങ്ങൾ ഒരു യാത്രയ്ക്കു വഴിപ്പെടുന്നത് സഹയാത്രികർ ആരൊക്കെയെന്നു തീർച്ചപ്പെടുത്തിയ ശേഷമാണ് എന്നതായി അവസ്ഥ! ആർക്കൊപ്പം യാത്ര ചെയ്യാനാണ് ഏറ്റവും […]

Share News
Read More

വാർത്ത ശരിയല്ല, അടിസ്ഥാനപരമായ പഠനം നടത്താതെയാണ് ഇത്തരം വാർത്ത വന്നിട്ടുള്ളത് എങ്കിൽ ഇത്തരം ഭീതി ജനകമായ വാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ ഗവണ്മെന്റ് അന്വേഷണം നടത്തണം. നടപടി സ്വീകരിക്കണം

Share News

രാവിലെ മനോരമ പത്രത്തിലെആദ്യ പേജ് വാർത്ത വായിച്ചപ്പോൾ ഞെട്ടിപ്പോയി,കുട്ടനാട് വീണ്ടും താഴുന്നു . മൂന്ന് കോളം വാർത്ത മനോരമ പോലെ ഒരു പത്രത്തിൽ ഈ വാർത്തവന്നാൽ പലായനം തുടർക്കഥയായ നാട്ടിൽ നിന്നും അവശേഷിക്കുന്നവർ കൂടി കെട്ടും ഭാണ്ഡവും മുറുക്കി പോകാൻ നിർബന്ധിതരാകില്ലേ?ഇന്നലെയും ചെറിയ വാർത്ത അവർ ഇട്ടിരുന്നു. ഭയാശങ്കകളാടുകൂടി വാർത്ത മുഴുവൻവായിച്ചു അന്താരാഷ്ട്ര കായൽകൃഷി ഗവേഷണ കേന്ദ്രമാണ് പഠനം നടത്തിയത്. ഇത്തരം ഒരു ഗവേഷണം നടത്താൻ തക്ക സാങ്കേതിക വൈദഗ്ധ്യം അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രത്തിന് സ്വന്തമായിട്ടുണ്ടോ? അതോ […]

Share News
Read More

നിരന്തരമായ കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും ശരിയായ ചികിത്സയ്ക്ക് ശരിയായ രോഗനിർണയം വളരെ അത്യാവശ്യമാണ്..

Share News

അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്.ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദന യാണ്. എന്നാൽ എടുത്തു പറയേണ്ട വസ്തുതയെന്തെന്നു വച്ചാൽ പലരും ഇതിനെ പലപ്പോഴും നിസ്സാരാമായി തന്നെ കാണുന്നു എന്നതാണ്. ഓഹ് ഒരു നടുവ് വേദനയല്ല , […]

Share News
Read More

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എതിര്‍ക്കേണ്ടേ എന്നൊരു ചോദ്യം ഉയരുകയാണ്.

Share News

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എതിര്‍ക്കേണ്ടേ എന്നൊരു ചോദ്യം ഉയരുകയാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ വിദേശത്തുപോയി പഠിക്കുന്നതിനെ അനുകൂലിക്കാമെങ്കില്‍ ആ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്? 2021 ല്‍ മാത്രം നാലരലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത് പഠനത്തിനായി പോയി എന്നാണ് കണക്കുകള്‍ പറയുന്നത്. അതുവഴി രണ്ടരലക്ഷം കോടി രൂപയാണ് പല രാജ്യങ്ങള്‍ക്കായി ലഭിച്ചത്. രാജ്യാന്തരതലത്തില്‍ സര്‍വകലാശാലകളുടെ ഗുണമേന്മ വിലയിരുത്തുന്ന 2022 ലെ റാങ്കിംഗില്‍ ആദ്യ 150 ല്‍പ്പോലും ഇന്ത്യയിലെ ഒരു സര്‍വകലാശാലയും എത്തിയിട്ടില്ല. വിദേശസര്‍വകലാശാലകള്‍ ഇന്ത്യയില്‍ വരുമ്പോള്‍ […]

