കേരളത്തെ മദ്യത്തിൽ മുക്കിയ നിലവിലെ നയം തിരുത്തണം; തമിഴ്‌നാട് മാതൃകയിൽ പുതിയ മദ്യവിരുദ്ധ നയം വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

Share News

കേരളത്തെ മദ്യത്തിൽ മുക്കിയ നിലവിലെ നയം തിരുത്തണം; തമിഴ്‌നാട് മാതൃകയിൽ പുതിയ മദ്യവിരുദ്ധ നയം വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്*

കൊച്ചി: കേരളത്തെ മദ്യത്തിൽ മുക്കിയ ഇടതുമുന്നണിയുടെ ജനവിരുദ്ധ മദ്യനയമാണ് അവരുടെ പരാജയത്തിന് പ്രധാന കാരണമായതെന്ന് *പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്.
ഈ മദ്യനയം സമൂലം തിരുത്തിയെഴുതാൻ വരാനിരിക്കുന്ന പുതിയ സർക്കാർ തയ്യാറാകണമെന്ന്‌ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.

പ്രധാന ആവശ്യങ്ങൾ:

  • അടിയന്തര മാറ്റം: നിലവിലെ സർക്കാരിന്റെ മദ്യവ്യാപന നയം പൂർണ്ണമായും ഉപേക്ഷിക്കണം. ജനങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്ന് ഭരണകൂടങ്ങൾ തിരിച്ചറിയണം.
  • തമിഴ്‌നാട് മാതൃക:

മദ്യലഭ്യത കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും തമിഴ്‌നാട് മുഖ്യമന്ത്രി സ്വീകരിച്ച മാതൃകാപരമായ നടപടികൾ പുതിയ സർക്കാർ കേരളത്തിലും നടപ്പിലാക്കണം.

  • മദ്യശാലകൾ നീക്കം ചെയ്യണം: ജനവാസ മേഖലകളിലും കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇടങ്ങളിലും പ്രവർത്തിക്കുന്ന മദ്യശാലകൾ അടിയന്തരമായി നീക്കം ചെയ്യണം.

പുതിയ മദ്യശാലകൾക്ക് അനുമതി നൽകുന്നത് അവസാനിപ്പിക്കണം.

  • സാമൂഹിക പ്രതിബദ്ധത: വരുമാനത്തേക്കാൾ ഉപരിയായി ജനങ്ങളുടെ ആരോഗ്യത്തിനും കുടുംബഭദ്രതയ്ക്കും മുൻഗണന നൽകുന്ന ഒരു പുതിയ മദ്യവിരുദ്ധ നയം വരാനിരിക്കുന്ന സർക്കാരിന്റെ മുഖമുദ്രയാകണമെന്നും സാബു ജോസ് പറഞ്ഞു.
    .
    മദ്യമുക്തമായ ഒരു കേരളം കെട്ടിപ്പടുക്കാനുള്ള ജനവികാരം പുതിയ ഭരണകൂടം ഉൾക്കൊള്ളണമെന്ന് അദ്ദേഹം.പറഞ്ഞു.
  • സാബു ജോസ്
    9446329343.
Share News