“അഭിഭാഷക ജീവിതത്തിൽ പ്രചോദനമായും, പ്രകോപനമായും പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു”|അഡ്വ. ഡാൽബി ഇമ്മാനുവൽ

Share News

“അഭിഭാഷക ജീവിതത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ“ ദൈവത്തിന് നന്ദി” 2000 ജൂലൈ 23 -ന് ആണ് ഞാൻ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. കാലിക്കറ്റ് ദേവഗിരി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തതിനു ശേഷം ഉഡുപ്പി വൈകുണ്ഠ ബാലിക ലോ കോളേജിൽ (VBCL) നിന്നും LLB ബിരുദമെടുക്കുകയായിരുന്നു. എൻ്റെ ചാച്ചൻ്റെയും മമ്മിയുടെയും ആഗ്രഹമായിരുന്നു മകൻ ഒരു അഭിഭാഷകൻ ആകണമെന്ന്. കേരള ഹൈകോടതിയിൽ 2000 ഓഗസ്റ്റ് 25-ന് ആണ് ഞാൻ പ്രാക്ടീസ് ആരംഭിക്കുന്നത്. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ആലുവ വാഴക്കുളത്ത് എൻ്റെ അമ്മ വീട്ടിൽ […]

Share News
Read More

മണ്ണ് മനുഷ്യന് നൽകുന്ന ഈ സമരധിക്കാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് സഖാവ് വി.എസ്. ആ തിരിച്ചറിവിൻ്റെ ഫലമായുണ്ടായ സ്നേഹമാണ് അദ്ദേഹത്തിൻ്റെ ചിരിയിൽ കാണാനാവുന്നത്.

Share News

ഈ ഫോട്ടോ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യട്ടെ. പലവട്ടം ഞാനിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സഖാവ് വി.എസും ഇരിങ്ങാലക്കുടയിലെ ദളിത് കർഷകത്തൊഴിലാളി സമരനായിക പി.സി.കുറുമ്പയും ഒന്നിച്ചുള്ളത്. ഇതെങ്ങനെയോ കൈമറിഞ്ഞ് എൻ്റെ കയ്യിൽ എത്തിയതാണ്. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ ആയിരിക്കെ വി.എസ്. തൃശൂരിലെത്തിയ സമയത്ത് അവർ തമ്മിൽ കണ്ടപ്പോൾ ആരോ എടുത്തത്. സമരപോരാളികൾ തമ്മിലാവുമ്പോൾ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തിൽ കാണുന്നുണ്ട്. വി.എസ്. ചിരിക്കുന്ന ഫോട്ടോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. […]

Share News
Read More

99-ലെ വെള്ളം – 2കുട്ടനാട്ടിൽ പെട്ടകങ്ങൾ

Share News

“എമ്പാടും ചുവന്നു കലങ്ങിയ വെള്ളം . നോക്കിനിൽക്കുന്ന നേരംകൊണ്ട് വെള്ളം അടിക്കണക്കിന് ഉയരുന്നു. മലമ്പ്രദേശത്തുനിന്ന് ചത്തൊഴുകി വരുന്ന കാട്ടുമൃഗങ്ങളുടെകൂടെ വൃദ്ധന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ശവശരീരങ്ങൾ ഒഴുകിനീങ്ങുന്നു. അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. അത്രയും വല്ലാത്ത ഒരനുഭവം എഴുപത്തിമൂന്നു വർഷത്തെ എന്റെ ജീവിതത്തിനിടയിൽ വേറെ ഉണ്ടായിട്ടില്ല. ” തകഴി അതു പറയുമ്പോൾ, (1984-ന്) അറുപതു വർഷം മുമ്പു നടന്ന ആ പ്രളയം അദ്ദേഹം ഇപ്പോഴും മുന്നിൽ കാണുന്നതുപോലെ തോന്നി. പതിമൂന്നാം വയസ്സിൽ താൻ സാക്ഷിയായ ആ മഹാദുരന്തം, മനുഷ്യയാതനകളുടെ പിൽക്കാല […]

Share News
Read More

സാധാരണ ഒരു തലച്ചോറിന് 1300-1400 ഗ്രാം വരെയാണ് ഭാരം. അപ്പോൾ ബുദ്ധിരാക്ഷസനായിരുന്ന സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റിൻ്റെ മസ്തിഷ്കത്തിന് എത്ര ഭാരമുണ്ടാവും?

