ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്

Share News

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം. വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല […]

Share News
Read More

പശ്ചിമ ഘട്ടത്തിലെ മരങ്ങൾ കുറഞ്ഞു പോയി, വനവിസ്തൃതി ക്ഷയിച്ചു പോയി എന്ന് പ്രലപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: “കേരളം മുഴുവൻ ഒരു വനമാണ്”.

Share News

പേമാരിയും പ്രകൃതിക്ഷോഭങ്ങളും മഴ പെയ്താൽ, വെള്ളപ്പൊക്കം ഉണ്ടായാൽ, പ്രകൃതിക്ഷോഭം ഉണ്ടായാൽ ഉടനെ പരിസ്ഥിതി വാദികൾ പ്രത്യക്ഷപ്പെടുകയായി: “ഞങ്ങൾ പാഞ്ഞില്ലേ, നേരത്തെ തന്നെ!! ഗാഡ്ഗിലിനെയും കസ്തുരിരംഗനെയും അവഗണിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്” എന്ന്. ഇത് തീർത്തും പൊള്ളയായ, ശാസ്ത്രീയമല്ലാത്ത അഭിപ്രായമാണ്. നമ്മുടെ പശ്ചിമഘട്ടം പരിരക്ഷിക്കണം എന്നതാണ് മാധവ് ഗാഡ്ഗിലും കസ്‌തൂരി രംഗനും പറയുന്നതിന്റെ രത്നചുരുക്കം. അതിനുള്ള മാർഗങ്ങളാണ് അവർ രണ്ടുപേരും പറഞ്ഞിരിക്കുന്നത്. രണ്ടുപേരും സൈറ്റ് വിസിറ്റ നടത്തുകയോ ഗ്രൗണ്ടിൽ ഇറങ്ങി പരിശോധിക്കുകയോ ചെയ്തോ എന്ന് സംശയമുണ്ട്. അതിനേക്കാളും പ്രധാനം […]

Share News
Read More

ഇരുപത്തിയാറാം വയസ്സിൽ എഴുതിയ കാൽ നൂറ്റാണ്ടിൻ്റെ പ്രകാശന ചടങ്ങിൽ കേരളത്തിൽ മുഖ്യമന്ത്രിമാരായ ഏഴു പേർ പങ്കെടുത്തിരുന്നു.|ചെറിയാൻ ഫിലിപ്പ്

Share News

എൻ്റെ ആദ്യാക്ഷരങ്ങൾ ഒരു വിജയദശമി നാളിൽ മൂന്നാം വയസിലാണ് തൃശൂരിലെ അയൽവാസിയും കോൺഗ്രസ് നേതാവുമായ ധർമ്മരാജ അയ്യർ മുമ്പാകെ മാതാപിതാക്കൾ എന്നെ എഴുത്തിനിരുത്തിയത്. ചെങ്ങന്നൂർ ആണ് ജനിച്ചതെങ്കിലും ബാങ്കുദ്യോഗസ്ഥനായ പിതാവിനൊപ്പമായിരുന്നു ബാല്യം.തൃശൂർ കാങ്കപ്പാടൻ ഹൗസിലെ മുത്തശ്ശി അമ്മ, അണ തുടങ്ങിയ അ കാരത്തിൽ തുടങ്ങുന്ന അക്ഷരങ്ങൾ പഠിപ്പിച്ചു. എൻ്റെ അമ്മ തറ, പറ, പന എന്നിവ സ്ലേറ്റിൽ എഴുതിച്ചു. വീടിൻ്റെ മുന്നിലെ തോപ്പ് സ്റ്റേഡിയത്തിൻ്റ മതിലിലെ മായാതെ കിടന്ന ചുവരെഴുത്ത് അമ്മ വായിച്ചു കേൾപ്പിച്ചു. കെ.കരുണാകരന് നുകം […]

