പെൺകുട്ടികളുടെ വിവാഹത്തിനുള്ള മിനിമം age 18ൽ നിന്നും 21ലേക്കു ആയി മാറ്റുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രശംസനീയവഹം.

Share News

18 വയസ്സായി ഇനി മറ്റൊന്നും നോക്കാനില്ല,വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലർത്തുന്നവർ, സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവർ, പെൺകുട്ടികളുടെ വിവാഹത്തിനുള്ള മിനിമം age 18ൽ നിന്നും 21ലേക്കു ആയി മാറ്റുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രശംസനീയവഹം. നമ്മുടെ പെൺകുട്ടികൾ atleast സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മാനസിക പക്വതയിലേക്കെങ്കിലും എത്തിച്ചേരട്ടെ, അതല്ലാതെ കേവലം പ്ലസ്ടു വിദ്യാഭ്യാസം മാത്രം നേടാനുള്ള കാലയളവിൽ കുടുംബ […]

Share News
Read More

ഇ.എസ്.എ അന്തിമ വിജ്ഞാപനം: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം|ആര്‍ച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

Share News

കേന്ദ്രസര്‍ക്കാര്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം അവ്യക്തതകള്‍ നിലനില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ കേരള മലയോര മേഖലയിലെ 123 വില്ലേജുകളില്‍ 31 എണ്ണം ചില മാനദണ്ഡങ്ങള്‍ പ്രകാരം ഒഴിവാക്കിയെങ്കിലും ബാക്കി 92 വില്ലേജുകളുടെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. അതേ മാനദണ്ഡപ്രകാരം തന്നെ ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ ഇവയിലും ഉള്‍പ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി, കള്ളിക്കാട്, വാഴിച്ചാല്‍ വില്ലേജുകള്‍ ഇതിന് ഉദാഹരണമാണ്. 20% ല്‍ അധികം വനമേഖലയും […]

Share News
Read More

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന് പൗരോഹിത്യ സുവർണ്ണ ജൂബിലി ആശംസകൾ

Share News
Share News
Read More

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം

Share News

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ കുനൂരില്‍വെച്ചുണ്ടായ ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്‌‌റ്റര്‍ അപകടത്തില്‍ അന്തരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്‌മിക്ക് സർക്കാർ ജോലി നൽകാൻ മന്ത്രി സഭായോഗ തീരുമാനം. വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് തൃശ്ശൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ ക്ലാസ്-3 തസ്‌തികയില്‍ നിമയനം നല്‍കും. ഇതിനായി സൈനിക ക്ഷേമ വകുപ്പിന് നിര്‍ദ്ദേശം നല്‍കും. യുദ്ധത്തിലോ, യുദ്ധ സമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ ജോലി നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഉത്തരവിലെ നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിയാണ്‌ […]

Share News
Read More

സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന്റെ കുടുംബത്തിന് ധനസഹായം; ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും

Share News

കുനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളിയായ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും സൈനിക ക്ഷേമനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു പ്രദീപിന്റെ അച്ഛന്‍ രാധാകൃഷണന്റെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപയും കുടുംബത്തിന്‌ മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കും. മരണമടയുന്ന സൈനികരുടെ ആശ്രിതര്‍ക്ക് സൈനിക ക്ഷേമ […]

Share News
Read More

ചൊവ്വാഴ്ച 3377 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4073

Share News

December 14, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് […]

Share News
Read More

ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവർക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കയാണ് വേണ്ടത്.|മുഖ്യമന്ത്രി

Share News

https://www.facebook.com/PinarayiVijayan/videos/642672683584430/?cft[0]=AZVTqvfAssy0W5Ba_gdnwJ6Bpz93CvmE4LN-t8BEppVj75Z8powfP_mgmuZhyhV_tJ1qql49KSeNmd8aaYQtwQawcwz5NJRUkhzW-kz0-hcYOy2mHZwuwEF5jc7T7rzv1MnWsG-p4E5H0mEXaSCFv-hpIMVd4Ya6_vrz9tIm4sKHaA&tn=%2B%3FFH-R ലൈംഗികതയെക്കുറിച്ച് നിലനിൽക്കുന്ന അശാസ്ത്രീയമായ ധാരണകൾ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലിംഗ നീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കുന്നതിനും പ്രധാന പ്രതിബന്ധമാണ്. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നൽകുക എന്നത് ഒരു ആധുനിക സമൂഹത്തിൻ്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്. ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവർക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കയാണ് വേണ്ടത്. ഇല്ലെങ്കിൽ അവർ ഉത്തരങ്ങൾ തേടി ഒടുവിൽ തെറ്റായ സ്രോതസ്സുകളിൽ എത്തിച്ചേരും, പലപ്പോഴും ശരിയല്ലാത്ത […]

Share News
Read More

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തു വിടണം |ഉമ്മൻ ചാണ്ടി

Share News

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെടുകയാണ് കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവന്‍ അലോക് കുമാര്‍ വര്‍മയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു […]

Share News
Read More

അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്.|മുഖ്യമന്ത്രി

Share News

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയുംപ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

പൊലീസുകാര്‍ കുഴഞ്ഞു വീഴുന്നു; തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

Share News

തിരുവനന്തപുരം: പൊലീസുകാർക്ക് തുടർച്ചയായി ദീർഘ നേരം ഡ്യൂട്ടി നൽകരുതെന്നു ഡിജിപിയുടെ സർക്കുലർ. പല സ്ഥലത്തും പൊലീസുകാർ കുഴഞ്ഞു വീണതായ റിപ്പോർട്ടുകളെ തുടർന്നാണ് ഇത്. എന്നാൽ ഡ്യൂട്ടി സമയം കുറച്ചാലുള്ള പകരം സംവിധാനം സർക്കുലറിൽ പറയുന്നില്ല. തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശരാശരി ജോലി സമയം 12 മണിക്കൂറിലേറെയാണ്. പൊലീസ് സ്റ്റേഷനുകളിൽ 8 മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും നടപ്പിലായിട്ടില്ല. പകുതിയിലേറെ […]

Share News
Read More