സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
കൊച്ചി:കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ “നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക് ” എന്ന ക്യാമ്പയിന്റെ ഭാഗമായി പാലാരിവട്ടം സെന്റ് റാഫേൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. സ്കൂൾ ഹാള്ളിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ ജോർജ് നാനാട്ട് ഉൽഘാടനം ചെയ്തു.
പ്രധാന അദ്ധ്യാപിക ബിന്ദു എ എഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ അനീഷ അനിൽ,ടെൽമ ബാബു,അശ്വതി എ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ക്രിസ്റ്റീന ഫെനി യോഗത്തിൽ നന്ദി അർപ്പിച്ചു.