തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ കത്തോലിക്ക വൈദികനും
ചെന്നൈ: തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ (ടിഎന്‍പിഎസ്‌സി) മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ നടത്തിയ നിയമനങ്ങളില്‍ കത്തോലിക്ക വൈദികനും. സലേഷ്യന്‍ സഭാംഗമായ ഫാ. എ. രാജ് മരിയസുസൈയാണ് ടിഎന്‍പിഎസ്‌സി നിയമനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. പ്രമുഖ മാധ്യമ വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ ഫാ. മരിയസുസൈ വിദ്യാഭ്യാസം, മാധ്യമം, സാമൂഹിക വികസനം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ്. അതേസമയം ഫാ. മരിയസുസൈയ്ക്കു നിയമനം ലഭിച്ചതോടെ വൈദികന് നേരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ ഓണ്‍ലൈന്‍ മാധ്യമമായ ഒപിഇന്ത്യ […]
Read Moreസമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് . സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മുസ്ലിംകള്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.സച്ചാര്‍ കമ്മിറ്റിയെക്കാള്‍ കൂടൂതല്‍ ആനുകൂല്യം നല്‍കാനാണ് ഞങ്ങള്‍ പാലൊളി കമ്മിറ്റി കൊണ്ട് […]
Read Moreവ്യാഴാഴ്ച 13,773 പേർക്ക് കോവിഡ്; 12,370 പേർ രോഗമുക്തി നേടി
July 15, 2021കേരളത്തിൽ വ്യാഴാഴ്ച 13,773 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂർ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂർ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസർഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]
Read Moreആധുനിക മൈക്രോ ന്യൂറോ സർജറിയിലൂടെ മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഗണ്യമായി മെച്ചപ്പെട്ടു|ഡോ .അരുൺ ഉമ്മൻ
നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ന്യൂറോസർജറി ശസ്ത്രക്രിയാരീതികളിൽ ഗണ്യമായ മികവ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം. തലച്ചോറ് , നട്ടെല്ല് എന്നിവിടങ്ങളിൽ വരുന്ന തികച്ചും സങ്കീർണ്ണവും മാരകവുമായ രോഗങ്ങളെ പോലും ഇന്ന് ആധുനിക മൈക്രോ ന്യൂറോ സർജറിയുടെ (Micro neuro surgery) സഹായത്താൽ പരിഹരിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ടത് തന്നെയാണ്. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും – അവ തലച്ചോറും നട്ടെല്ലുമാണ്. ഈ […]
Read Moreഎന്റെ കുഞ്ഞിന്റെ രൂപം..| കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ പേടി സ്വപ്നം എന്നെ വേട്ടയാടുന്നു..?!|എം പി ജോസഫ് IAS (FMR )
….മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്റെ കുഞ്ഞിന്റെ രൂപം എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ പേടി സ്വപ്നം എന്നെ വേട്ടയാടുന്നു…. ജീവൻ ജീവിതത്തെക്കുറിച്ചുള്ള ശ്രീ എം പി ജോസഫിന്റ്റെ അനുഭവും കാഴ്ച്ചപ്പാടും വ്യക്തമാക്കുന്ന ഹൃദയം തൊട്ടുള്ള കുറിപ്പ് വായിക്കാം.ഫേസ്ബുക്കിൽ അദ്ദേഹം എഴുതിയ അനുഭവം ,ഞങ്ങൾ അനുയോജ്യമായ ചിത്രങ്ങൾ ചേർത്ത് […]
Read Moreഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു|ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. |വിജയാശംസകൾ.
ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്. ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടത്തി ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങൾക്ക് കരുത്തു പകർന്ന അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും […]
Read Moreബുധനാഴ്ച 15,637 പേര്‍ക്ക് കോവിഡ്; 12,974 പേര്‍ രോഗമുക്തി നേടി
July 14, 2021 ചികിത്സയിലുള്ളവര്‍ 1,17,708 ആകെ രോഗമുക്തി നേടിയവര്‍ 29,70,175 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ ബുധനാഴ്ച 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]
Read Moreപ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മദ്യവില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയ എടുത്ത കേസിലാണ് നിരീക്ഷണം. തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കല്യാണത്തിന് […]
Read More