ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണം.

Share News

ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണം. സുരേഷ് ടെണ്ടുൽക്കർ എന്ന വിദ്വാനാണ് നിലവിലുള്ള ദാരിദ്ര്യരേഖയെ നിർവ്വചിച്ചത്. കേരളത്തിൽ 2020-ൽ തുക ഗ്രാമങ്ങളിൽ 1018 രൂപയും നഗരങ്ങളിൽ 987 രൂപയുമാണ്. അടുത്തതായി ഈ വരുമാനം ഇല്ലാത്ത ജനസംഖ്യയെ കണക്കാക്കും. ഇതിനു ദേശീയ സാമ്പിൾ സർവ്വേയുടെ ഉപഭോഗ സർവ്വേയാണ് ഉപയോഗപ്പെടുത്തുക. ഇങ്ങനെ കണക്കാക്കുമ്പോൾ കേരളത്തിൽ ദരിദ്രരുടെ ശതമാനം 7.05 ശതമാനമാണ്. എന്നാൽ വരുമാനം എന്തിനാണ്? ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, മരുന്ന്, […]

Share News
Read More

കേരളത്തിലെ നഗരങ്ങളും മികവിൽ മുൻപന്തിയിൽ. നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക (2021-22)-യിൽ തിരുനവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Share News

കേരളത്തിലെ നഗരങ്ങളും മികവിൽ മുൻപന്തിയിൽ. നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക (2021-22)-യിൽ തിരുനവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ദാരിദ്ര നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ്. കേരളത്തിലെ നഗര വികസനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. മികച്ച പ്രവർത്തനം കാഴ്ച വച്ച നഗരസഭകളെ […]

Share News
Read More

പത്ത് തരം ന്യൂറോളജിക്കൽ (നാഡിസംബന്ധമായ) വേദനകൾ – അവയെ എങ്ങനെ കൈകാര്യം ചെയ്യാം..

Share News

ന്യൂറോളജിക്കൽ വേദനകൾ ഏറ്റവും അസഹ്യവും അവയുടെ ചികിത്സ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതുമാണ്. അതിനാൽ തന്നെ അധികം രോഗികളും വേദനാസംഹാരികളുടെയും പാലിയേറ്റീവ് ക്ലിനിക്കുകളുടെയും സഹായം തേടുന്നു. ന്യൂറോപതിക് വേദന പലപ്പോഴും വിട്ടുമാറാത്ത ഒന്നായി അനുഭവപ്പെടുന്നു. ന്യൂറോപതിക് വേദന വ്യക്തമായ വേദനയുണ്ടാക്കുന്ന സംഭവമോ ഘടകമോ ഇല്ലാതെ ഏത് സമയത്തും വർദ്ധിച്ചേക്കാം..ഇത്തരത്തിലുള്ള വേദനയിൽ, വ്യക്തിക്ക് തീവ്രമായ ഷൂട്ടിംഗ് റാഡിക്കുലാർ അല്ലെങ്കിൽ കത്തുന്ന തരത്തിലുള്ള സംവേദനം അനുഭവപ്പെടും. മരവിപ്പ് അനുഭവപ്പെടുകയോ സംവേദനക്ഷമത നഷ്ടപ്പെടുകയോ ചെയ്യുന്നു.. വേദന സ്ഥിരമായിരിക്കാം, അല്ലെങ്കിൽ ഇടയ്ക്കിടെ ഉണ്ടാകാം. ന്യൂറോളജിക്കൽ […]

Share News
Read More

ദത്ത് വിവാദം: ഒടുവിൽ കുഞ്ഞ് അനുപമയുടെ കൈകളിൽ

Share News

തിരുവനന്തപുരം: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂർവതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു. ജ‍ഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. കോടതി നടപടികൾക്കു മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. […]

Share News
Read More

മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനെയും ,കുഞ്ഞിന് തൻ്റെ മാതാപിതാക്കളെയും വീണ്ടുകിട്ടിയതിൽ ഹൃദ്യമായ സന്തോഷം.

Share News

മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനെയും കുഞ്ഞിന് തൻ്റെ മാതാപിതാക്കളെയും വീണ്ടുകിട്ടിയതിൽ ഹൃദ്യമായ സന്തോഷം. ഇത് അനീതിയ്‌ക്കെതിരെ പോരാടി നേടിയ വിജയം. ബി.ബി.സി. ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത പോരാട്ടത്തിന് ആശ്വാസകരമായ പരിസമാപ്‌തി. കേരളത്തെ ലോകത്തിനുമുന്നിൽ നാണംകെടുത്താൻ പോലും ഇടയായ ഈ രാഷ്ട്രീയ ഉദ്യോഗസ്ഥ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുള്ള എല്ലാവരെയും നിയമപരമായി ശിക്ഷിക്കുകകൂടി ചെയ്താലേ നീതിനിർവഹണം പൂർണമാകൂ. Shaji Joseph Arakkal

Share News
Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബില്‍: അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

Share News

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധത്തിനു കാരണമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ മാസം 29നാണ് സമ്മേളനം തുടങ്ങുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് (എംപര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഒഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട്, എസ്സന്‍ഷ്യല്‍ […]

Share News
Read More

സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക.

Share News

സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായ എല്ലാ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും. കേരളത്തിൻ്റെ പൊതു ആരോഗ്യമേഖലയെ കൂടുതൽ മികവിലേയ്ക്കുയർത്താൻ പര്യാപ്തമായ ഇ-ഹെൽത്ത് പദ്ധതി 50 ആശുപത്രികളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 311 ആശുപത്രികളില്‍ ഇതിനോടകം തന്നെ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടൽ സന്ദർശിച്ച് […]

Share News
Read More

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

Share News

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് […]

Share News
Read More

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ: ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Share News

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച്‌ ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് -കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുന്ന അഞ്ചുദിവസം കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]

Share News
Read More

വന്യജീവി ആക്രമണം നിയമനിർമാണം നടത്തണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

വന്യജീവികളിൽ നിന്നുംമനുഷ്യരെ രക്ഷിക്കാൻ നിയമനടപടികൾ ആവശ്യം. കൊച്ചി. കാർഷിക മേഖലയിൽ വന്യജിവീ കളുടെ ആക്രമണത്തിൽ നിരവധി മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിയമനിർമ്മാണം അടക്കമുള്ള അടിയതര നടപടികൾ കേന്ദ്ര -കേരള സർക്കാർ സ്വീകരിക്കണമെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. തൃശൂർ, വയനാട്, പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വന്യ ജീവികൾ ആക്രമിക്കുന്ന രൂക്ഷമായ അവസ്ഥയിൽ കർഷകർ ഭയത്തിലും ആശങ്കയിലുമാണ്. മനുഷ്യ -വന്യജീവികളുടെ സഘ ർഷം സംബന്ധിച്ചുള്ള പരാതികൾ വർധിക്കുമ്പോഴും ഉചിതവും ശക്തവുമായ നടപടികൾ […]

Share News
Read More