ഇന്നു നമ്മൾ കാണുന്ന മൂന്നാറായിരുന്നില്ല അത്|ആഴ്ചകൾക്കുശേഷം വെള്ളമിറങ്ങിയപ്പോൾ ശരിക്കുമൊരു പ്രേതനഗരമായി മൂന്നാർ മാറിക്കഴിഞ്ഞിരുന്നു….

Share News

നൂറു വർഷം മുമ്പ് 1924, ഇതുപോലൊരു ജൂലൈ മാസം – ഇന്നു നമ്മൾ കാണുന്ന മൂന്നാറായിരുന്നില്ല അത്.. ഏതോ യൂറോപ്യൻ ഗ്രാമത്തിൻ്റെ ചാരുതയുള്ള, അക്കാലത്തെ ഏറ്റവും വരേണ്യവും ആധുനികവുമായ പട്ടണമായിരുന്നു. ഒരു നൂറ്റാണ്ടിനുമുമ്പേ അതിൻ്റെ ചുറ്റുവട്ടത്തുകൂടെ തീവണ്ടി ഓടി.! കുന്നുകളിലൂടെ വലിച്ചുകെട്ടിയ റോപ്‌വേയിൽ തേയില ബണ്ടിലുകൾ നീങ്ങിയ കേബിൾ കാറുകൾ. ആഡംബര ബംഗ്ലാവുകളും കടൽ കടന്നുവന്ന മോട്ടോർ കാറുകളും ആ മലമുകളിൽ നിറയുമ്പോൾ കേരളം അന്നും സാമൂഹികമായി രണ്ടു നൂറ്റാണ്ടെങ്കിലും പിറകിലായിരുന്നു. ബ്രിട്ടീഷുകാരിലെ എലൈറ്റുകൾക്ക് മദ്രാസിലെയും ട്രാവൻകൂറിലെയും […]

Share News
Read More

കേരളചരിത്രത്തെ പുനർ നിർവ്വചിച്ച പ്രഗത്ഭ ചരിത്രകാരൻ ദലിത്ബന്ധു എൻ കെ ജോസ്‌ വിടവാങ്ങി.ആദരാഞ്ജലി

Share News

കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിലെ ആദിമക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ നടന്നിരുന്നതെന്നു ജോസ് വാദിച്ചു. ചരിത്രം എല്ലാക്കാലത്തും അധികാരവർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യ-ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ , യൂറോപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ […]

Share News
Read More

കേരളത്തിൽ പലർക്കും ചരിത്രം തുടങ്ങുന്നത് സ്വന്തം താല്പര്യങ്ങളിൽനിന്നു മാത്രമാണ്

Share News

വിശുദ്ധനാട്ടിൽ അരങ്ങേറുന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ വലിയ ചർച്ചകളാണ് ഇവിടെ നടക്കുന്നത്. മതതാല്പര്യപ്രകാരം ചില മതനേതാക്കളും മതരാഷ്ട്രീയക്കാരും തങ്ങളുടേതായ ചരിത്രാഖ്യാനങ്ങൾ നടത്തുമ്പോൾ വോട്ടുതാല്പര്യപ്രകാരം വ്യാജമതേതരത്വം വച്ചുപുലർത്തുന്ന രാഷ്ട്രീയക്കാർ ആ ആഖ്യാനങ്ങളെ ‘തത്തമ്മേ, പൂച്ച പൂച്ച’ എന്ന വിധം ആവർത്തിക്കാൻ ശ്രദ്ധിക്കുന്നു; ധനതാല്പര്യപ്രകാരം മാധ്യമകേന്ദ്രങ്ങൾ ചരിത്രത്തെ വളച്ചൊടിച്ചവതരിപ്പിക്കാൻ മത്സരിക്കുകയും ചെയ്യുന്നു. ഈ വേളയിൽ പ്രിയ സുഹൃത്ത് ബിബിൻ മഠത്തിൽ അച്ചൻ്റെ ഈ കുറിപ്പിന് വലിയ കാലിക പ്രാധാന്യമുണ്ട്. ചരിത്രത്തെ സമഗ്രതയിൽ കാണാൻ ഈ കുറിപ്പ് സഹായിക്കുന്നു: “ബി.സി 1200 നോട് […]

Share News
Read More

കായൽ രാജാവ് മുരിക്കൻ എന്ന മുരിക്കുമ്മൂട്ടിൽ ഔതച്ചൻ

Share News

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ചതാണ്. […]

Share News
Read More

ഒരു പക്ഷേ, മനോരമയുടെ ചരിത്രത്തിലും ഈ night editor ബ്രദേഴ്സിൻ്റെ ഒരുമിച്ചുള്ള ഇരിപ്പ് അപൂർവനിമിഷമായിരിക്കണം.വാർത്തകൾ ഉറങ്ങാതിരിക്കട്ടെ..

Share News

പണ്ട്, വളരെപ്പണ്ട് ഇതുപോലെ ഞങ്ങൾ ഉറങ്ങാതെ ഒരുമിച്ചിരുന്ന രാത്രികളുണ്ട്. പത്രപ്രവർത്തകരാവുക എന്ന സ്വപ്നമാണ് അന്ന് ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നത്. ഇടുക്കിയിൽ, നെടുങ്കണ്ടത്ത് തൂവൽ നാട്ടിലിരുന്നുള്ള ആ ഉറക്കമിളയ്ക്കൽ അതിമോഹമാണു മോനേ അതിമോഹം.. എന്നു തോന്നിയിരുന്നു. ഇന്ന്, അർധരാത്രി പിന്നിട്ട ഈ നേരത്ത് ഞങ്ങൾ ഒരുമിച്ച് ഉറങ്ങാതിരിക്കുന്നു. മലയാള മനോരമ പത്രത്തിന്റെ കോട്ടയം ഡെസ്കിൽ, നൂറുകണക്കിനു കംപ്യൂട്ടറുകൾ ഉറക്കം പിടിച്ചിരിക്കുന്ന വാർത്താമേശകൾക്കരികിൽ വാർത്തയുടെ രാത്രി കാവൽക്കാരായി ഞങ്ങൾ 2 മനുഷ്യർ മാത്രം.! . ഇന്ന് എനിക്ക് നൈറ്റ് കോപ്പി […]

Share News
Read More

ഉദയംപേരൂർ സുന്നഹദോസ്|ഒരുപക്ഷേ, വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.

