മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

Share News

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ തിരക്കില്ല. “ഒരു മസാലദോശ.” ക്ഷീണിച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. വിശപ്പൊന്നടങ്ങിയപ്പോൾ കൈയും കാലും തളർന്നു. ആകെ ഒരു മാന്ദ്യം. തണുത്ത വെള്ളം കൊണ്ട് വീണ്ടും വീണ്ടും മുഖം കഴുകി. പെട്ടെന്ന് ഉള്ളിൽ ഒരു വിറ പാഞ്ഞു. ഒറ്റ പൈസ കൈയിലില്ല. കൗണ്ടറിൽ പണമെണ്ണുന്ന തടിയൻ പട്ടരുടെ മുന്നിൽ ഞാൻ […]

Share News
Read More

വെട്ടിക്കൊന്ന ഭീകരതയ്ക്ക് വധശിക്ഷ

Share News

രഞ്ജിത്ത് ശ്രീനിവാസനെ കൊന്ന 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിത് എന്ന് കോടതി കണ്ടെത്തി. കൊച്ചുവെളുപ്പാൻ കാലത്തു ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ ‘അമ്മ, ഭാര്യ, രണ്ടു പെണ്മക്കൾ എന്നിവരുടെ മുന്നിലിട്ട് വെട്ടിയും കുത്തിയും രഞ്ജിത്തിനെ കൊലപ്പെടുത്തി. 12 പ്രതികൾ ആറ് ബൈക്കുകളിൽ രഞ്ജിത്തിൻ്റെ വീട്ടിൽ എത്തുകയായിരുന്നു. ആറ് പ്രതികൾ കാവൽ നിന്നു. ആറ് പേർ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുകയാണ് ഉണ്ടായത്. കൊലപാതകം ആസൂത്രിതമായിരുന്നു . എല്ലാ പ്രതികളും […]

Share News
Read More

അടിയന്തിര ഘട്ടങ്ങളിലെ ചുമതലകൾക്കായി നിർവ്വചിക്കപ്പെട്ടിട്ടുള്ള വാഹനങ്ങൾ ……

Share News

ഭാരതത്തിൽ 1989-ൽ മുതൽ നിലവിലുണ്ടായിരുന്ന റോഡ് ചട്ടങ്ങൾ ( റൂൾസ് ഓഫ് റോഡ് റെഗുലേഷൻ) പ്രകാരം ഫയർ എൻജിനും ആംബുലൻസും അടങ്ങുന്ന വാഹനങ്ങൾക്ക് റോഡിൽ മുൻഗണന ഉണ്ടെന്നും അങ്ങനെയുള്ള വാഹനങ്ങൾ കാണുന്ന മാത്രയിൽ സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി ആ വാഹനങ്ങളെ കടത്തി വിടണം എന്നും നിഷ്കർഷിച്ചിരുന്നു. എന്നാൽ പരിഷ്കരിച്ച മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ – 2017 നിലവിൽ വന്നപ്പോൾ ഇത്തരം വാഹനങ്ങൾക്ക് ഏതെല്ലാം കാര്യങ്ങൾക്കാണ് മുൻഗണന എന്നും ഇത്തരത്തിലുള്ള വാഹനങ്ങളിൽ തന്നെ മുൻഗണന ക്രമവും […]

Share News
Read More

സ്മൃതി പഥങ്ങളിലെ ഗാന്ധി|ഗാന്ധിയിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്ക് പുരോഗമനം സാദ്ധ്യമല്ല.

Share News

” ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌… പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും” മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പങ്കുവെച്ച വികാര നിർഭരമായ വാക്കുകൾ കാലതിവർദ്ധിയായി നിലനിൽക്കുന്നു. കനവു പോലെയോ കഥ പോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ […]

Share News
Read More

മമ്മികൾ വിൽക്കുന്ന ഈജിപ്തിലെ തെരുവ് കച്ചവടക്കാരൻ

Share News

1865 . 1800-കളിലെ വിക്ടോറിയൻ കാലഘട്ടത്തിൽ, നെപ്പോളിയൻ ഈജിപ്ത് കീഴടക്കി യൂറോപ്യന്മാർക്ക് ഈജിപ്തിന്റെ ചരിത്രത്തിന്റെ കവാടങ്ങൾ തുറന്നുകൊടുത്തു. അക്കാലത്ത്, മമ്മികൾക്ക് യൂറോപ്യൻ വരേണ്യവർഗത്തിൽ നിന്ന് അർഹമായ ബഹുമാനം ലഭിച്ചിരുന്നില്ല, വാസ്തവത്തിൽ, പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും പ്രധാന പരിപാടിയായി തെരുവ് കച്ചവടക്കാരിൽ നിന്ന് (പോസ്റ്റിലെ പടത്തിൽ കാണിച്ചിരിക്കുന്നത് പോലെ) മമ്മികൾ വാങ്ങി ഉപയോഗിച്ചിരുന്നു . 18-ാം നൂറ്റാണ്ടിൽ. ആ കാലഘട്ടത്തിലെ ഉന്നതർ പലപ്പോഴും “മമ്മി അൺറാപ്പിംഗ് പാർട്ടികൾ” നടത്തുമായിരുന്നു, അതിൽ പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു മമ്മിയെ ബഹളമയമായ […]

Share News
Read More

വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം.

