മഹാത്മാവേ, ദൂരേനിന്ന് കണ്ട ബന്ധമേയുള്ളു. സുശീലേടത്തി പറഞ്ഞ അറിവേയുള്ളൂ എങ്കിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരവിന്റെ ആയിരം പൂക്കൾ!
(ഉമ്മൻ ചാണ്ടിയെക്കുറിച്ച് കഥാകൃത്ത് ശിഹാബുദ്ദീന്റെ ഹൃദയസ്പർശിയായ വാക്കുകൾ) ഉമ്മൻ ചാണ്ടിയുടെ പടം കാണുമ്പോഴൊക്കെ സുശീലേടത്തിയെയാണ് ഓർമ്മവരിക. എഴുത്തുകാരിയും സജീവഇടതുപക്ഷ സാംസ്ക്കാരികപ്രവർത്തകയുമാണ് സുശീലേടത്തി. അവരുടെ സ്നേഹനിധിയായ ഭർത്താവ് പെട്ടെന്ന് ഒരു ദിവസം മരിച്ചു പോയി. മക്കൾക്ക് ജോലിയോ വരുമാനമോ ഇല്ലാത്ത കാലം. ഇതിനിടയിൽ ഇളയ മോന് കുറേ നാളായി കേൾവിയില്ലാത്തപ്രശ്നമുണ്ട്. ചികിത്സ കിട്ടാതെ നൂറു ശതമാനം കേൾവിശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. ചെറുതല്ലാത്ത ഒരു ഓപ്പറേഷൻ അനിവാര്യമാണ്. coleyar Implant നു വേണ്ടിയുള്ള ആ ഓപ്പറേഷനോടെ കുട്ടിയുടെ കേൾവിപ്രശ്നം പരിഹരിക്കുമെന്ന് ഡോക്ടർമാർ […]
Read Moreഅധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി.|ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
*ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് |അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി. കൊച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രോ ലൈഫ് അപ്പോസ്തലേറ്റ് അനുശോചിച്ചു. കേരളത്തിന് മുഖ്യമന്ത്രി, മന്ത്രി, എം എൽ ഏ, രാഷ്ട്രീയ നേതാവ് എന്നൊക്കയുള്ള വിവിധ തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ സ്മരിച്ചു. വഹിച്ച സ്ഥാനങ്ങളിലെല്ലാം മനുഷ്യ സ്നേഹത്തിൻെറയും ആദരവിൻെറയും സന്ദേശങ്ങൾ വിവിധ പദ്ധ്യതികളിലൂടെ അദ്ദേഹം നടപ്പിലാക്കി . ,ഭരണാധിപന് എന്നനിലയ്ക്ക് ജനകീയപ്രശ്നങ്ങള്‍ സമര്‍ത്ഥമായിപരിഹരിക്കുവാൻ അദ്ദേഹം നേതൃത്വം നൽകി നടപ്പിലാക്കി . രോഗങ്ങൾ ,പ്രതിസന്ധികൾ […]
Read Moreഗ്ലാസ് പൊട്ടിക്കരുത് പ്ലീസ്…’; കൈകൂപ്പി നേതാക്കള്‍; കൊട്ടാരക്കരയില്‍ അണപൊട്ടി ജനക്കൂട്ടം, അത്രമേല്‍ വൈകാരികം ഈ യാത്ര
തിരുവനന്തപുരം: ‘പ്രിയപ്പെട്ടവരെ…നിങ്ങള്‍ ഗ്ലാസ് പൊട്ടിക്കരുത്, നമ്മുടെ യാത്ര മുടങ്ങും…എല്ലാവര്ക്കും കാണാം…സമയം തരൂ…’ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശ് എംപിക്ക് മൈക്കിലൂടെ അനൗണ്‍സ് ചെയ്യേണ്ടിവന്നു… അണപൊട്ടിയ മനുഷ്യക്കൂട്ടം പ്രിയപ്പെട്ട നേതാവുമായി എത്തിയ വാഹനം പൊതിഞ്ഞു… പൊലീസും നേതാക്കളും നിസ്സഹായരാകുന്ന കാഴ്ച… രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെ കാത്തുനിന്നത്. വാഹനം എത്തിയതോടെ ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെ പൊതിയുകയായിരുന്നു. വാഹനത്തിനുള്ളുലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളുമായി ജനങ്ങളോട് സംയമനം […]
Read Moreപുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്; നിയമസഭ വിജ്ഞാപനമിറക്കി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഒഴിവ് വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കി. ഉപതെരഞ്ഞെടുപ്പു വേണ്ടി വരുമെന്ന വിവരം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇതു സംബന്ധിച്ച വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി. അദ്ദേഹമാണ് ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ട് നൽകുന്നത്. ഇനി ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണം. ഇതിന് ആവശ്യമായ തുടർനടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കും. അടുത്ത നവംബറിലോ ഡിസംബറിലോ രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ […]
Read Moreഉമ്മൻ ചാണ്ടി കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവ്: കെസിബിസി
കൊച്ചി: ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി എന്നനിലയിൽ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ലക്ഷക്കണക്കിന് ആളുകളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കുന്നതിന് ഉപകരിച്ചു. ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ കേരള ജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖവും അനുശോചനവും അറിയിക്കുന്നതായി കെസിബിസി ഔദ്യോഗികവക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.
Read Moreഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് മന്ത്രിസഭായോഗം|സംഭാവനകള്‍ അവിസ്മരണീയമാണ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചിച്ചു. ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തിൽ വ്യക്തമാക്കി. മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയം മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി കേരളത്തിനു നല്കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം […]
Read Moreഅവസാന ഉറക്കത്തിന് കല്ലറ ഒരുങ്ങുന്നത് വ്യത്യസ്ഥമായി; ആദരിച്ച് സഭയും| Oommen Chandy
കീറിയ ഖദറിന്റെയും 2 കളർ പേനയുടെയും രഹസ്യം: പൊതു ജീവിതം തുറന്ന് പറഞ്ഞ Oommen Chandyയുടെ അവസാന അഭിമുഖം
Read Moreഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം: സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികളില്ല
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍സ്ര് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് കുടുംബം. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. പിതാവിന്റെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് മകന് ചാണ്ടി ഉമ്മനും പറഞ്ഞു. പിതാവിന്റെ അന്ത്യാഭിലാഷം പോലെ മതി സംസ്കാര ചടങ്ങുകളെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ […]
Read Moreവിടചൊല്ലി തലസ്ഥാനം: വിലാപയാത്ര കോട്ടയത്തേക്ക്
തിരുവനന്തപുരം: ജനസാഗരത്തിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുന്നത്. വൈകിട്ട് തിരുനക്കര മൈതാനത്ത് പൊതുദർശനം. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ സെന്റ് […]
Read More