വാചകമടി കഴിഞ്ഞ് മിനി കൂപ്പറിലും,ബി. എം ഡബ്ലിയുവിലും ചീറി പാഞ്ഞുള്ള ആ പോക്കാണ് പുതിയ കാല ജനകീയ വിപ്ലവ പാച്ചിൽ.
ഇടുന്ന ഷർട്ട് അവിടെയും ഇവിടെയും കീറിയും, മുഷിച്ചിൽ ഉണ്ടാക്കിയും ദരിദ്ര ലുക്കുണ്ടാക്കിയിരുന്ന രാഷ്ട്രീയ നേതാക്കൾ പണ്ടുണ്ടായിരുന്നു. ഇപ്പോൾ ആരും അതിന് മെനക്കെടാറില്ല. എപ്പോഴാണ് ചാനലിൽ ആകാരം തെളിയുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാത്തത് കൊണ്ട് ചുളിയാത്ത കുപ്പായങ്ങൾ പെട്ടിയിൽ കരുതി നടക്കുന്ന കാലമാണ്. മൊബൈൽ ഫോണും, കെട്ടിയിരിക്കുന്ന വാച്ചും, യാത്ര ചെയ്യുന്ന കാറും നോക്കിയാൽ അറിയാം ഇവരുടെ യഥാർത്ഥ ജീവിത ശൈലി. എന്നിട്ട് പത്ത് കാശില്ലാത്ത പൊതു പ്രവർത്തകനെന്ന എച്ചിത്തരം എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കും. എല്ലാം കാണുന്ന ജനം […]
Read Moreക്വിറ്റ് ഇന്ത്യ ദിനം ചില ഓർമ്മപ്പെടുത്തലുകൾ|നൊമ്പര കാഴ്ചകൾ നീണ്ട് പോകുമ്പോൾ ഓരോ ദേശസ്നേഹിയുടെയും ഉള്ളിൽ അലയടിക്കട്ടെ കിറ്റിന്ത്യയുടെ സമര കാഹളം.
“ഞാൻ നിങ്ങൾക്ക് ഒരു മന്ത്രം തരാം. ഒരു ചെറിയ മന്ത്രം. അത് നിങ്ങളുടെ ഹൃദയത്തിൽ പതിക്കുകയും നിങ്ങളുടെ ഓരോ ശ്വാസവും അതിന് ഭാവം നൽകുകയും ചെയ്യട്ടെ. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക! അതാണ് ആ മന്ത്രം. ഒന്നുകിൽ നാം സ്വതന്ത്രരാകും അല്ലെങ്കിൽ ആ ശ്രമത്തിൽ മരിക്കും ”.1942 ഓഗസ്റ്റ് മാസത്തിൽ ബോംബേയിൽ വെച്ച് നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ശേഷം ഗാന്ധിജി തന്റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ […]
Read Moreഒരു കുഞ്ഞിൻ്റെ കൗതുകത്തോടെ ലോകത്തെ അവസാനം വരെ നോക്കിക്കണ്ട ആളാണ് സിദ്ധിക്ക്. സൗഹൃദം അദ്ദേഹത്തിനൊരു ദൗർബല്യമായിരുന്നു.
