കാസർഗോഡിന്റെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാർത്ഥ്യ മാകുകയാണ്.

Share News

ആശുപത്രി നാളെ ഉദ്ഘാടനം ചെയ്യും. പ്രസവ ചികിത്സ, നവജാതശിശുവിന്റെ ആരോഗ്യ പരിരക്ഷണം തുടങ്ങിയ എല്ലാ ചികിത്സയും ഒരു കുടകീഴിൽ ജനങ്ങൾക്ക് ഈ ആശുപത്രിയിലൂടെ ലഭ്യമാകും.9.41 കോടി രൂപയ്ക്ക് 3 നിലകളിലായി 30000 സ്ക്വയർ ഫീറ്റ് ആണ് ഹോസ്പിറ്റൽ സജ്ജമായിട്ടുള്ളത്. എൻ എച് എം മുഖേന 5 കോടി രൂപയുടെ ഉപകരണങ്ങൾ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തിലേക്ക് ഡോക്ടർമാരുടെ 15 തസ്തികളും സ്റ്റാഫ് നഴ്സുമാരും പാരമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 153 തസ്തികകളും ഓഫീസ് ജീവനക്കാരുടെ 17 തസ്തികകളും സൃഷ്ടിക്കുവാനുള്ള നടപടിക്രമങ്ങൾ […]

Share News
Read More

വിദ്യാശ്രീ പദ്ധതി: എച്ച് പി ഉള്‍പ്പെടെ നാലു മോഡലുകള്‍: വിദ്യാർത്ഥികൾക്ക് ഇനിയും അപേക്ഷിക്കാം

Share News

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത തവണവ്യവസ്ഥയില്‍ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് നല്‍കാനുള്ള പദ്ധതിയായ വിദ്യാശ്രീയില്‍ നാലു ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. എച്ച്പി, ലെനോവോ, ഏയ്‌സര്‍, കൊക്കോണിക്‌സ് എന്നീ നാലു കമ്പനികളായിരിക്കും ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുക. തുടക്കത്തില്‍ 15,000 രൂപയാണ് സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചത്. പിന്നീട് ഇത് 18,000 രൂപയാക്കി. ഒരു ലാപ്‌ടോപ്പിനു കെഎസ്എഫ്ഇയില്‍ നിന്നു 15,000 രൂപയാണ് വായ്പ ലഭിക്കുക. ബാക്കി തുക ലാപ്‌ടോപ് വാങ്ങുന്നവര്‍ ഒറ്റത്തവണയായി നല്‍കണം. കൊക്കോണിക്‌സ് CNBIC-EAN1 (14,990 രൂപ), ഏയ്‌സര്‍ ട്രാവല്‍മേറ്റ് […]

Share News
Read More

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Share News

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 118.59 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.പാറ ഖനനം, […]

Share News
Read More

ആദ്യമായി ബിഷപ്പ്സ് സിനഡിന്റെ അണ്ടർ സെക്രട്ടറിയായി വനിത

Share News

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് ഈ പദവിയില്‍ വനിത നിയമിക്കപ്പെടുന്നത്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയനില്‍ വത്തിക്കാന്‍ സാബട്ടിക്കല്‍ പോഗ്രാമുകളുടെ ചുമതല വഹിക്കുകയാണ്. 2018 ഒക്ടോബറില്‍ യുവത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വത്തിക്കാനില്‍ നടന്ന സിനഡിന്റെ ഓഡിറ്റര്‍ അടക്കം ഒട്ടനവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര അധ്യാപികയും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റും […]

Share News
Read More

എംവി ഗോവിന്ദന് സംഘപരിവാര്‍ മനസ്സ്:മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെത്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് വാദിക്കുന്നതും പറയുന്നതും. അതേവാദഗതിയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ഉയര്‍ത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു. […]

Share News
Read More

വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല: എം.വി. ഗോവിന്ദൻ മാസറ്റർ

Share News

തിരുവനന്തപുരം: മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. വി ഗോവിന്ദൻ. നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോ​ഗിക്കാനാവില്ലെന്നുമാണ്​ ​എം.വി ഗോവിന്ദൻ പറഞ്ഞത്. 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത സമൂഹമാണ് ഇവിടുത്തേത്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും […]

Share News
Read More

ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ പി​രി​ച്ചു​വി​ടും: കെ. സുരേന്ദ്രൻ

Share News

കോഴിക്കോട്: ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ഇരുമുന്നണികളും പരമ്പരാഗത നിലപാടില്‍ മാറ്റം വരുത്തുകയാണ്. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേല്‍പ്പിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണം […]

Share News
Read More

ശബരിമല വിഷയം: സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

Share News

മലപ്പുറം: ശബരിമല വിഷയത്തില്‍ ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് നിലപാട് വ്യക്തമാക്കാന്‍ എല്‍ഡിഎഫ് തയ്യാറാകണം. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിച്ചുവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയില്‍ അഫിഡവിറ്റ് തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുമോ ?. വിശ്വാസികള്‍ക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം മാറികൊണ്ടിരിക്കുന്നു. സമ്ബന്ന – ബൂര്‍ഷ്വ […]

Share News
Read More

വയനാട്: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

Share News

വയനാട് : വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് ) കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കരട് വിജ്ഞാപനം ഈ മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു സംസ്ഥാന സർക്കാർ 2020 ജനവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാൽ കേന്ദ്ര […]

Share News
Read More