“നിങ്ങൾ മാത്രമാണ് ശരിയാണെന്ന് നിങ്ങൾ ഓരോരുത്തർക്കും എങ്ങനെ ഉറപ്പിക്കാൻ കഴിയും ? “|..ഈ കഥ എല്ലാവരും കേട്ടിട്ടും പറഞ്ഞിട്ടും ഉണ്ടാവും. ഇതുലെയാണ് നമ്മൾ ദൈവത്തെ മനസ്സിലാക്കുന്നതും.

Share News

സയന്റിഫിക് ടെംപ്ർ

ഒരു ഗ്രാമത്തിൽ 6 അന്ധന്മാർ ഉണ്ടായിരുന്നു. ഒരു ദിവസം അവർക്ക് ഒരു ആഗ്രഹം കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ കാണണം.

അവർ ആറുപേരും കൂടെ ഗ്രാമത്തലവന്റെ അടുത്തെത്തി ആഗ്രഹമറിയിച്ചു.

ഗ്രാമത്തലവൻ അവരെ ഒരു ആന പന്തിയെക്കയച്ചു. അവരെ ആന പന്തിയിലെ കാര്യസ്ഥൻ ഒരു ആനയുടെ അടുത്തെത്തിച്ചു.

ഓരോരുത്തർ ആനയുടെ ഓരോ ഭാഗങ്ങളിലായി നിലയുറപ്പിച്ചു. ഒന്നാമൻ സ്പർശിച്ചത് ആനയുടെ വശങ്ങളിൽ വയറുഭാഗത്തതാണ്.

അവൻ മനസിലാക്കി ആന എന്നാൽ ഭിത്തിയോ പാറയോ പോലുള്ള എന്തോ ഒന്നാണെന്ന്.

രണ്ടാമൻ പിടിച്ചത് ഒരു കാലിലാണ്. അവൻ മനസിലാക്കി ആന എന്നാൽ ഒരു തൂണുപോലെയോ മരകുറ്റി പോലെയോ ആണേന്ന്.

മൂന്നാമൻ പിടിച്ചത്‌ ആനയുടെ തുമ്പികൈയിൽ. അവൻ മനസിലാക്കി ആന എന്നാൽ വലിയ പാമ്പ് പോലെ ആണെന്ന്.

നാലാമന് കിട്ടിയത് കൊമ്പ് , അവൻ വിചാരിച്ചു ആന വണ്ണമുള്ള കുന്തം പോലെ ആണെന്ന്.

അഞ്ചാമന് കിട്ടിയത് ചെവിയാണ്. അവൻ കരുതി ആന വിശറിയോ മുറമോ പോലെയാണെന്ന്.

ആറാമനാവട്ടെ പിടുത്തം കിട്ടിയത് വാലിലാണ് , അവൻ ഉറപ്പിച്ചു ആന കയറുപോലെയാണ്.

അങ്ങനെ ആനയെ കണ്ട ശേഷം അവർ തിരുച്ചു വീട്ടിലേക്ക് നടന്നു. വഴിയിൽ വച്ച് ഓരോരുത്തരും ആനയെ വിവരിക്കാൻ തുടങ്ങി.

വലിയ വാക് തർക്കവും വഴക്കും ഉന്തും തള്ളുമൊക്കെയായി. അവർ ഗ്രാമത്തിലെത്തിയപ്പോൾ അവരുടെ വഴങ്ങുകണ്ടുകൊണ്ട് ഗ്രാമതലവൻ കാര്യം തിരക്കി.

അവർ ഓരോരുത്തരും ആനയെ അവരവർ കണ്ട രീതിയിൽ വിവരിച്ചു.

ഗ്രാമത്തലവൻ ചോദിച്ചു :

“നിങ്ങൾ മാത്രമാണ് ശരിയാണെന്ന് നിങ്ങൾ ഓരോരുത്തർക്കും എങ്ങനെ ഉറപ്പിക്കാൻ കഴിയും ? ആന ഒരു വലിയ ജീവിയാണ്. നിങ്ങൾ ഓരോരുത്തരും ഓരോ ഭാഗങ്ങളിൽ മാത്രമാണ് സ്പർശിച്ചത്. നിങ്ങൾ സ്പർശിച്ച ഭാഗങ്ങൾ എല്ലാം ചേർത്ത് വയ്ക്കൂ അപ്പോൾ സത്യംമനസ്സിലാവും.”

truth-poems-header

ഈ കഥ എല്ലാവരും കേട്ടിട്ടും പറഞ്ഞിട്ടും ഉണ്ടാവും. ഇതുലെയാണ് നമ്മൾ ദൈവത്തെ മനസ്സിലാക്കുന്നതും. 🙏🙏🙏

Jithin Thomas

Share News