ട്രൂ കോളറോ മൊബൈൽ ഫോണോ ഇല്ലാതിരുന്ന ഒരു കാലത്ത് ഏത് ഫോണിൽ നിന്നു വിളിച്ചാലും ശബ്ദം കൊണ്ട് ആളെ തിരിച്ചറിയുന്ന “ജാലവിദ്യ” സിദ്ധിക്കിന് സ്വായത്തമായിരുന്നു. എങ്ങനെ ഇത് സാധ്യമാകുന്നുവെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ഫോണിൽ ബാക്ക് ഗ്രൗണ്ടിൽ കേൾക്കുന്ന ശബ്ദം പോലും താനറിയാതെ താൻ കാതോർക്കാറുണ്ടെന്നും ഫോണിലെ പശ്ചാത്തലശബ്ദത്തിൽ നിന്നും ഒരാൾ നിൽക്കുന്ന ഇടം പോലും കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്നുമായിരുന്നു മറുപടി. എപ്പോഴുംചെറുചിരിയ്ക്കിടയിലൂടെ മാത്രം സംസാരിച്ചിരുന്നയാളാണ് സിദ്ധിക്ക്. ആരും അത് കേട്ടു നിന്നു പോകും. അത്രയ്ക്ക് മധുരതരമാണത്; ഒരു മെലഡി […]
Read Moreലഹരി വ്യാപനം സർവ്വനാശം വിതയ്ക്കും|പുതിയ മദ്യനയം സർക്കാർ തിരുത്തണം.|അഡ്വ .ചാർളി പോൾ
കാലടി. സർക്കാരിന്റെ മദ്യവ്യാപന നയവും ,ലഹരി വസ്തുക്കളുടെ വ്യാപക ഉപയോഗവും കേരളത്തെ സർവ്വനാശത്തിലേക്ക് തള്ളിവിടുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്വിറ്റ് ലിക്ക്വർ ഡെ ആചരണത്തിന്റെ ഭാഗമായിജില്ല തലത്തിൽ കാലടിയിൽ സംഘടിപ്പിച്ച മദ്യനയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ ടി മേഖലയേയും […]
Read Moreരാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല: ഉപതെരഞ്ഞെടുപ്പിൽ ആശങ്കയില്ലെന്ന് ഗോവിന്ദൻ
തിരുവനന്തപുരം: ഇടതുമുന്നണിയുടെ വികസനപ്രക്രിയക്ക് തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന ഫലപ്രദമായ തെരഞ്ഞടുപ്പ് പ്രചാരമാണ് പുതുപ്പള്ളിയില്‍ നടത്തുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനെ നല്ലപോലെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേവലാതിയുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളി രാഷ്ട്രീയമായി ഇടുതുമുന്നണിക്ക് അനുകൂലമായ മണ്ഡലമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. എട്ട് പഞ്ചായത്തില്‍ ആറ് പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്. വലിയ രാഷ്ട്രീയ അടിത്തറ ഉണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ […]
Read Moreചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ഥി |പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു .ഉമ്മൻ ചാണ്ടിയുടെ ഏക മകൻ ചാണ്ടി ഉമ്മൻആണ് സ്ഥാനാർഥി . പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ഥി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ്. വിജ്ഞാപനം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എഐസിസി […]
Read Moreപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് |വന്‍ ഭൂരിപക്ഷം ഉറപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി മണിക്കൂറുകള്‍ക്കുള്ളില്‍; വിഡി സതീശന്‍
തിരുവനന്തപുരം: പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി വിചാര ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. ഈ സര്‍ക്കാരിനെ ഒന്നുകൂടി തുറന്നുകാണിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് സതീശന്‍ പറഞ്ഞു. ആശയപരമായും രാഷ്ട്രീയമായുമാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോലെ യുഡിഎഫ് ഒരുടീമായി തെരഞ്ഞെടുപ്പിനെ നേരിടും. […]
Read Moreപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന്; വോട്ടെണ്ണല്‍ 8ന്…
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്; എട്ടിന് വോട്ടെണ്ണല്‍ ന്യൂഡല്‍ഹി: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍. നിലവിലെ എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന പതിനെട്ടിന്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 21 ആണ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. […]
Read Moreമണിപ്പൂരിലെ 60 വിദ്യാർത്ഥികൾക്കു സൗജന്യ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപതയും
ചങ്ങനാശേരി: ദുരിതങ്ങളുടെ തീരാക്കയത്തില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന കലാപ കലുഷിതമായ മണിപ്പൂരിലെ പ്രതിസന്ധിയിൽ പഠനം മുടങ്ങിയ 60 വിദ്യാർത്ഥികൾക്കു കേരളത്തിൽ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ കോഴ്സുകളിലാണ് മണിപ്പുരിൽനിന്നുള്ള വിദ്യാർത്ഥി സംഘത്തിനു പഠന ക്രമീകരണം ഒരുക്കുന്നത്. തികച്ചും സൗജന്യമായി പഠനസൗകര്യം ഒരുക്കുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. വിവിധ എൻജിനിയറിംഗ് ട്രേഡുകളിലും ബികോം, ബിഎ ഇംഗ്ലീഷ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ ആർട്സ് വിഷയങ്ങളിലുമാണ് വിദ്യാർഥികൾ പഠനത്തിനായി […]
Read More