Share News

1. ‘നമ്മുടെ തലച്ചോറിൻ്റെ 5% മാത്രമേ നമ്മളുപയോഗിക്കുന്നുള്ളൂ, ഐൻസ്റ്റീനെ പോലെ ജീനിയസായിട്ടുള്ളവർ ചിലപ്പോൾ കഷ്ടിച്ച് 10% വരെ ഉപയോഗിച്ചേക്കും’ ഇങ്ങനൊരു ഡയലോഗ് പലരും കേട്ടിരിക്കും. ചില സിനിമയിലും കേട്ടിട്ടുണ്ട്. മോട്ടിവേഷൻ ചെയ്തു ജീവിക്കുന്നവരുടെ സ്ഥിരം ഡയലോഗാണ്. എന്നാലിത് ശുദ്ധ അസംബന്ധമാണ്. നമ്മൾ, ജീനിയസായിട്ട് ജീവിക്കണമെങ്കിലും മണ്ടനായിട്ട് ജീവിക്കണമെങ്കിലും തലച്ചോറിൻ്റെ 100% വും ഉപയോഗിച്ചാലേ പറ്റൂ. 2. സാധാരണ ഒരു തലച്ചോറിന് 1300-1400 ഗ്രാം വരെയാണ് ഭാരം. അപ്പോൾ ബുദ്ധിരാക്ഷസനായിരുന്ന സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റിൻ്റെ മസ്തിഷ്കത്തിന് എത്ര ഭാരമുണ്ടാവും? […]

Share News
Read More

പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ”|ആദിത്യം എന്ന യാഥാർത്ഥ്യത്തിന്റെ കേരള പാരമ്പര്യവും അതിലെ ആത്മീയതയും നഷ്ടപ്പെടുത്തരുത്.

Share News

ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല വിവാഹാന്തരം പന്തലിൽ നടക്കുന്ന വിരുന്ന് സൽക്കാരത്തോടനുബന്ധിച്ച് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനോട് ചേർന്നുള്ള പാട്ടുകളും അരങ്ങേറുന്ന ക്രൈസ്തവ സമുദായക്കാരുണ്ട്.അവരുടെ കല്യാണ ചടങ്ങുകൾ ആരംഭിക്കുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഒരറിയിപ്പ് കേൾക്കാറുണ്ട്. ധൃതിയുള്ളവർക്കു വേണ്ടിഹാളിന്റെ പുറത്ത് ബഫേ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യഥാർത്ഥത്തിൽ ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല. വിവിധയിനം ഭക്ഷണം പ്രദർശിപ്പിച്ചിരിക്കുന്നതിൽ നിന്നും തങ്ങളുടെ രുചിക്കനുസരിച്ച് എടുത്ത് ഭക്ഷിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരി ക്കുന്നതിനെയാണ് ഫ്രഞ്ച് ഭാഷയിൽ ബഫേ (Buffet)എന്ന്പറയുന്നത്. സ്റ്റാർ ഹോട്ടലുകൾ, ക്രൂയിസ് കപ്പലുകൾ(Cruise […]

Share News
Read More

സ്ത്രീക്ക് നേരെ ദാമ്പത്യത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾ ആത്മഹത്യയിലും, കൊലപാതകത്തിലുമെത്തുമ്പോൾ മാത്രം കണ്ണീർ ഒഴുക്കിയിട്ട് എന്ത് കാര്യം?

Share News

വിപഞ്ചികയും അതുല്യയും സമൂഹത്തെ ഓർമ്മിപ്പിക്കുന്നത് … __________________________ വിവാഹ ജീവിതത്തിന്റെ കെട്ടുപാടിലോ, പ്രണയ സാഹചര്യത്തിലോ ഉള്ള സ്ത്രീകൾ പങ്കാളിയുടെ ക്രൂര പീഡനത്തിന് വിധേയമാകുന്ന വാർത്തകൾ ആവർത്തിക്കുന്നു. ആൺ മേൽക്കോയ്മയുടെ പ്രതിഫലനമാണ് ഈ അതിക്രമങ്ങളെന്ന വിധത്തിലുള്ള ചർച്ചകൾ ഇതിലെ വലിയ സാമൂഹിക തലത്തെ അപ്രസക്തമാകുന്നു. ഒരു പുരുഷന്റെ ഒട്ടും ഹിതകരമല്ലാത്ത പെരുമാറ്റങ്ങൾ സഹിച്ചു ഒരു സ്ത്രീ കഴിയണമെന്ന് നിഷ്കർഷിക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്? തല്ലുന്നു, സ്ത്രീധനത്തിനായി പീഡിപ്പിക്കുന്നു , വൈകാരികവും ശാരീരികവുമായ ബന്ധം നിഷേധിക്കുന്നു, സ്നേഹവും പരിഗണനയും വട്ടപ്പൂജ്യം, […]

Share News
Read More

അഗ്നിയും തേനും ചേർന്നഅച്യുതാനന്ദൻ.