Share News
Read More

മാനസികാരോഗ്യവകുപ്പ് ? |പ്രണയക്കൊലയില്‍ നിന്ന് പെണ്‍കുട്ടികളെ ആര് രക്ഷിക്കും? ഡോ . സിജെ ജോണ്‍ സംസാരിക്കുന്നു

Share News

മാനസികാരോഗ്യ ദിനത്തില്‍ മീഡിയ വൺ എഡിറ്റര്‍ പ്രമോദ് രാമനുമായി ഒരു സംഭാഷണം. വ്യത്യസ്ത വീക്ഷണത്തിലൂടെ ചില കാര്യങ്ങൾ വിശകലനം ചെയ്യാന്‍ ഒരു ശ്രമം. സമൂഹത്തിന്റെ സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ ഒരു മാനസികാരോഗ്യ വകുപ്പ് നല്ലതെന്ന നിർദ്ദേശം വന്നു. നോ ഹെല്‍ത്ത് വിത്ത് ഔട്ട് മെന്റല്‍ ഹെല്‍ത്ത് എന്നാണല്ലോ ചൊല്ല്. സോഷ്യല്‍മീഡിയയുടെ സൃഷ്ടിപരമായ തലവും, ഹിംസാത്മകമായ തലവും ഇതിൽ ചർച്ച ചെയ്യപ്പെട്ടു. തുല്യത ഇല്ലായ്മയുടെ വേറിട്ട തലങ്ങള്‍ അന്വേഷിക്കാന്‍ ഒരു ശ്രമം ഉണ്ടായി. ഡോ . സിജെ […]

Share News
Read More

ഒരാൾ സ്വന്തം താല്പര്യത്തിനുവേണ്ടി കണ്ണുപൊട്ടനായി അഭിനയിച്ച് മറ്റുള്ളവരെ പൊട്ടന്മാരക്കുന്നു.

Share News

അങ്ങനെ അന്ധാദുൻ കണ്ടു ഈയടുത്ത് മലയാളത്തിൽ റിലീസ് ആയ ഭ്രമം സിനിമയുടെ റിവ്യൂ ധാരാളം കണ്ട് ആവേശം കേറിയിട്ടാണ് ഈ സിനിമ കണ്ടത്. മലയാളം കാണാതെ ഹിന്ദി തന്നെ കണ്ടത്തിന് കാരണം, ഹിന്ദിയുടെ ഏഴയലത്ത് വന്നില്ല മലയാളം എന്നും പൃഥിരാജിന്റെ അഭിനയം ആയുഷ്മാന്റെ അഭിനയത്തിന്റെ ഏഴോ എട്ടോ പത്തോ അയലത്ത് വന്നില്ലെന്നുമൊക്കെ റിവ്യൂസ് കണ്ടതുകൊണ്ടാണ്, വെറുതെ രണ്ടര മണിക്കൂർ നശിപ്പിക്കേണ്ടെന്ന് കരുതി ഹിന്ദി തന്നെ കണ്ടത്. കണ്ടുതീർന്നപ്പോൾ കട്ടകലിപ്പാണ് പൃഥിരാജിനോട് തോന്നിയത്. അത് അങ്ങേരുടെ അഭിനയം മോശമാണെന്ന […]

Share News
Read More

“കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തൻ്റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത്‌.”..| ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല.|ചെറിയാൻ ഫിലിപ്പ്

Share News

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ […]

Share News
Read More

“ഒരു അമുസ്ലിമിനെ ഇസ്ലാമിലേക്ക് മതം മാറ്റൽ വിശ്വസിയുടെ ചുമതലയാണെന്ന് ഖുർആനിൽ എവിടെയും പറയുന്നില്ലെന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരുപാട് തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും.”

