വോട്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണം ഞങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ
പ്രിയരേ, എല്ലാവർക്കും നമസ്കാരം. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ എറണാകുളം ലോക്‌സഭ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. താമര ചിഹ്നത്തിൽ ഭാരതീയ ജനത പാർട്ടിയുടെ പ്രതിനിധിയായാണ് ഞാൻ മത്സരിക്കുന്നത്. പ്രചാരണം ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. ആർ എസ് എസ് സംസ്ഥാന കാര്യാലയത്തിലെത്തി മുതിർന്ന ആർ എസ് എസ് പ്രചാരകന്മാരായ എസ്. സേതുമാധവൻ, എം. എ. കൃഷ്ണൻ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെത്തി ഉമാമഹേശ്വരന്മാരെ വണങ്ങി, […]
Read Moreബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!|”ഭൂമിയിൽ ഒരു പണിയുമില്ലാത്ത ദൈവം സ്വർഗത്തിൽ എന്തു ചെയ്യാനാണ്”
ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല! ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല! കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ ബഹിരാകാശത്ത് ദൈവത്തെ കണ്ടില്ല എന്നു പറഞ്ഞുകൊണ്ടു നടന്നു! അടുത്ത കാലത്തു ശ്രദ്ധയിൽപ്പെട്ട ഒരു കാര്യമാണ് ഇപ്പോൾ ഇതു പറയാൻ കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ ഹൃദ്യമായി മലയാളികൾക്കു പകർന്നു നൽകിക്കൊണ്ടിരുന്ന സന്തോഷ് […]
Read Moreലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സഖാവ് ഷൈൻ ടീച്ചറുടെ പ്രചരണ പരിപാടികളിൽ മുഖ്യമന്ത്രിഇന്നലെ പങ്കുചേർന്നു.
“കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ ശക്തമായ സാന്നിധ്യമാണ് സ. കെ ജെ ഷൈൻ ടീച്ചർ. സ്ത്രീകളുടെ അവകാശപോരാട്ടങ്ങളിലും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളിലും സഖാവ് മുൻനിരയിലുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സഖാവ് ഷൈൻ ടീച്ചറുടെ പ്രചരണ പരിപാടികളിൽ ഇന്നലെ പങ്കുചേർന്നു. ഇടതുപക്ഷത്തിന്റെ വർദ്ധിച്ചു വരുന്ന ജനപിന്തുണയുടെ നേർക്കാഴ്ചയായിരുന്നു ചെറായി, പള്ളുരുത്തി എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങൾ. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ എറണാകുളവും ഇടതുപക്ഷത്തോടൊപ്പം അണിചേരും” മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ […]
Read Moreഅനേകം ആട് -ഒട്ടക ജീവിതങ്ങൾ|ഇനിയും ഒരുപാട് മുരുക്കേഷന്മാർ പുറം ലോകം കാണാതെ മരുഭൂമിക്കുള്ളിൽ കുടുങ്ങി കിടപ്പുണ്ട്. ആരെങ്കിലും ഒന്ന് മുന്നിട്ടിറങ്ങിയാൽ അവരെയും നമുക്ക് രക്ഷിക്കാനാകും.
ആട് ജീവിതം കണ്ടു എന്നും കണ്ടില്ല എന്നും പറയാം. ഒട്ടുമിക്ക രംഗങ്ങളും കാണാൻ കഴിയാതെ ഞാൻ കണ്ണടച്ച്. ഖാദിരി സ്വന്തം വിയർപ്പ് തുടച്ച് ഹക്കീമിന്റെ ചുണ്ടുകൾ നനക്കുന്ന രംഗം ഹൃദയം തകർക്കുന്നതാണ് അനേകം ആട് -ഒട്ടക ജീവിതങ്ങളിൽ ഒന്നിന്റെ ചരിത്രം ഈ അവസരത്തിൽ പങ്ക് വെക്കുന്നു ആട് ജീവിതം ! മരുഭൂമിക്ക് നടുവിൽ ഒട്ടകങ്ങളോടൊപ്പം 3 വർഷം താമസിച്ച തമിഴ്‌നാട് സ്വദേശി മുരുകേശൻ റിയാദിൽ നിന്ന് അഫറുൽബാത്തൻ റോഡിൽ അർത്തവ്യ എന്ന ഗ്രാമത്തിൽ നിന്ന് 40 കിലോമീറ്റർ […]
Read Moreപത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി
അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി പറയുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ജൂലി മാത്യു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടത്തിന് ഉടമയാണ് ജൂലി. മണിമലയാറിന്‍റെ തീരത്ത് ഓടിക്കളിച്ചു നടന്ന മലയാളി പെൺകുട്ടിയുടെ ജീവിതം മാറിയത് 10-ാം വയസ്സിലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തോടെയാണ് . അമേരിക്കയിൽ സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ ജൂലി പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സോഷ്യോളജി പഠിച്ചു. പിന്നീട് […]
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പും കേരളത്തിലെ സ്ഥാനാർത്ഥികളും|ജനാധിപത്യത്തിന് വിജയാശംസകൾ.
രണ്ടായിരത്തി ഇരുപത്തി നാലിലെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഏതാണ്ട് പൂർണ്ണമായി എത്തി. എൻ്റെ പേരോ ചിത്രമോ ഒന്നിലും ഇല്ല എന്നാണ് ആദ്യമേ ശ്രദ്ധിച്ചത്. തിരഞ്ഞെടുപ്പ് ഡേറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടികൾ തീരുമാനങ്ങൾ എടുത്തതിനാൽ ” ചാലക്കുടിയിൽ മുരളി തുമ്മാരുകുടിയെ പരിഗണിക്കുന്നുണ്ടത്രേ” എന്നൊരു വാർത്ത പത്രത്തിൽ വരുത്താൻ പോലും സാധിച്ചില്ല. പോട്ടേ, ഇനി 2026 നിയമസഭാ തിരഞ്ഞെടുപ്പിലോ കാവിലെ പാട്ടു മത്സരത്തിനോ കാണാം. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിക്ക് ഏറെ പ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് 2024 ലോക്‌സഭാ […]
Read Moreകേരളചരിത്രത്തെ പുനർ നിർവ്വചിച്ച പ്രഗത്ഭ ചരിത്രകാരൻ ദലിത്ബന്ധു എൻ കെ ജോസ് വിടവാങ്ങി.ആദരാഞ്ജലി
കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിലെ ആദിമക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ നടന്നിരുന്നതെന്നു ജോസ് വാദിച്ചു. ചരിത്രം എല്ലാക്കാലത്തും അധികാരവർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യ-ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ , യൂറോപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ […]
Read More