Share News

ഉദയംപേരൂർ സുന്നഹദോസ് ‘ഉദയംപേരൂർ സുന്നഹദോസ്’ എന്നപേരിൽ അറിയപ്പെടുന്ന ഒരു വാരം നീണ്ട ക്രൈസ്‌തവ സഭാ സമ്മേളനം (സിനഡ്) അവസാനിച്ചിട്ടു ഇന്ന് 424 വർഷം തികയുന്നു…. കേരളത്തിലെ (ഇന്ത്യയിലെ) ക്രൈസ്‌തവ സഭാ ചരിത്രം അറിയുന്നവർക്ക് ഈ സമ്മേളനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് നല്ല നിശ്ചയമുണ്ടാകും. തൃപ്പൂണിത്തുറയിൽ നിന്ന് 5 കി.മി തെക്കുള്ള ഒരു ഗ്രാമമാണ് ഉദയംപേരൂർ; ഇന്നിപ്പോൾ നഗരപ്രാന്തത്തിലുള്ള ഒരു പഞ്ചായത്തിന്റെ മോടിയും പ്രൗഡിയും കൈവന്നിട്ടുണ്ട്… കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യരായിരുന്ന റോമൻ […]

Share News
Read More

ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! |റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതി

Share News

ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതിയാണ് സ്വകാര്യ യു.എസ് റോക്കറ്റ് നിർമാണ – വിക്ഷേപണ കംപനിയായ സ്പേസ് എക്സിന്റെ വാഹനത്തിൽ ഭൗമാന്തരീക്ഷത്തെ, ഒപ്പം കുറെ വിലക്കുകളെയും അതിലംഘിച്ച് യാത്രയ്ക്ക് തയാറെടുക്കുന്നത്. റയ്യാനയെയും ഒപ്പം പെഗ്ഗി വിറ്റ്സൺ, ജോൺ ഷോഫ്നർ, അലി അൽ ഖാർണി എന്നിവരെയും വഹിച്ചുകൊണ്ട് ഒരു “ഡ്രാഗൺ ക്യാപ്സൂൾ” കൂറ്റൻ ഫാൽക്കൺ – 9 റോക്കറ്റിലേറി പറക്കാൻ തയാറെടുക്കുന്നതായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്കും […]

Share News
Read More

പ്ലാത്തോട്ടം മാത്യുഎഴുതിയ ആലക്കോടിന്റെ ചരിത്രം ജോൺ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു.

Share News

ആലക്കോട്. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വായാട്ടു പറമ്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിയെ ജോൺ ബ്രിട്ടാസ് എംപി പൊന്നാട നൽകി ആദരിച്ചു. പ്ലാത്തോട്ടം മാത്യു എഴുതിയ ആലക്കോടിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആണ് അദ്ദേഹത്തെ ആദരിച്ചത്. പുസ്തകത്തിന്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവഹിച്ചു. ഡോ. ഷൈലജ വർമ്മയാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്.റവ തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, […]

Share News
Read More

‘വാക്കുകള്‍ ഇടറി’: കോടിയേരിയുടെ അനുസ്മരണ പ്രസംഗം പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രിപിണറായിവിജയന്‍

Share News

കണ്ണൂര്‍: കോടിയേരിയുടെ അനുസ്മരണ പ്രസംഗത്തില്‍ വികാരഭരിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്കുകള്‍ ഇടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്. കോടിയേരിയുടെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം കൂട്ടായ പരിശ്രമത്തിലൂടെ നികത്താന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കി പിണറായി പ്രസംഗം നിര്‍ത്തുകയായിരുന്നു. കോടിയേരിയുടെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാരവായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി.അപ്പോളോ ആശുപത്രിയിലെത്തിയപ്പോള്‍ വലിയ പരിചരണമാണ് ലഭിച്ചത്. ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലോ?. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരുന്നു. […]

Share News
Read More

ബുദ്ധനും ശങ്കരനും പിന്നെ ഞാനും

Share News

രണ്ടായിരത്തി ഒമ്പതിലോ പത്തിലോ ആണ് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അതൊരു ഹരവും ശീലവുമായി. ഇതുവരെ പന്ത്രണ്ടെണ്ണമായി. രണ്ടെണ്ണത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഏറെ പുസ്തകങ്ങൾക്ക് പല പതിപ്പിറങ്ങി. ചിലതൊക്കെ മാർക്കറ്റിൽ കിട്ടാതായി.കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ഏറെ തിരക്കാണ്. എഴുതിയത് തന്നെ പുസ്തകമാക്കാൻ പറ്റിയിട്ടില്ല. വായനക്കാരുടെ ഫീഡ്ബാക്കിനോളം സന്തോഷമുള്ള മറ്റൊന്നും ജീവിതത്തിൽ ഇല്ല. അതുകൊണ്ട് എഴുത്ത് തുടരും. പുസ്തകങ്ങൾ ഉണ്ടാകും.തൽക്കാലം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങുന്നു. വായിച്ചവർക്ക് നന്ദി മുരളി തുമ്മാരുകുടി

Share News
Read More