Share News
Read More

പുരുഷന്മാർക്കിടയിൽ മാനസിക സമ്മർദ്ദം കൂടുന്നത് എന്ത് കൊണ്ടാണ് | Men’s mental health

Share News
Share News
Read More

അൽഫാം, ഷവായ്, ഷവർമ മുതലായവ ശരിയായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി നല്കുക. |ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

Share News

അൽഫാം, ഷവായ്, ഷവർമ മുതലായവ ശരിയായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി നല്കുക. ഇത്തരം ഭക്ഷണങ്ങൾ തയ്യാറാക്കി കൂടുതൽ സമയം ഇരിക്കുന്നില്ല എന്നും വില്ക്കുന്നില്ല എന്നും ഉറപ്പാക്കുക. മയോണൈസ് ഉപയോഗിക്കുന്നത് 2 മണിക്കൂറിനുളളിൽ ഉണ്ടാക്കിയത് ആണെന്നും ഉറപ്പ് വരുതേണ്ടതാണ്. ഭക്ഷ്യസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

Share News
Read More

ഇന്ന് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ 83-ാം ജന്മദിനം..

Share News

അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. . ഊഷ്മളമായ ജന്മദിന ആശംസകൾ..

Share News
Read More

അറുപത്തിയൊന്നാമത് കേരളാ സ്കൂൾ കലോത്സവം ഇന്നു കൊടിയിറങ്ങി. കലയോടുള്ള നമ്മുടെ നാടിൻ്റെ ഉത്ക്കടമായ താല്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കി. കേരളത്തിൻ്റെ സാഹോദര്യത്തിൻ്റേയും മൈത്രിയുടേയും വിളംബരം കൂടിയായി കലോത്സവം മാറി.

Share News

അഞ്ചു രാപ്പകലുകൾ നീണ്ട കലോത്സവത്തിനു ആതിഥ്യമരുളുക എന്ന പ്രയാസകരമായ ദൗത്യം അതിഗംഭീരമായാണ് കോഴിക്കോട് നഗരം നിറവേറ്റിയത്. കലോത്സവത്തിൻ്റെ നടത്തിപ്പിനു ജനങ്ങൾ മുന്നിട്ടിറങ്ങിയതോടെ നാടിൻ്റെ സ്വന്തം ആഘോഷമായി മാറുന്ന മനോഹരമായ അനുഭവമാണുണ്ടായത്. സംഘാടകരും കലോത്സവ നടത്തിപ്പിൻ്റെ ഭാഗമായ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകളും സർവോപരി കോഴിക്കോടുകാരും അഭിനന്ദനം അർഹിക്കുന്നു. കൂടുതൽ പോയിൻ്റുകൾ നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ കോഴിക്കോട് ജില്ലയ്ക്കും രണ്ടാം സ്ഥാനം പങ്കിട്ട കണ്ണൂർ ജില്ലയ്ക്കും പാലക്കാട്‌ ജില്ലയ്ക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം കലോത്സവത്തിൽ പങ്കെടുത്ത […]

Share News
Read More

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹായത്നത്തിലെ മുന്നണിപ്പോരാളികളാണവർ.|മുഖ്യമന്ത്രി

Share News

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹായത്നത്തിലെ മുന്നണിപ്പോരാളികളാണവർ. ഹരിതകർമ സേനക്കെതിരെ വളരെ ചെറിയൊരു വിഭാഗം നടത്തുന്ന ആസൂത്രിതമായ പ്രചാരണം അപലപനീയമാണ്. സമ്പൂർണ പിന്തുണ നൽകേണ്ടതിനു പകരം അവഹേളിക്കുകയും അസത്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്ത് ഓരോ വീടിനെയും വൃത്തിയുള്ളതാക്കാൻ സഹായിക്കുന്നവരാണ്. മാലിന്യങ്ങൾ ശരിയായി സംസ്കരിച്ച് നാടിനെ ശുചിത്വമുള്ളതായി നിലനിർത്താൻ എല്ലാ പൗരന്മാർക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ചെറിയൊരു തുക യൂസർ ഫീ […]

Share News
Read More