13 പുതിയ പ്രോലൈഫ് വനിതകള്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജീവന്റെ സംരക്ഷകര്‍ വര്‍ദ്ധിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രോലൈഫ് അനുകൂലികളായ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. അടുത്ത അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രോലൈഫ് അനുകൂലികളായ 13 പുതിയ റിപ്പബ്ലിക്കന്‍ പ്രോലൈഫ് വനിതകള്‍ ഉണ്ടാകുമെന്നാണ് ‘ദി സൂസന്‍ ബി. അന്തോണി ലിസ്റ്റ്’ എന്ന മുന്‍നിര പ്രോലൈഫ് സംഘടന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രോലൈഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് ഏതാണ്ട് 5.2 കോടി ഡോളര്‍ നിക്ഷേപിച്ച പ്രോലൈഫ് സംഘടന ഇതിനോടകം തന്നെ തങ്ങളുടെ വിജയം ആഘോഷിച്ചു തുടങ്ങി. ഗര്‍ഭഛിദ്ര അനുകൂലിയായ നാന്‍സി പെലോസിക്കും […]
Read Moreഅച്ഛനെ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയല്ലോന്നോര്‍ത്തപ്പോള്‍ എന്‍റെ മനസ്സ് നീറി പുകഞ്ഞു
രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്‍റെ ചോട്ടില്‍ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛന്‍ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാല്‍ പോരേന്ന്…! അടുക്കളയിലെ ചുമരില്‍ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി അച്ഛന്‍ ചോദിക്കുമായിരുന്നു , കഴിഞ്ഞ ദിവസമല്ലേ ഇതൊക്കെ വാങ്ങിയത് , ഇത്ര പെട്ടെന്ന് തീര്‍ന്നോന്ന്….! മഴക്കാലത്ത് ഷര്‍ട്ടിന്‍റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരുപ്പിന് പകരമൊരു പ്ലാസ്റ്റിക്ക് ചെരുപ്പ് […]
Read Moreഫാ.റോബി കണ്ണൻചിറയ്ക്കു ഊഷ്മള യാത്രയയപ്പ്
കൊച്ചി : കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തിനു പുതുശോഭ പകരാൻ ചാവറ കൾച്ചറൽ സെന്ററിലൂടെ റോബി കണ്ണൻചിറയ്ക്കു സാധിച്ചെന്നു പ്രഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. 15 വർഷത്തെ സേവനത്തിനുശേഷം ചാവറഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചു പുതിയ നിയോഗമേൽക്കുന്ന ഫാ. റോബി കണ്ണൻചിറയ്ക്കുള്ള ആദര, യാത്രയയപ്പ് സമ്മേളനവും പുതിയ ഡയറക്ടർ ഫാ.തോമസ് പുതുശേരിക്കു സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സേവന പ്രവർത്തനങ്ങളും മത സൗഹാർദ്ദത്തിനായുള്ള ഉദ്യമങ്ങളും മാതൃകയാണ്. അസാധാരണമായ ഊർജസ്വലതയും പ്രസന്നതയും […]
Read Moreകടല്‍ കടക്കാന്‍ കേരളത്തിന്റെ നേന്ത്രക്കായ; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക.കേരളത്തിലെ കയറ്റുമതി ഏജന്‍സിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാള്‍ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടല്‍ മാര്‍ഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തില്‍ ഒരു […]
Read Moreവൈറ്റമിൻ സി ഗുളികയും മഞ്ഞൾ ഇഞ്ചി ചെറുനാരങ്ങ വെളുത്തുള്ളി വെള്ളവുമാണ് ഞാനും കുടുംബവും കഴിച്ച ഏക കൊറോണ മരുന്നു.
വിജയശ്രീലാളിതരായി ഞങ്ങൾ പുറത്തിറങ്ങി.പോസിറ്റീവ് കാലവും ഹോം കോറൻ്റെയിൻ ഉൾപ്പെടെ ഇരുപത്തിരണ്ട് ദിവസങ്ങൾ. മൊത്തം എഴുപത്തിരണ്ടു പേർ. നന്മയെയും തിന്മയെയും തിരിച്ചറിയാനുള്ള, സ്വയം ഹിതപരിശോധന നടത്താനുള്ള, നിൻ്റെ വഴികളെ സ്വയം തിരിച്ചറിയാനുള്ള, ഉള്ള് നൊന്ത് ഉള്ളം തിരിച്ചറിയാനുള്ള, ആത്മീയ-ഭൗതീക സത്തയെ തിരിച്ചറിയാനുള്ള കാലമായിരുന്നു, കഴിഞ്ഞു പോയ ഇരുപത്തിരണ്ട് ദിനങ്ങൾ. ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ബെഥേൽ ബിൽഡിംങ്ങ് ആയിരുന്നു കൊറൻ്റെയിൻ സെൻ്റർ.ആരോഗ്യ പ്രവർത്തകരും ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വൈദീകരും നൽകിയ മാനസ്സീകവും ശാരീരികവുമായ പിന്തുണ വളരെ വലുതായിരുന്നു. ബഹു: അഗസ്റ്റിൻവല്ലുരാൻ VC, ഫിലിപ്പ് […]
Read More10% EWS സംവരണം സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുള്ള വലിയൊരു അനുഗ്രഹമാണ്. |ഇ ഡബ്ലിയു എസ് -അറിയേണ്ടതെല്ലാം
തൃശൂർ അതിരൂപത പ്രിയപ്പെട്ടവരെ,നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത സുറിയാനി കത്തോലിക്കർആയിട്ടുള്ളവരും, സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ. ഈ സംവരണ നയത്തിന് ചുവടുപിടിച്ചുകൊണ്ടു കേരളത്തിലും ഉത്തരവുകൾ ഇറങ്ങി കഴിഞ്ഞു.ഈ ആനുകൂല്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നമ്മിൽ പലർക്കുമില്ല. ആദ്യം തന്നെ എന്താണ് EWS റിസർവേഷൻ എന്നു നമുക്ക് നോക്കാം. Reservations for Economically Weaker Sections; അതായത് സർക്കാർ ജോലികളും, പ്ലസ് വൺ മുതലുള്ള […]
Read Moreശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി
ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന […]
Read Moreസർക്കാർ, എയ്ഡഡ് കോളേജുകളിൽ 197 പുതിയ കോഴ്‌സുകൾ
സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്‌സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 47 സർക്കാർ കോളേജുകളിൽ 49 കോഴ്‌സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്‌സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്‌സുകൾ, എട്ടു എഞ്ചിനിയറിംഗ് കോളേജുകളിൽ 12 കോഴ്‌സുകൾ എന്നിവയാണ് പുതുതായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്. 2020-21 അധ്യയന വർഷം പുതിയ കോഴ്‌സുകൾ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്‌സുകൾ ഏതെല്ലാമായിരിക്കണമെന്ന് […]
Read More