..എന്തിന്റെ പേരിലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കാൻ വൈകുന്നതെന്ന് വ്യക്തമാകുന്നില്ല .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി : മത്സ്യബന്ധനത്തിന് കടലിൽ പോയി ദാരുണമായ അന്ത്യം സംഭവിച്ച മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായധനങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് നിലവിലുള്ളപ്പോൾ മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അർഹതപ്പെട്ട നഷ്ട്ട പരിഹാരം പ്രഖ്യാപിക്കുവാൻ വൈകുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു . ഉല്ലാസ ബോട്ടപകടത്തിൽ പെട്ടവരും മത്സ്യബന്ധനം ബോട്ട് […]
Read More‘കേരളത്തിന്റെയാകെ അഭിമാനമൂഹൂര്‍ത്തം’: എംടിക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എംടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സാംസ്കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എം.ടിയ്ക്കുള്ളത്. സാഹിത്യകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ അദ്ദേഹം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എം ടി കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും സാഹിത്യസൃഷ്ടികളിൽ വൈകാരിക തീക്ഷ്ണതയോടെ, അനുഭൂതിജനകമാം വിധം ആ കാഴ്ച പകർന്നു വയ്ക്കുകയും ചെയ്തു. ജനമനസുകളെ വിഷലിപ്തമാക്കുന്ന വിദ്വേഷ […]
Read Moreഅഭിമാനത്തോടെ ഭാരതം: വിജയപഥത്തിൽ ചന്ദ്രയാൻ-3
ചെന്നൈ: രാജ്യത്തിന് അഭിമാനമേറ്റി ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന് തികവാര്‍ന്ന കുതിപ്പ്. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 നേരത്ത നിശ്ചയിച്ചപോലെ ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയര്‍ന്നു. ചന്ദ്രയാന്‍ 3നെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി 2.54ന് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ചന്ദ്രയാന്‍ 3ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി വിക്ഷേപവാഹനം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചു. 2019ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, […]
Read MoreLaunch of LVM3-M4/CHANDRAYAAN-3 |Mission from Satish Dhawan Space Centre (SDSC) SHAR, Sriharikota
Chandrayaan-3 is a follow-on mission to Chandrayaan-2 to demonstrate end-to-end capability in safe landing and roving on the lunar surface. It consists of Lander and Rover configurations. It will be launched by LVM3 from SDSC SHAR, Sriharikota. The propulsion module will carry the lander and rover configuration till the 100 km lunar orbit. The propulsion […]
Read Moreരാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങൾ.
അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണ്. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിനുമാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ
Read More“ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയർപ്പിക്കാം.” ..|ചന്ദ്രയാൻ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: രാജ്യത്തിന്‍റെ അഭിമാനം വാനോളമുയർത്തി ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിനന്ദിച്ചു. ഏറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യംവഹിച്ചത്. ഓഗസ്റ്റ് 23ന് പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തും. പരാജയത്തിന്‍റെ ഭൂതകാല അനുഭവങ്ങളും അതേത്തുടർന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞർ പ്രശംസയർഹിക്കുന്നു. അവരുടെ സമർപ്പണത്തോടും കഠിനാദ്ധ്വാനത്തോടും രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നു. ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ […]
Read Moreഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹം|സീറോമലബാർ സഭ
കൊച്ചി: കേരളത്തിന്റെ തീരദേശജനത കടലാക്രമണങ്ങളും അപകടമരണങ്ങളും വഴി ഇരകളാക്കപ്പെടുമ്പോൾ അവർക്ക് വേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി മുദ്ര കുത്തുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്. മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സർക്കാരിനാണുള്ളത്. ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി ഇടപെടുന്നവരുടെ വികാരംകൂടി ഉൾക്കൊണ്ടുകൊണ്ട് സത്യസന്ധമായ ഇടപെടലുകൾ നടത്തുകയും പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയുമാണ് ആവശ്യം. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികൾ […]
Read Moreമഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും ഹസാഡ് ലൈറ്റുകൾ (Hazard light (4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച് തെളിയുന്ന )) ഇട്ട് പോകുന്ന തെറ്റായ ശീലങ്ങൾ കണ്ടുവരുന്നുണ്ട്.
പലപ്പോഴും ഇത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. ഹസാഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം. ഹസാഡ് വാണിംഗ് ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ. വാഹനം യന്ത്ര തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ. ഈ സമയം വാണിംഗ് ട്രയാംഗിളും വാഹനത്തിന് പുറകിലായി റോഡിൽ വെക്കണം. എന്തെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ […]
Read Moreചന്ദ്രയാൻ 3 : അഭിമാനത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും
കേരളത്തിൽ നിന്നുള്ള മൂന്ന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടെ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ കെ എം എം എലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണൻ്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ […]
Read More