കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

Share News

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് സംസ്ഥാനങ്ങളിൽ നിയന്ത്രണം. ഡൽഹി കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ് അറിയിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമെ മംഗ്‌ളൂരുവിലേക്ക് കടത്തിവിടൂവെന്നാണ് കർണാടകം ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ഇതിന് പുറമേ മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് […]

Share News
Read More

കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി മുന്‍ അംബാസഡര്‍ വേണു രാജാമണിക്ക് നല്കി പ്രകാശനം ചെയ്തു.

Share News

കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി മുന്‍ അംബാസഡര്‍ വേണു രാജാമണിക്ക് നല്കി പ്രകാശനം ചെയ്തു. ഉമ്മന്‍ ചാണ്ടി ആശംസകള്‍പ്പിച്ചു. കുഞ്ഞൂഞ്ഞു കഥകളുടെ തമിഴ് പതിപ്പ് പ്രസിദ്ധീകരിച്ച ദിനമലര്‍ ന്യൂസ് എഡിറ്റര്‍ ജിവി രമേശ് കുമാര്‍, കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, വീണാനായര്‍ എന്നിവര്‍ പ്രസംഗിച്ചു. സനീഷ് ദിവാകരന്‍ കവര്‍ ചിത്രമൊരുക്കിയ പുസ്തകം പ്രസിദ്ധീകരിച്ചത് ഡിസി ബുക്‌സ്. കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍, കാര്‍ട്ടുണിസ്റ്റ് സുജിത്, ആര്‍ട്ടിസ്റ്റ് ഉദയകുമാര്‍ തുടങ്ങിയവരുടെ […]

Share News
Read More

കഠിനാധ്വാനത്തിന്റ പാത വലിയ പ്രദീക്ഷയോടെ സ്വീകരിക്കുവാൻ ഈ ഫോട്ടോ നമ്മെ ഏവരെയും സഹായിക്കട്ടെ.

Share News

നമ്മുടെ സാധ്യതകളെ, നമ്മുടെ പദ്ധതികളെ, നമ്മുടെ പ്രവർത്തന മേഖലകളെ പലപ്പോഴും നാം ചെറുതായി കാണുകയും സ്വയം ചെറുതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത, അതായതു എന്തിനോടും ഉള്ള നെഗറ്റീവ് മനസ്, നിസ്സംഗത നമ്മളിൽ നിന്ന് പിഴുത് കളഞ്ഞ്, കഠിനാധ്വാനത്തിന്റ പാത വലിയ പ്രദീക്ഷയോടെ സ്വീകരിക്കുവാൻ ഈ ഫോട്ടോ നമ്മെ ഏവരെയും സഹായിക്കട്ടെ. നല്ല ഒരു ദിവസം ഏവർക്കും ആശംസിക്കുന്നു Biju Parayannilam President,Catholic Congress (Global Committee)

Share News
Read More

മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി.

Share News

കടലിനവകാശികൾ മത്സ്യതതൊഴിലാളികൾ. അവരെ ഏത് സർക്കാർ ചൂഷണം ചെയ്താലും എതിർക്കേണ്ടത് തന്നെ. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കടലിൽ നിന്ന് പിടിച്ച മൽസ്യം വഞ്ചിയിൽ വച്ച് പാകം ചെയ്ത് ഭക്ഷിച്ചതിന് ശേഷമാണ് […]

Share News
Read More

ചുമതലകളില്‍ നിന്ന് മാറി നില്‍ക്കല്‍ മാത്രം: സൂസൈപാക്യം പിതാവിന്റെ സര്‍ക്കുലറില്‍ അതിരൂപതയുടെ വിശദീകരണം

Share News

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍ക്കുലറില്‍ വിശദീകരണവുമായി അതിരൂപത നേതൃത്വം. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും മാറി നിൽക്കുവാൻ സന്നദ്ധത അറിയിച്ച് സൂസപാക്യം പിതാവ് വൈദികർക്ക് അയച്ച കത്ത് ആശയക്കുഴപ്പത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് അതിരൂപത പിആർഒ വിശദീകരണവുമായി രംഗത്തെത്തിയത്. സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം ചുമതലകളില്‍ നിന്ന്‍ മാറി നില്‍ക്കുകയാണെന്നും പിതാവ് എടുത്ത തീരുമാനം വ്യക്തിപരമാണെന്നും പി‌ആര്‍‌ഓ വിശദീകരിച്ചു. വിരമിക്കൽ പ്രായമായ 75 […]

Share News
Read More

ഐശ്വര്യ യാത്ര വിജയയാത്ര വികസനയാത്ര, കേരളത്തിൽ പതിനായിരങ്ങൾ ആണ് ദിവസം ഓരോ ജാഥയിലും അണി നിരക്കുന്നത്. അവിടെ കോവിഡ് ഇല്ല. ഇതിനൊക്കെ ഇതൊന്നും ബാധകമല്ലേ?