Share News

മുൻ മന്ത്രി ഡോ .കെ ടി ജലീൽ ഫേസ്ബുക്കിൽ എഴുതിയത് പൂർണമായും പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവർ പാതാളത്തിലായി. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പത്രസമ്മേളനം മുഴുവൻ കണ്ടു. പത്ര പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ അൽഭുതപ്പെടുത്തി. സമസ്തയെന്ന പണ്ഡിത സഭയുടെ അമരക്കാരനാകാൻ എല്ലാ അർത്ഥത്തിലും അർഹനാണ് ജിഫ്രി തങ്ങളെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ അളന്ന് മുറിച്ചുള്ള വാക്കുകൾ. അന്തരീക്ഷം കൂടുതൽ കലുഷിതമാക്കാൻ ഉതകുന്ന മറുപടി പ്രതീക്ഷിച്ചവരെ സമസ്തയുടെ അദ്ധ്യക്ഷൻ വല്ലാതെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് […]

Share News
Read More

ഡിങ്കന്റെ ജെട്ടി!|എന്നാണ് നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ അധികാരികതയെ അല്പം സംശയത്തോടെ സമീപിക്കാൻ നമുക്ക് സാധിക്കുന്നത്?|മുരളി തുമ്മാരുകുടി

Share News

ഡിങ്കന്റെ ജെട്ടി! രണ്ടു ദിവസമായി “ടിപ്പു സുൽത്താന്റെ” സിംഹാസനത്തിൽ ഇരുന്നവരെ എയറിൽ കയറ്റുന്ന പരിപാടിയാണല്ലോ ഫേസ്ബുക്കിൽ മുഖ്യം. പേരുകേട്ടവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ട് ഈ ഗ്രൂപ്പിൽ. എന്തോ ഭാഗ്യം കൊണ്ട് ഇവരാരും എന്നെ വിളിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ പോയില്ല. പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു. പൊതുവെ മനുഷ്യർ സംശയാലുക്കളാണ്. ഇത് പരിണാമത്തിന്റെ ബാക്കിപത്രമാണ്. ജന്തുലോകത്ത് ശത്രുക്കളാണ് ചുറ്റും. മറ്റു വർഗ്ഗത്തിലും സ്വന്തം വർഗ്ഗത്തിലും. അതുകൊണ്ട് എല്ലാവരേയും സംശയത്തോടെ മാത്രമേ കാണാനാകൂ. അല്ലെങ്കിൽ […]

Share News
Read More

വാർത്തകളിൽ നിന്നും തട്ടിപ്പിന്റെ കഥകൾ മാറി, സാമർഥ്യത്തിന്റെ വാർത്തകൾ നിറയട്ടെ, ഒരു നല്ല നാളെ നമ്മുടെ നാടിന് ഉണ്ടാവട്ടെ.

Share News

മോൻസൺ, സ്വപ്ന, സരിത, ചിട്ടി, ബ്ലേഡ്, സഹകരണ ബാങ്കിന്റെ പേരിൽ, എന്നിങ്ങനെ തട്ടിപ്പുകൾ പലവിധം കേരളത്തിൽ നടക്കുന്നുണ്ട്. ഇതിലെ ഏറ്റവും വിചിത്രമായ സംഭവം, സമൂഹത്തിൽ നമ്മൾ വിദഗ്ധർ, മിടുക്കർ എന്ന് കരുതുന്നവരും, അധികാര സ്ഥാനത്തിരിക്കുന്നവരും ഒക്കെ ഇമ്മാതിരി തട്ടിപ്പിൽ പെട്ടു പോവുന്നു എന്നതാണ്. “ഫൂൾ മി വൺസ്, ഷെയിം ഓൺ യു, ഫൂൾ മി ട്വൈസ്, ഷെയിം ഓൺ മി” എന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. ഒരിക്കൽ ഞാൻ കബളിക്കപെട്ടാൽ, അത് കബളിപ്പിക്കുന്നവന്റെ കുഴപ്പം, എന്നാൽ വീണ്ടും […]

Share News
Read More

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായുംപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

Share News

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ”ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ […]

Share News
Read More