Share News

വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ കോപം. എന്ത് ചെയ്യും? മക്കൾ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് ഇങ്ങനെ വയോജനങ്ങൾ പോകേണ്ട സാഹചര്യം കേരളത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അന്യ ദേശങ്ങളിൽ ജോലിക്കായി സ്ഥിരതാമസമാക്കിയ മക്കളുടെ ആവശ്യങ്ങൾക്കായി അങ്ങോട്ട് താൽക്കാലികമായി പോകുന്നവരുണ്ട്. ബേബി സിറ്റിംഗ്, പ്രസവ ശുശ്രുഷ തുടങ്ങിയ പല ചുമതലകളും ഇതിൽ പെടും. പരിചാരകരുടെ പണി തന്നുവെന്ന പരിഭവം […]

Share News
Read More

മതരാഷ്ട്ര സങ്കല്‍പ്പങ്ങളുംദൈവരാജ്യവും

Share News

ദൈവം, പിശാച്, ജനനം, മരണം, പാപം, വിശുദ്ധി, സ്വര്‍ഗ്ഗം, നരകം എന്നിങ്ങനെയുള്ള വിഷയങ്ങളെ സംബന്ധിച്ച് ആത്മീയവും തത്വചിന്താപരവുമായ അഭിപ്രായങ്ങള്‍ ലോകമതങ്ങളെല്ലാം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഈ മതദർശനങ്ങളെയെല്ലാം സൂക്ഷ്മവിശലനം നടത്തിയാല്‍ പ്രത്യേക രീതികളിലുള്ള ഒരു രാഷ്ട്രസങ്കല്‍പ്പവും പ്രബല മതങ്ങളുടെയെല്ലാം പ്രബോധനങ്ങളില്‍ ഉൾക്കൊണ്ടിരിക്കുന്നു എന്നു കാണാം. ക്രിസ്റ്റ്യാനിറ്റിയും ഹിന്ദുത്വവും ഇസ്ലാമും ഈ മതരാഷ്ട്ര ചിന്തയില്‍ അധിഷ്ഠിതമായിട്ടാണ് നിലകൊള്ളുന്നത്. ഓരോ മതവും മുന്നോട്ടുവയ്ക്കുന്ന ദൈവദര്‍ശനവും ആത്മീയതയും തത്വചിന്തകളുംപോലെ ഇവയുടെ രാഷ്ട്രസങ്കല്‍പ്പവും ഈ മതങ്ങളിലെല്ലാം പ്രധാനഘടകമായി നിലകൊള്ളുന്നു. മതപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ […]

Share News
Read More

MY WIFE DOES NOT WORK !!!Share to every woman to make her smile and to every man to make him realize a woman’s worth.

Share News

Conversation between a Husband (H) and a Psychologist (P): P: What do u do for a living Mr. Bandy? H: I work as an Accountant in a Bank. P: your Wife ? H: She doesn’t work, She’s only a housewife. P: Who makes breakfast for your family in the morning? H: My Wife, because she […]

Share News
Read More

കോൺഗ്രസ്ബാബുവെന്നു പറഞ്ഞാൽ ആലപ്പുഴയിൽ അറിയാത്തവർ ചുരുങ്ങും.

Share News

കോൺഗ്രസ് പ്രസ്ഥാനത്തെ നിസ്ഥാർഥമായി ജീവനോളം സ്നേഹിക്കുന്ന ചിലരുണ്ട്. ആരേയും ബോധിപ്പിക്കാനും ബോധ്യപ്പെടുത്താനുമല്ലാതെ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി അചഞ്ചലമായി നിലകൊള്ളുന്നവർ. അവരിൽ ഒരാളായിരുന്നു ആലപ്പുഴയിലെ ബാബു. കോൺഗ്രസ്ബാബുവെന്നു പറഞ്ഞാൽ ആലപ്പുഴയിൽ അറിയാത്തവർ ചുരുങ്ങും. ആലപ്പുഴ നഗരത്തിലെ സക്കരിയ ബസാർ ജംഗ്ഷനിലെ ചായക്കടയിൽ പ്രഭാത നടത്തക്കാർ പത്രം വായിക്കുക പതിവാണ്. തനിക്ക് കൂടി കേൾക്കാൻ പാകത്തിന് പത്രം വായിക്കണമെന്നത് ബാബുവിന് നിർബന്ധമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അതിൽ പ്രതികരിക്കുകയെന്നതാണ് ബാബുവിന്റെ അടുത്ത നീക്കം. വാർത്ത ഏതായാലും കോൺഗ്രസ് […]

Share News
Read More

സുരക്ഷയേകാം നമ്മുടെ കുഞ്ഞു മക്കൾക്ക്…

Share News

നിരവധി ചെറിയ കുട്ടികളാണ് വാഹനാപകടത്തിൽ ഇരയാകുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ഉണ്ടായത്. സ്കൂൾ ബസ്സിൽ നിന്നിറങ്ങി അതേ ബസ്സിന്റെ മുൻപിൽ കൂടി റോഡ് മുറിച്ചു കിടക്കുമ്പോൾ അശ്രദ്ധമായി മുന്നോട്ട് എടുത്ത സ്വന്തം സ്കൂൾ ബസ് തന്നെ തട്ടി പരിക്കേറ്റ സംഭവം. സമാനമായ സംഭവമാണ് കഴിഞ്ഞവർഷം താനൂരിലും സംഭവിച്ചത്. നിർത്തിയിട്ട സ്കൂൾ ബസിന്റെ പുറകിൽ കൂടി റോഡ് മുറിച്ച് കടക്കുമ്പോൾ എതിർഭാഗത്തുനിന്ന് വരുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൻറെ നടുവിലേക്ക് പ്രവേശിച്ചതിനു ശേഷം മാത്രമാണ് […]

Share News
Read More