Share News

ഒരു പ്രവാസി കോവിഡ് റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ, എന്നിരിക്കെ 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് റിസൾട്ട്ന് പുറമേ നാട്ടിൽ എയർപോർട്ടിൽ 1700 കൊടുത്ത് വീണ്ടും പരിശോധന, പരിശോധന നെഗറ്റിവായാലും 7 ദിവസത്തെ ക്വാറന്റെൻ നിർബന്ധം. ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും, മഹാരാഷ്ട്ര നിന്ന് വന്നാൽ അഥിതി. എന്റെ സാറന്മാരെ ഇതിൽ ഭേദം ആ എമിഗ്രേഷൻ കൗണ്ടറിൽ ഇരിക്കുന്നവരുടെ കയ്യിൽ ഓരോ AK47 കൂടെ കൊടുക്ക്, എന്നിട്ട് ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ തന്നെ […]

Share News
Read More

ഒറ്റയ്ക്ക് പടവെട്ടാൻ നവാബ് രാജേന്ദ്രനെപ്പേലെ കെൽപ്പുള്ള ഒരുത്തൻ മതി കേരളം ശുദ്ധമാകും.

Share News

അനുഭവ പാഠങ്ങൾ. .പണ്ടൊരിക്കൽ കായംകുളം KSRTC ക്യാന്റിനിൽ രാവിലെ 10 മണി കഴിഞ്ഞപ്പോൾ, താടിയും മുടിയും നീട്ടി വളർത്തി, നീളൻ ജുബ്ബാ ധരിച്ച ഒരു മലിന വേഷധാരി കയറി വന്നു. ആ സമയത്ത് ക്ലാന്റിനിൽ തിരക്ക് കുറവായിരുന്നു. ജുബ്ബാക്കാരൻ കഴിക്കാൻ ദോശ ആവശ്യപ്പെട്ടു. വെയിറ്റർ കടല കറി, ഇറച്ചി കറി, മീൻ കറി, കിഴങ്ങു കറി ഇവയിൽ ഏതു വേണമെന്ന് ചോദിച്ചു. ചമ്മന്തി മതിയെന്ന് ജുബ്ബാക്കാരൻ പറഞ്ഞു. ചമ്മന്തിയില്ല സാമ്പാറ് താരമെന്ന് മാനേജർ പറഞ്ഞു. മാനേജർ സാമ്പാർ […]

Share News
Read More

കേരളത്തിൽ മൊത്തം ഒരു ‘സുരക്ഷാ കേരള യാത്ര’ നടത്തണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.|മുരളി തുമ്മാരുകുടി

Share News

അവസര കേരള യാത്ര ഇപ്പോൾ കേരളയാത്രയുടെ കാലമാണല്ലോ. ഐശ്വര്യ കേരള യാത്ര അവസാനിക്കാറായി. വികസന മുന്നേറ്റയാത്ര തെക്കും വടക്കുമായി രണ്ടെണ്ണം നടക്കുന്നു. വിജയ യാത്ര തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ യാത്രകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗാന്ധിജി ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് തന്നെ ഭാരത യാത്ര നടത്തിയാണ്. പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ ശ്രീ ചന്ദ്രശേഖർ ഇന്ത്യ മുഴുവൻ പദയാത്ര നടത്തിയത് ഞാൻ ഓർക്കുന്നു. ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആർ റെഡ്ഢിയുടെ പദയാത്ര സിനിമ പോലും ആയി. […]

Share News
Read More

കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്.

Share News

പ്രിയ സുഹൃത്തുക്കളേ, കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്. എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. ലോക്ഡൗണില്‍പ്പെട്ട് ജനങ്ങളില്‍ നിന്ന് അകന്നു കഴിയാന്‍ നിര്‍ബന്ധിതനായ ഉമ്മന്‍ ചാണ്ടി നിലയ്ക്കാതെ ചിലച്ച ഒരു ഫോണിന്റെ അറ്റത്ത് രാപകലിരുന്ന് സ്വദേശത്തും വിദേശത്തുമുള്ള അനേകര്‍ക്ക് രക്ഷകനായതിന്റെ ഉജ്വലമായ ഏടുകളാണ് പ്രധാന പ്രതിപാദ്യ വിഷയം. മേമ്പൊടിക്ക് ചില നര്‍മ മുഹൂര്‍ത്തങ്ങളുമുണ്ട്. മൂന്നു കാര്‍ട്ടൂണിസ്റ്റുകളുടെ ശ്രദ്ധേയമായ കാര്‍ട്ടൂണുകളുണ്ട്. മനോഹരമായ കവര്‍ ചിത്രവും. ഉമ്മന്‍ ചാണ്ടി, ഡോ. […]

Share News
Read More

ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത്. -മുഖ്യമന്ത്രി

Share News

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ലജ്‌ജാകരമായ ഒരു അധ്യായമാണത്. കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോൺഗ്രസ്സിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞു. വർഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവർ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു. അധികാരത്തോടുള്ള ആർത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് […]

Share News
Read More