നാഗാലാൻഡ് സ്വദേശി , കക്ഷിയുടെ പ്രത്യേകതയാണ് എന്നെ അങ്ട് ആകർഷിച്ചത്. ടേക്ക് ഓഫ് ചെയ്തപോലെയാണ് ചിറകുകൾ എല്ലായ്പ്പോഴും.
കുറച്ചേറെ ദിവസങ്ങൾ ഞാൻ ഇയാളുടെ പുറകെ ആയിരുന്നു എപ്പോഴെങ്കിലും ഈ ചിറകുകൾ താഴ്ത്തുമോ എന്നറിയാൻ. റസ്റ്റ് ചെയ്യുന്ന സമയത്തും ഈ ചിറകുകൾ എപ്പോഴും ഇങ്ങനെ തന്നെയാണ് . കണ്ടാൽ സുന്ദരനും അത്യാവശ്യം വലുപ്പവും ഉണ്ടെങ്കിലും ആള് പാവത്താനാണെന്നു തോന്നുന്നു കാരണം ചെറു പ്രാണികൾ അടുത്തേക്ക് വന്നാൽ പോലും ആള് പേടിച്ചു പറന്ന് പോകും. ഇടയ്ക്കു പറക്കുക പിന്നെ വന്നിങ്ങനെ ഇരിക്കുക ഇത് തന്നെയാണ് പ്രധാന പരിപാടി.ചിറകുകൾ എത്ര മനോഹരമായിരിക്കുന്നു! Roshni Rose
Read Moreദേവൻ നായർ സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതിമലയാളത്തിന്റെ അഭിമാനം
സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു സി.വി. ദേവൻ നായർ1981 ഒക്ടോബർ 23-ന് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985 മാർച്ച് 28-ന് രാജിവയ്ക്കുന്നതു വരെ സിംഗപ്പൂരിന്റെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ തിരുവങ്ങാട് എന്ന സ്ഥലത്തുനിന്ന് മലേഷ്യയിലേക്കു കുടിയേറിയ ഇല്ലത്തു വയലക്കര കരുണാകരൻ നായരുടെയും ചെങ്ങരവീട്ടിൽ ശ്രീദേവി അമ്മയുടെയും മകനായി 1923 ആഗസ്ത് 5-ന് മലേഷ്യയിൽ ജനിച്ചു. പിതാവ് അക്കാലത്ത് മലേഷ്യയിൽ ഒരു റബ്ബർ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. 1930-കളിലെ സാമ്പത്തികത്തകർച്ച ദേവൻനായരുടെ കുടുംബത്തെയും ബാധിച്ചു. ഇതുമൂലം കുടുംബം സിംഗപ്പൂരിലേക്ക് […]
Read Moreഎല്ലാ പ്രിയപ്പെട്ടവർക്കും ഈ ക്രിസ്തുമസ് ശാന്തിയുടേയും സമാധാനത്തിന്റേയും നല്ല ദിനങ്ങള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി വന്നിരിക്കുകയാണ്.. എല്ലാ പ്രിയപ്പെട്ടവർക്കും ഈ ക്രിസ്തുമസ് ശാന്തിയുടേയും സമാധാനത്തിന്റേയും നല്ല ദിനങ്ങള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.- സ്നേഹപൂർവ്വം, ഉമ തോമസ്, MLA തൃക്കാക്കര
Read Moreതിരുപ്പിറവിയുടെ നന്മകൾ ആശംസിക്കുന്നു
ഓരോ ക്രിസ്തുമസ്സും മനസ്സിലെത്തിക്കുന്നത് സന്തോഷമാണ്! ആ രാവിന് ചേർത്ത് പിടിക്കുന്ന തണുപ്പായിരുന്നു! ആ പുൽക്കൂടിന് ലാളിത്യതിന്റെ നിറമായിരുന്നു! അവിടെ മുഴങ്ങിയ താരാട്ടിന് സമാധാനത്തിന്റെ ഈണമായിരുന്നു! ആ പുൽക്കൂട്ടിലെ ഉണ്ണിയെ കാണാൻ ആകാംഷയോടെ എത്തിയവർക്ക് രക്ഷയുടെ അനുഭവമായിരുന്നു! സ്നേഹത്തിന്റെ പുൽക്കൂട്ടിലേക്ക് നമുക്ക് ഹൃദയങ്ങളെ ചേർത്ത് വെക്കാം! ഏവർക്കും തിരുപ്പിറവിയുടെ നന്മകൾ ആശംസിക്കുന്നു
Read Moreവർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. |ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.|മുഖ്യമന്ത്രി
സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് […]
Read Moreസഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |ഇത്തരം യഥാർഥ്യങ്ങൾ മനസ്സിലാക്കാതെ, വൈകാരികമായും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയും സഭയിൽ കലഹം വളർത്തി കലാപമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ അതിനെതിരെ നടപടി സ്വീകരിക്കാൻ ബാധ്യസ്തമാണ്.|ഫാ. വർഗീസ് വള്ളിക്കാട്ട്
കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ സഭയെ മുറിപ്പെടുത്തുന്ന ഭിന്നതകളിലേക്കും ശീശ്മകളിലേക്കും സഭയെ കൊണ്ടുചെന്നെത്തിച്ചിട്ടുമുണ്ട്. അഭിപ്രായ ഭിന്നത, പ്രത്യയശാസ്ത്ര/ഐഡിയോളജിക്കൽ രൂപം കൈക്കൊള്ളുകയും, പ്രത്യയശാസ്ത്രത്തിനു വെളിയിലേക്ക് ചിന്തിക്കാനുള്ള സാദ്ധ്യതകൾ അടഞ്ഞുപോവുകയും ചെയ്യുമ്പോൾ, അത്തരം പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുന്നവർ അതിൽ കുടുങ്ങിപോകുന്നു. അങ്ങിനെയാണ് സഭയിൽ പുതിയ […]
Read Moreമൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാ കുർബ്ബാന| മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാകുർബ്ബാന കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഡിസംബർ 24-ാം തിയതി രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും തുടർന്ന് വി. കുർബ്ബാനയും ഉണ്ടായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിവഹിക്കുമെന്ന് മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേകര അറിയിച്ചു. ഫാ. ആന്റണി വടക്കേകര വി. സി. പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ
Read More