ഒരു പക്ഷേ, മനോരമയുടെ ചരിത്രത്തിലും ഈ night editor ബ്രദേഴ്സിൻ്റെ ഒരുമിച്ചുള്ള ഇരിപ്പ് അപൂർവനിമിഷമായിരിക്കണം.വാർത്തകൾ ഉറങ്ങാതിരിക്കട്ടെ..

Share News

പണ്ട്,

വളരെപ്പണ്ട് ഇതുപോലെ ഞങ്ങൾ ഉറങ്ങാതെ ഒരുമിച്ചിരുന്ന രാത്രികളുണ്ട്. പത്രപ്രവർത്തകരാവുക എന്ന സ്വപ്നമാണ് അന്ന് ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നത്. ഇടുക്കിയിൽ, നെടുങ്കണ്ടത്ത് തൂവൽ നാട്ടിലിരുന്നുള്ള ആ ഉറക്കമിളയ്ക്കൽ അതിമോഹമാണു മോനേ അതിമോഹം.. എന്നു തോന്നിയിരുന്നു.

ഇന്ന്,

അർധരാത്രി പിന്നിട്ട ഈ നേരത്ത് ഞങ്ങൾ ഒരുമിച്ച് ഉറങ്ങാതിരിക്കുന്നു. മലയാള മനോരമ പത്രത്തിന്റെ കോട്ടയം ഡെസ്കിൽ, നൂറുകണക്കിനു കംപ്യൂട്ടറുകൾ ഉറക്കം പിടിച്ചിരിക്കുന്ന വാർത്താമേശകൾക്കരികിൽ വാർത്തയുടെ രാത്രി കാവൽക്കാരായി ഞങ്ങൾ 2 മനുഷ്യർ മാത്രം.! . ഇന്ന് എനിക്ക് നൈറ്റ് കോപ്പി എഡിറ്ററായും സിബിക്ക് കോട്ടയം നൈറ്റ് എഡിറ്ററായും യാദൃശ്ചികമായി ഡ്യൂട്ടി ഒരുമിച്ചു വരികയായിരുന്നു.

ഒരു പക്ഷേ, മനോരമയുടെ ചരിത്രത്തിലും ഈ night editor ബ്രദേഴ്സിൻ്റെ ഒരുമിച്ചുള്ള ഇരിപ്പ് അപൂർവനിമിഷമായിരിക്കണം.

വാർത്തകൾ ഉറങ്ങാതിരിക്കട്ടെ..

Santhosh John Thooval

Share News