പി ടീ,ദേ…. കാപ്പൻ ചേട്ടൻ വരുന്നു..നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..|ഉമ തോമസ് MLA

Share News

കാപ്പൻ ചേട്ടൻ പോയി..

എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.

വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കൂട്ടാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.

ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.

ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ

തളർന്നു കിടന്നത്.

ജീവിതത്തിലുടനീളം

പി ടിയുടെ തുണയായിരുന്നയാൾ.

തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്.

ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.

പി ടീ,

ദേ…. കാപ്പൻ ചേട്ടൻ വരുന്നു..

നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..

ഉമ തോമസ് MLA

Share News