തല എരിഞ്ഞ് തലസ്ഥാനം
ജീവശ്വാസമില്ലാതെ തലസ്ഥാനം പ്രാണവായു കിട്ടാതെ നിരവധി പേര്‍ മരിക്കുന്ന ഗതികേടിന്റെ പേരിലാണ് ഇതേ ഡല്‍ഹിയെ ഇപ്പോള്‍ ലോകം അറിയുന്നത്. കോവിഡ് ബാധിച്ച ഗുരുതര പ്രശ്നമുള്ളവര്‍ക്കു വെന്റിലേറ്ററും ഓക്സിജനും ആശുപത്രി കിടക്കയും മരുന്നും കിട്ടാതെ മരിക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ദുരന്തഭൂമി. മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്കരിക്കാന്‍ പോലും ഇടയില്ലാതെ വീര്‍പ്പുമുട്ടിയ നഗരം. ശ്മശാനങ്ങളിലും തെരുവോരങ്ങളിലും പാര്ക്കുകളിലുംവരെ മൃതശരീരങ്ങള്‍ നിരത്തിക്കിടത്തി ചിതയിലെരിക്കുന്നതിന്റെ ദാരുണ ചിത്രങ്ങള്‍ ലോകമെങ്ങും പ്രചരിച്ചപ്പോള്‍ രാജ്യമാകെ തലകുനിച്ചു. ടൈം വാരിക, ഗാര്ഡിയന് പത്രം അടക്കമുളള ആഗോള മാധ്യമങ്ങളില്‍ […]
Read Moreകോവിഡ്: സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശനിയാഴ്ച മുതല്‍ അടച്ചിടല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തട്ടുകടകള്‍ തുറക്കരുത്. വര്‍ക് ഷോപ്പുകള്‍ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. […]
Read More11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ: ജാഗ്രത, യെല്ലോ അലർട്ട്
തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ […]
Read Moreവെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്, 26,662 പേര്‍ രോഗമുക്തി നേടി
May 7, 2021 ചികിത്സയിലുള്ളവര്‍ 4 ലക്ഷം കഴിഞ്ഞു (4,02,650) ആകെ രോഗമുക്തി നേടിയവര്‍ 14,16,177 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകള്‍ പരിശോധിച്ചു 65 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് […]
Read Moreമറാത്ത സംവരണ കേസ് വിധിയും സാമ്പത്തിക സംവരണവും:കുപ്രചാരണങ്ങളിൽ വീഴാതിരിക്കുക
മഹാരാഷ്ട്രയിൽ മാറാത്ത വിഭാഗങ്ങൾക്ക് 16% ഒ ബി സി സംവരണം അനുവദിച്ച 2018 ലെ മഹാരാഷ്ട്ര സർക്കാർ നിയമ നിർമാണത്തിനെതിരായ അപ്പീൽ പെറ്റീഷനിൽ സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് 5/5/2021ൽ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയിൽ രാജ്യത്തെ മൊത്തത്തിൽ ഉള്ള സംവരണം 50 ശതമാനത്തിൽ കവിയരുത് എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഈ വിധി 10% സാമ്പത്തിക സംവരണത്തിന് തടസ്സമാകുമോ എന്നുള്ള ആശങ്ക ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് സാമ്പത്തിക സംവരണത്തിന് അർഹമായ വിഭാഗങ്ങൾക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ […]
Read Moreവൃദ്ധരും കിടപ്പുരോഗികളെയും നിങ്ങൾക്ക് സഹായിക്കണോ?|24 വീഡിയോകൾ അടങ്ങുന്ന ഈ പ്ലേലിസ്റ്റ് ആവശ്യമായിരിക്കന്നവരിലേക്ക് എത്തിച്ചു നൽകുക.
ഈ കൊറോണക്കാലത്ത് ഏറ്റവുമധികം എല്ലാവിധത്തിലും പ്രതിരോധത്തിൽ ആയിരിക്കുന്നത് വൃദ്ധരും കിടപ്പുരോഗികളുമാണ്. ഇവരെ വീട്ടിൽ തന്നെ ശുശ്രൂഷിക്കാൻ നമുക്ക് കഴിയണം. അതിനുള്ള ശാസ്ത്രീയ അറിവ് വീട്ടിൽ തന്നെ ഉള്ളവർക്ക് ആവശ്യമാണ്. കാരണം സഹായിക്കാൻ പുറമെനിന്ന് ആരെയും തുടർന്ന് കിട്ടണമെന്നില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത കുടുംബ കൂട്ടായ്മ ഒരുക്കിയിരിക്കുന്ന ഈ വീഡിയോകൾ നമുക്ക് സഹായകമാകുന്നത്.24 വീഡിയോകൾ അടങ്ങുന്ന ഈ പ്ലേലിസ്റ്റ് ആവശ്യമായിരിക്കന്നവരിലേക്ക് എത്തിച്ചു നൽകുക.അങ്കമാലിയിലെ LF ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഹാൻഡ്‌ബുക്കും ലോകഡൗണിനു ശേഷം […]
Read Moreനമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില ?|ഫാ. ജയിംസ് കൊക്കവയലിൽ
ഭരണകൂടങ്ങൾ അത്യന്തം വിചിത്രമായ ചില നയ പരിപാടികളും നിയമനിർമാണങ്ങളുമായി മുൻപോട്ടു പോകുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ നാട്ടിൽ മനുഷ്യ ജീവൻറെ മൂല്യം തീർത്തും അവഗണിക്കപ്പെടുന്നു. അതേസമയം വന്യമൃഗങ്ങളുടെയും ക്ഷുദ്ര ജീവികളുടെയും ജീവന് പൊന്നും വില കൽപ്പിക്കുന്ന നയത്തിന് പ്രാമുഖ്യം ലഭിക്കുന്നു . കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഈ കാര്യത്തിൽ മൽസരം വല്ലതും നടക്കുന്നുണ്ടോ എന്നു ചില നിലപാടുകൾ കണ്ടാൽനമ്മൾ സംശയിച്ചു പോകും. ഗർഭഛിദ്രവും കേന്ദ്രസർക്കാരും ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാക്കി കൊണ്ടുള്ള ആദ്യ നിയമം […]
Read Moreസ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു
കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ […]
Read More