പോളിംഗ് 73.58 ശതമാനമായി
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം 73.58 ആയി. പുരുഷന്മാർ 73.69 ശതമാനവും സ്ത്രീകൾ 73.48 ശതമാനവും ട്രാൻസ്ജെൻഡർ 37.37 ശതമാനവും വോട്ട് രേഖപ്പെടുത്തി.
Read Moreകേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം 73.58 ആയി. പുരുഷന്മാർ 73.69 ശതമാനവും സ്ത്രീകൾ 73.48 ശതമാനവും ട്രാൻസ്ജെൻഡർ 37.37 ശതമാനവും വോട്ട് രേഖപ്പെടുത്തി.
Read Moreഇന്ന് കോൺഗ്രസ്സ് അഖിലേന്ത്യ നേതാവ് രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു, രണ്ട് പേരും നല്ല റീലാക്സിഡ് ആയിരുന്നു. കൂടെ വെറുതെ നേരത്തെ കണ്ട ഏഷ്യാനെറ്റ് സിന്ധു സൂര്യകുമാർ – പിണറായി വിജയൻ ഇന്റർവ്യൂ വീണ്ടും ഒന്നുടെ കണ്ട് നോക്കി. ഒന്ന് താരതമ്യം ചെയ്യാൻ,……… Jo Kavalam (Jolly George Kavalam Puthupparampil)
Read Moreതിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം. നമ്മുടെ വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് തൊട്ട് സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രക്രിയ അവസാനിക്കാത്തതിനാൽ മേയ് രണ്ടിനാണ് വോട്ടെണ്ണൽ.ഈ കാലയളവിൽ വോട്ടുകൾ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, അട്ടിമറികൾ നടക്കാതെ സൂക്ഷിക്കേണ്ടതും […]
Read Moreഎറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), […]
Read Moreചേര്‍ത്തല: എല്‍ഡിഎഫിന് തുടര്‍ഭരണ സാധ്യത ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ത്രികോണ മത്സരത്തിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന അനവസരത്തിലായിപ്പോയി. ഇതൊക്കെ വോട്ടെടുപ്പ് ദിവസം രാവിലെ പറയുന്നതിനേക്കാള്‍ ഗുണം നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ഉണ്ടായേനെ. ആഗ്രഹങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല, വോട്ടിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ഭരണമാറ്റമെന്ന സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Moreകോട്ടയം: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരേ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കില്ല. ശബരിമല യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക മറുപടിയാണ് പിണറായി നല്‍കിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ആത്മാര്‍ത്ഥ എന്തെന്ന് ജനങ്ങള്‍ക്കറിയാം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് […]
Read Moreചേര്‍ത്തല: യുഡിഎഫ് ഐതിഹാസിക ജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാവാന്‍ പോവുന്നത് ഇടത് മുന്നണിയാണെന്ന് ഇപി ജയരാജനുള്ള മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങള്‍ക്കും ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ച കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് […]
Read Moreആദ്യം വധുവിൻ്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരൻ്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാൽ ബൂത്തിലും പള്ളിയിലുമായി ഓടുകയായിരുന്നു വധൂവരന്മാരായ സെബിയും റോസ്മിയും. കല്യാണമാണെങ്കിലും വോട്ടു കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇവർ. മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശ്ശേരി റോസ്മിക്കുമാണ് വിവാഹദിനത്തിൽ തന്നെ വോട്ടു രേഖപ്പെടുത്താനുള്ള സുവർണ അവസരം ലഭിച്ചത്. റോസ്മിക്ക് അരണാട്ടുകര തരകൻസ് സ്കൂളിലായിരുന്നു വോട്ട്. ആദ്യം വോട്ടു ചെയ്യാനാണ് റോസ്മി എത്തിയത്. വോട്ട് ചെയ്തതിനു ശേഷമാണ് ഒരുങ്ങി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്ക് […]
Read Moreകോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീര്‍ പ്രഫ. കെ എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീറും 1990 മുതല്‍ നാലു തവണ ജമാഅത്തെ ഇസ്‌ലാമി കേരള അമീറും ആയിരുന്നു അദ്ദേഹം. എഴുത്തുകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധ നേടി. പ്രബോധനം വാരിക മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്സ്ററിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാം ദര്‍ശനത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ […]
Read Moreപോളിംഗ് സമയം പകുതി പിന്നിടുമ്പോൾ 50.1% പോളിംഗ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ മിക്ക ബൂത്തുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവയ്ക്കാതെ വോട്ടര്‍മാർ ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഏറ്റവും ഉയർന്ന പോളിങ് നിരക്ക് പാലക്കാട് ഏറ്റവും കുറഞ്ഞ പോളിങ് നിരക്ക് തിരുവനന്തപുരം തിരുവനന്തപുരം 50.2%കൊല്ലം 52.5%പത്തനംതിട്ട 50.1%ആലപ്പുഴ 54.5%കോട്ടയം 53.2%ഇടുക്കി 50.4%എറണാകുളം 51.5%തൃശ്ശൂർ 55.2%പാലക്കാട് 56.6%മലപ്പുറം 50.2%കോഴിക്കോട് 56.4%വയനാട് 50.1%കണ്ണൂർ 53.3%കാസർഗോഡ് 52.5% സമയം 2.30 pm
Read More