Share News

ഏതർത്ഥത്തിൽ നോക്കി കണ്ടാലും വി. എസ്. അച്യുതാനന്ദൻ എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാന ന്ദൻ ആധുനിക കേരളത്തിൻ്റെ രാഷ് ട്രീയ — ഭരണ ചരിത്രത്തിൽ വേറിട്ടൊരു പ്രതിഷ്ഠാ സങ്കേതത്തെ സൃഷ്ടിച്ച നേതാവും ഭരണകർത്താവുമായിരു ന്നുവെന്ന് പറയുവാൻ ആർക്കും രണ്ടാ മതൊരാലോചന ആവശ്യമുണ്ടാവുക യില്ല. എന്നാൽ വി.എസ്. ഒരിക്കലും മുഖ്യമന്ത്രിമാരായിരുന്ന ഏ.ജെ. ജോണി ൻ്റെയോ സി. അച്യുതമേനോൻ്റെയോ ഇ.കെ. നായനാരുടെയോ ഗണത്തിൽ പ്പെടുത്താവുന്ന തരത്തിൽ സർവ്വസമ്മ തനെന്നു വിശേഷിപ്പിക്കാവുന്ന ഒരു നേതാവായിരുന്നുവെന്നു പറയുവാനും നിവൃത്തിയില്ല. എങ്കിലും വി. എസ്. […]

Share News
Read More

പാരയാകുന്ന പാരിതോഷികങ്ങൾ|ഇനി അതിഥികളെ വിളിക്കുമ്പോൾ ഇക്കാര്യം കൂടി ഒന്ന് ശ്രദ്ധിക്കുമല്ലോ.|മുരളി തുമ്മാരുകുടി

Share News

പാരയാകുന്ന പാരിതോഷികങ്ങൾഏറെ നാളായി എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ് ഇന്ന് വൈശാഖൻ തമ്പി Vaisakhan Thampi പറഞ്ഞത്.ഞാനായിട്ട് പറഞ്ഞാൽ സ്നേഹമുള്ളവരെ വിഷമിപ്പിക്കുമല്ലോ, ആദരിച്ചവരോടുള്ള അനൗചിത്യം ആകുമല്ലോ എന്നത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നത്. ഓരോ സ്ഥലങ്ങളിൽ പ്രഭാഷണങ്ങൾക്ക് പോകുമ്പോൾ ലഭിക്കുന്ന മെമന്റോ ആണ് വിഷയം. നാട്ടിൽ ഓരോ തവണ പോകുമ്പോഴും അനവധി സമ്മേളനങ്ങളിൽ സംസാരിക്കാൻ ആളുകൾ ക്ഷണിക്കാറുണ്ട്. പറ്റുമ്പോൾ ഒക്കെ സംസാരിക്കാറും ഉണ്ട്.മിക്കവാറും ഇടങ്ങളിൽനിന്ന് പിരിയുമ്പോൾ ഒരു മെമന്റോ തരുന്ന പരിപാടി ഉണ്ട്. സാധാരണഗതിയിൽ എന്നെ ക്ഷണിക്കുമ്പോൾ തന്നെ […]

Share News
Read More

സഖാവേ, വിട. . അങ്ങ് ജീവിച്ചിരുന്നില്ലെങ്കിൽ ഞങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം ഇന്നത്തേക്കാൾ എത്രയോ ദരിദ്രമായിപ്പോയേനെ.

Share News

വി എസിന്റെ സിണ്ടിക്കേറ്റ് അംഗം എന്ന് വിളിക്കപ്പെട്ടവരിൽ ചില നേരങ്ങളിൽ ഞാനുമുണ്ടായിരുന്നു. ചിലർ ആക്ഷേപമായും ചിലർ പുകഴ്ത്തലായും അങ്ങനെ പറയുന്നതിനെ ഞാൻ ഗൗനിച്ചിട്ടേയില്ല. എന്നാൽ, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വി എസിന്റെ നിലപാടുകൾ, അയാളെ കുറിച്ചുള്ള കഥകളും ഐതിഹ്യങ്ങളും എന്നെ പെടുത്തിക്കളഞ്ഞ ചില സന്ദർഭങ്ങളുണ്ട്. 2001 മുതൽ 11 വരെ, കളംനിറഞ്ഞാടിയ പ്രതിപക്ഷ നേതാവായും കൂട്ടിലടക്കപ്പെട്ട മുഖ്യമന്ത്രിയായും, വി എസ് കേരളത്തിന്റെ പൊതുമണ്ഡലം കയ്യടക്കിവെച്ച ഒരു പതിറ്റാണ്ട്, അദ്ദേഹത്തിന് അഭിമുഖമായി നിന്ന് ടെലിവിഷൻ റിപ്പോർട്ടിങ് […]

Share News
Read More

വി എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്:|കേരളത്തിന്റെ പൊതുജീവിതത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. |മാർ റാഫേൽ തട്ടിൽ.

Share News

വി എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്: മാർ റാഫേൽ തട്ടിൽ. കേരളം രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരിൽ എന്നും ഓർമ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച ശ്രീ വി. എസ്. അച്യുതാന്ദൻ എന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച ശ്രീ വി.എസ്‌. അച്യുതാനന്ദന്‍, സര്‍ സി.പി. രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും, അവിടെനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്കും എത്തിച്ചേർന്ന ശ്രീ […]

Share News
Read More